ചാണ്ടീസ് - ഹബ്ബ് ഓഫ് ലോക്ക്‌സ്
April 13,2018 | 12:17:53 pm

നിലവാരം വിളിച്ചോതുന്ന ലോക്കുകളുടെ കേന്ദ്രം എവിടെയെന്ന അന്വേഷണം അവസാനിക്കുന്നൊരിടമുണ്ട് കോട്ടയം ഏറ്റുമാനൂരിലെ ചാണ്ടീസ് ലോക്ക് സെന്റര്‍. മികച്ച ഗുണനിലവാരമുള്ള ലോക്കുകളുടെ മഹനീയ ശേഖരമുള്ള ചാണ്ടീസ് ലോക്ക് സെന്റര്‍ ലോക്കുകളുടെ ഒരു വലിയ കേന്ദ്രം തന്നെയാണ്. നല്ല സുരക്ഷ ഉറപ്പു വരുത്തുന്ന ലോക്കുകള്‍ അന്വേഷിച്ചെത്തുന്നവര്‍ ചാണ്ടീസ് ലോക്ക് സെന്ററില്‍ നിന്ന് മടങ്ങുന്നത് പൂര്‍ണ്ണ തൃപ്തിയോടെയാണ്. ഉന്നത നിലവാരമുള്ള ലോക്കുകളുടെ ഒരു കേന്ദ്രമായ ചാണ്ടീസ് ലോക്ക് സെന്റര്‍ 10-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിലവാരമുള്ള ഉത്പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതില്‍ മുന്‍പന്തിയിലെത്തിയിരിക്കുകയാണ്.

താഴുകളുടെ കൊട്ടാരത്തില്‍ ഇരുന്ന് കൊണ്ട് അച്ചന്‍കുഞ്ഞ് കുരുവിള പറഞ്ഞു തുടങ്ങുന്നത് ചാണ്ടീസ് ലോക്ക് സെന്ററിന്റെ ജനനം മുതലുള്ള കഥയാണ്. വര്‍ഷങ്ങളായി ഉപഭോക്താക്കളുടെ വിശ്വാസക്കൂട്ടായ കഥയാണ് പറയാനുള്ളത്. ''2008 മുതലാണ് ചാണ്ടീസ് ലോക്ക് സെന്ററിന് തുടക്കം കുറിക്കുന്നത്. തുടക്കം മുതല്‍ ചാണ്ടീസ് ലോക്ക് സെന്റര്‍ ശ്രദ്ധിച്ചു പോരുന്ന പ്രധാന കാര്യങ്ങളിലൊന്നാണ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നത്. സുരക്ഷാ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ ഉത്പ്പന്നങ്ങള്‍ വില്‍ക്കാനും ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. അതിനായി വിദഗ്ധരുടെ സംഘം തന്നെയുണ്ട് ഇവിടെ. ഉപഭോക്താവിന്റെ ആവശ്യങ്ങളും ബഡ്ജറ്റുകളും ഒരുപോലെ മനസ്സിലാക്കുന്ന ചാണ്ടീസ് ബ്രാന്റഡ് ഇനങ്ങളുടെ വലിയ കേന്ദ്രമാണ്. ഒരു ബിസിനസ്സ് എന്ന മനസ്സോടെ മാത്രമല്ല ചാണ്ടീസ് പ്രവര്‍ത്തിക്കുന്നത്. ഗുണമേന്മ ഉള്ളതും ബ്രാന്റഡുമായ ഉല്‍പ്പനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന സാമൂഹ്യ സേവനം കൂടി ചാണ്ടീസ് ലക്ഷ്യമിടുന്നുണ്ട്.'' ചാണ്ടീസിലെ എല്ലാവിധ ബ്രാന്റഡ് ഉത്പ്പനങ്ങളുടെ കാര്യത്തില്‍ നല്‍കുന്ന ഉറപ്പ് തന്നെയാണ് ജനങ്ങളുടെ വിശ്വാസീയത പിടിച്ചു പറ്റാന്‍ ഈ ലോക്‌സെന്ററിനെ സഹായിച്ചതും.

നിരവധി സവിശേഷതകള്‍ ഉണ്ട് ചാണ്ടീസിലെ ലോക്കുകള്‍ക്ക്. ഓരോ ബ്രാന്റഡ് ലോക്കുകളും വിപണനം ചെയ്യുമ്പോഴും അതെല്ലാം ഏറെ ശ്രദ്ധിക്കാറുമുണ്ട്.  ''ചാണ്ടീസ് ലോക്ക് സെന്ററില്‍ നിങ്ങളുടെ സുരക്ഷാ ആവശ്യകതകള്‍ നിറവേറ്റുവാനായി ലോകത്തിലെ ഏറ്റവും നിലവാരമുള്ള ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം ചാണ്ടീസ് ഉറപ്പ് നല്‍കുന്ന വേറെ ചില കാര്യങ്ങളുണ്ട്.
- ലോക്കിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും വിശാലമായ ശേഖരം
- 5 മുതല്‍ 15 വര്‍ഷം വരെയുള്ള മെക്കാനിക്കല്‍ വാറന്റി 
- Godrej, Yale, Europa എന്നിങ്ങനെയുള്ള ലോക്ക് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റങ്ങളുടെ ഇന്‍സ്റ്റാളേഷന്‍ ചെയ്ത് കൊടുക്കാന്‍ സധാ സന്നദ്ധരായ അംഗീകൃത പ്രൊഫഷണലുകള്‍
- വില്‍പ്പനയ്ക്ക് ശേഷവും മികച്ച സഹായവും ഇവിടെ നിന്നും ലഭ്യമാണ്
ഇവയെല്ലാം ചാണ്ടീസിന്റെ മാത്രം പ്രത്യേകതായാണെന്ന്  പറയുന്നതില്‍ അത്ഭുതമില്ല.

ചാണ്ടീസിലെ താരങ്ങളെ പരിജയപ്പെടാം:

Yale
Godrej
Europa
Union
Hafele
Poonam
Dorset
Spider
Yama
AKS
Ebco
Sleek
Elica
Merit

Imported Locks:
Yale
Hafele
Union
Merit
എന്നീ താരങ്ങളും ചാണ്ടീസിലെ സൂപ്പര്‍ താരങ്ങള്‍ തന്നെ.

മോഷ്ടാക്കളില്‍ നിന്നും രക്ഷ നേടുന്നതിനായി ഏറ്റവും പുതിയ ലോക്കിങ് സിസ്റ്റമായ 'ഡോര്‍ സാക്ഷാ' ചാണ്ടീസിലെ പ്രധാന താരമാണ്. 'ഡോര്‍ സാക്ഷ' വീടിന് സംരംക്ഷണം ഉറപ്പാക്കുന്നു. ''യഥാര്‍ത്ഥ മൂല്യം യഥാര്‍ത്ഥ വില എന്നീ മുദ്രാവാക്യത്തോടെയാണ് ചാണ്ടീസും ഒപ്പം ഞങ്ങളും മുന്നോട്ട് പോകുന്നത്. മാത്രമല്ല ബ്രാന്‍ഡഡ് കമ്പനികളുടെ ഡോര്‍ ഫിറ്റിംഗ്‌സുകളായ Godrej, Dorset, Bonus, Europa, Yama, Spider, Door Jewel കൂടാതെ Yama, AKS, Poonam എന്നീ കമ്പനികളുടെ ഹിഞ്ചസുകള്‍ ടവര്‍ബോള്‍ട്ടുകള്‍ ഗേറ്റ് ഹുക്കുകള്‍ Sleek, Ebco കമ്പനികളുടെ കിച്ചന്‍ ബാസ്‌ക്കറ്റുകളും ആക്‌സസറീസ് എന്നിവയും ഞങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. മാത്രമല്ല, Elica Kitchen, Hobs and chimneys, Franke, Sink and Accessories, Bathroom Accessories എന്നിവയും ഞങ്ങളുടെ ചാണ്ടീസിലുണ്ട്.'' ''പിന്നെ ലോക്കുകളുടെ രാജാവായ മണിചിത്രത്താഴുകളും ചാണ്ടീസിലുണ്ട്.''

മറ്റ് കടകളില്‍ എങ്ങും ലഭ്യമല്ലാത്ത താരവും ചാണ്ടീസിലെ സൂപ്പര്‍ താരങ്ങളാണ്. സുരക്ഷ ഉറപ്പു വരുത്തുന്ന TSA Grade Travelbag locksന് ഉപയോക്താക്കളില്‍ ഡിമാന്റ് ഏറെയാണ്.  ഓരോ വിപണത്തിലൂടെയും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റാന്‍ സാധിച്ചത് മികച്ചത് മാത്രം വിപണനം ചെയ്യുന്നതിലൂടെയാണ്. അതിന്‌ തെളിവ് ഇവിടേക്ക് വരുന്ന ഉപഭോക്താക്കള്‍ തന്നെയാണ്. ഏറ്റുമാനൂരിലെ ചാണ്ടീസ് ലോക്കുകളുടെ കൊട്ടാരം ആണെന്ന് പറയുന്നതില്‍ സംശയം വേണ്ട.

Chandys AAA Center,

Pala Road-Ettumanoor ,

Ettumanoor, Kottayam, Kerala 686631.

9447021871, 0481-2533532, 0481-2532302

chandyslockcenter@gmail.com

 
� Infomagic - All Rights Reserved.