സന്തോഷ നിമിഷങ്ങളെ ഒപ്പിയെടുക്കുന്ന ക്യാമ്രിന്‍ ഫിലിം മാജിക്ക്
May 07,2018 | 01:19:42 pm

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലും യൂട്യൂബിലും തരംഗമായ ഒരു വീഡിയോ ഉണ്ട്. ഒരു ആല്‍ബം ആണോ എന്ന് പോലും തെറ്റിദ്ധരിക്കപ്പെട്ട വീഡിയോ. തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ 'കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ' എന്ന ഗാനത്തിനൊപ്പം ഒരു പ്രണയ ജോഡികള്‍ നൃത്തമാടുന്നു. യഥാര്‍ത്ഥ ഗാനം കണ്ടിട്ടുണ്ടെങ്കിലും ഈ പ്രണയ ജോടികളുടെ പ്രകടനവും ഷൂട്ട് ചെയ്ത സ്ഥലും ഇവരുടെ വേഷ വിദാനങ്ങളുമെല്ലാം കണ്ടപ്പോള്‍ എല്ലാവര്‍ക്കും സംശയമായി സംവിധായകന്‍ പ്രിയദര്‍ശന്‍ പുതിയ താരങ്ങളെ വെച്ച് തേന്‍മാവിന്‍ കൊമ്പത്തിന്റെ പുതിയ പതിപ്പ് ഇറക്കിയോ എന്ന്. പിന്നീട് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സത്യം പുറത്ത് വന്നു. ആ പ്രണയ ജോഡികള്‍ താരങ്ങളല്ല. ആ ചിത്രീകരണം ഒരു ആല്‍ബം ഷൂട്ടല്ല. അവര്‍ വളരെ അടുത്ത് വിവാഹിതരായ ദമ്പതിമാരാണ്. ആ വീഡിയോ അവരുടെ പോസ്റ്റ് മ്യാരേജ് ഷൂട്ടാണ്. പിന്നീട് ആരാണ് ഇത്രയും പെര്‍ഫക്ടായി യഥാര്‍ത്ഥ ഗാനത്തിലേത് പോലെ ലൊക്കേഷന്‍ സെലക്ട് ചെയ്തത് ക്യാമറ കൈകാര്യം ചെയ്തത് എന്നിങ്ങനെയുള്ള സംശയങ്ങളായി. ഒടുവില്‍ ആ സംശയത്തിന് ഉത്തരം ചെന്നെത്തിയത് ഒരു പേരിലാണ് 'ക്യാമ്രിന്‍ ഫിലിം'. 
 
ക്യാമ്രിന്‍ ഫിലിം
ക്യാമറയിലൂടെ വലിയ ലോകത്തിലെ ചെറിയ അത്ഭുതങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സിനിമാ മോഹം മനസ്സില്‍ സൂക്ഷിച്ച ചെറുപ്പക്കാരനായ ജാക്‌സന്റെ ആത്മാവാണ് 'ക്യാമ്രിന്‍ ഫിലിം'. 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തില്‍ ചാച്ചന്‍ മഹേഷിനോട് പറയുന്ന ഒരു ഡയലോഗ് നല്ലൊരു മൂവ്‌മെന്റ് സംഭവിക്കുന്നതിന് തൊട്ട്മുന്‍പുള്ള നിമിഷം അത് നമ്മള്‍ തിരിച്ചറിയണം, ക്ലിക്ക് ചെയ്യാന്‍ റെഡിയായിരിക്കണമെന്ന്' ക്യാമ്രിന്‍ ഫിലിംസിന്റെ സഞ്ചാരം ആ മൂവ്‌മെന്റുകള്‍ തേടിയാണ്. മൂന്ന് വര്‍ഷമായുള്ള ക്യാമറിന്റെയും ജാക്‌സന്റെയും ശ്രമങ്ങള്‍ അതിനു വേണ്ടിയാണ്.
 
പേരിനു പിന്നില്‍
ക്യാമറയുമായുള്ള ജാക്‌സന്റെ സഹവാസം തുടങ്ങിയപ്പോള്‍ മുതല്‍ ജാക്‌സന്‍ മനസ്സില്‍ ഉറപ്പിച്ച ഒരു കാര്യം ഉണ്ട്. തന്റെ മൂന്നാം കണ്ണ് ഈ ക്യാമറാ ലെന്‍സ് ആണെന്ന്. പഠന ശേഷം ഫോട്ടോഗ്രഫിക് സ്ഥാപനം തുടങ്ങണം എന്ന ആഗ്രഹത്തിനൊപ്പം നില്‍ക്കാന്‍ വീട്ടുകാരും സമ്മതിച്ചു. അങ്ങനെ നല്ലൊരു രീതിയിലുള്ള സ്ഥാപനം സെറ്റപ്പുകള്‍ തുടരുന്ന സമയത്ത് എന്ത് പേര് നല്‍കും എന്ന ചോദ്യം ഉയര്‍ന്നു വന്നു. പല പേരുകള്‍ പലരും പറഞ്ഞെങ്കിലും ജാക്‌സന്റെ മനസിലേക്ക് കയറിയില്ല. ഒരിക്കല്‍ എവിടെയോ വെച്ച് 'Toyota Camry' എന്ന വാഹനത്തിന്റെ പേര് ജാക്‌സന്റെ ശ്രദ്ധയില്‍ പെട്ടു. ക്യാമറയുമായി ബന്ധമുള്ള വാക്കായത് കാരണം Camry എന്ന് സെലക്ട് ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നീട് ജാക്‌സന്‍ തന്റെ പപ്പയോട് ഈ പേര് പറഞ്ഞപ്പോള്‍ പപ്പയാണ് നിര്‍ദ്ദേശിച്ചത് ക്യാമറിന്‍ എന്നാക്കാമെന്ന്. അങ്ങനെ 'ക്യാമറിന്‍ വെഡ്ഡിങ്' എന്ന പേര് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ ജാക്‌സന്റെ സിനിമാ മോഹം അറിയുന്ന സുഹൃത്ത് ചോദിച്ചു 'വെഡ്ഡിങ് എന്നത് മാറ്റി ഫിലിംസ് എന്നാക്കി കൂടെ എന്ന്'. ഭാവിയിലേക്കും അത് നന്നായിരിക്കും എന്ന് തോന്നിയ ജാക്‌സന്‍ ആ ആശയം അംഗീകരിച്ചു. അങ്ങനെ ജാക്‌സന്റെ മൂന്നാം കണ്ണിന് 'ക്യാമറിന്‍ ഫിലിംസ്' എന്ന് പേര് നല്‍കി. 
 
നിങ്ങള്‍ മറന്നാലും ക്യാമറിന്‍ ഓര്‍മ്മിപ്പിക്കും ആ നിമിഷങ്ങളെ
ഒരിക്കല്‍ കഴിഞ്ഞുപോയ ഓര്‍മ്മയിലെ ആ നിമിഷങ്ങളിലേക്ക് പിന്നീട് ആ ചിത്രങ്ങളും വീഡിയോയും കാണുമ്പോള്‍ നിങ്ങളെ വീണ്ടും എത്തിച്ചേര്‍ക്കുന്ന രീതിയിലാണ് ക്യാമ്രിന്റെ കണ്ണ് ആ നിമിഷങ്ങളെ ഒപ്പിയെടുക്കുന്നത്. ഒരു കുഞ്ഞിന്റെ ജനനം മുതല്‍ വിവാഹം വരെയുള്ള എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും നല്ലൊരു കഥ പറയാന്‍ ക്യാമറിന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
-Candid Wedding Photogr-aphy
-Traditional Wedding Photogr-aphy
-Cinematic Wedding Film
-Maternity & Kids Photogr-aphy
-Destination Wedding Photogr-aphy
-Aerial Photogr-aphy
-Product Photography
-Corporate Film Making
 
ഓരോ നിമിഷങ്ങളിലും ജാക്‌സന്‍ സഞ്ചരിക്കുകയാണ്. തന്റെ മൂന്നാം കണ്ണുമായി. മഹേഷിന്റെ പ്രതികാരത്തില്‍ പറയുന്ന പോലെ  നല്ലൊരു മൂവ്‌മെന്റ് സംഭവിക്കുന്നതിന് തൊട്ട്മുന്‍പുള്ള ആ നിമിഷത്തിനായി. 

 
� Infomagic - All Rights Reserved.