ക്ലിയര്‍വേ ബില്‍ഡേഴ്‌സ് : ഇവിടെ എല്ലാം ക്രിസ്റ്റൽ ക്ലിയർ
March 27,2018 | 10:37:24 pm

ഏതൊരു പ്രവര്‍ത്തിക്കും ഒരു കൂട്ടമായുള്ള പരിശ്രമവും ഒറ്റയ്ക്കുള്ള പരിശ്രമവും നല്‍കുന്ന ഫലം വളരെ വ്യത്യാസമുള്ളതായിരിക്കും. കൂട്ടായ്മയിലൂടെ ഒന്നിലധികം പേരുടെ ചിന്തയും ആശയങ്ങളും കഴിവുകളുമെല്ലാം ഒരുമിച്ച് ചേരുമ്പോള്‍ മികച്ചൊരു ഫലമായിരിക്കും ആ പ്രവര്‍ത്തിയ്ക്ക് ലഭിക്കുക. അതുപോലെ ഒരു കൂട്ടം ആളുകള്‍ ഒരുമിക്കുകയും അവരുടെ ചിന്തയും ആശയങ്ങളും കഴിവുകളും എല്ലാം ചേരുന്നതാണ് ക്ലിയര്‍വേ ബില്‍ഡേഴ്‌സ്. ഈ കൂട്ടായ്മ തന്നെയാണ് 13 വര്‍ഷക്കാലമായി കെട്ടിട നിര്‍മ്മാണ രംഗത്ത് മുന്‍നിരയില്‍ നില്‍ക്കാന്‍ ക്ലിയര്‍വേ ബില്‍ഡേഴ്‌സിനെ നയിച്ചത്. ഏറ്റെടുക്കുന്ന എല്ലാ സംരംഭങ്ങളും ഒരു പിഴവും കൂടാതെ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന പോലെയാണ് ക്ലിയര്‍വേ ബില്‍ഡേഴ്‌സ് തീര്‍ത്തു കൊടുത്തത്.

ക്ലിയര്‍വേ ബില്‍ഡേഴ്‌സ്


13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2004-ല്‍ ആണ് ക്ലിയര്‍വേയ്ക്ക് തറക്കല്ലിടുന്നത്. അന്ന് മുതല്‍ പ്രവര്‍ത്തന മികവ് കൊണ്ടും നിര്‍മ്മാണ മേന്മ കൊണ്ടും വളരെ പെട്ടെന്നായിരുന്നു ക്ലിയര്‍വേയുടെ വളര്‍ച്ച. ഒരു ദശാബ്ദത്തിലേറെ കാലമായി കെട്ടിട നിര്‍മ്മാണ രംഗത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ ക്ലിയര്‍വേ ബില്‍ഡേഴ്‌സിന്റെ സംഭാവനകള്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ നേരിട്ട് കാണാവുന്നതാണ്.

ക്ലിയര്‍വേയുടെ പേര് നലനിര്‍ത്തുന്ന നിര്‍മ്മാണങ്ങളാണ് ലോകനിലവാരമുള്ള സൗകര്യങ്ങളുള്ള
-എം.ജി റോഡിലെ ഗ്രാന്‍ഡിയോസ്
-പാലാരിവട്ടത്തുള്ള കൊളോസ്സല്‍
-കടവന്ത്രയിലെ സെലസ്റ്റിയല്‍
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ അഭിമാനകരമായ നേട്ടമുണ്ടാക്കി കേരളത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ക്ലിയര്‍വേയുടെ ഈ സംരംഭങ്ങള്‍.

നിര്‍മ്മാണത്തിലിരിക്കുന്ന സംരംഭം
ക്ലിയര്‍വേ അസ്ട്രം ആണ് ക്ലിയര്‍വേ ബില്‍ഡേഴ്‌സിന്റെ നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്ന പുതിയ സംരംഭം. എറണാകുളം ചിറ്റൂരില്‍ ആസ്റ്റര്‍ മെഡിസിറ്റിക്ക് അടുത്തായി ഇടപ്പള്ളിക്കും മറൈന്‍ഡ്രവിനുമിടയിലായിട്ടാണ് ഈ അസ്ട്രം നിലകൊള്ളുന്നത്. ഏറ്റവും മകച്ച ജീവിത നിലവാരം ഉറപ്പ് നല്‍കുന്ന ക്ലിയര്‍വേ അസ്ട്രം 10 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ആകര്‍ഷകമായ ഇടനാഴി, ഹെല്‍ത്ത് ക്ലബ്ബ്, മട്ടുപ്പാവിലെ കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും അസ്ട്രത്തില്‍ അടങ്ങിയിരിക്കുന്നു. ക്ലിയര്‍വേയുടെ പേരും പ്രശസ്തിയും വാനോളം ഉയര്‍ത്തുന്ന പ്രോജക്ടായിരിക്കും അസ്ട്രമെന്നുള്ളതില്‍ സംശയമില്ല.

കൂടാതെ ഒരു കുടക്കീഴില്‍ നിന്നു കൊണ്ടുതന്നെ ക്ലിയര്‍വേ ബില്‍ഡേഴ്‌സിന്റെ സഹോദര സ്ഥാപനമായ ക്ലിയര്‍വേ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് എന്ന സ്ഥാപനം ക്ലിയര്‍വേ ബില്‍ഡേഴ്‌സിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും വളരെയധികം ഉത്തരവാദിത്വത്തോടെയും സമയബന്ധിതമായും പൂര്‍ത്തീകരിച്ചു നല്‍കുന്നു. ഉപഭോക്താവിന്റെ ആഗ്രഹങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തി ചെയ്ത് കൊടുക്കുന്നു. ആയതിനാല്‍ നിര്‍മ്മാണ ഘട്ടങ്ങളിലെ കാലതാമസം ഒഴിവാകുന്നു. ഉപഭോക്താവിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നു.

ക്ലിയര്‍വേയിലെ മറ്റ് സൗകര്യങ്ങള്‍
ഒരു ഉപഭോക്താവിന് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ക്ലിയര്‍വേയില്‍ നിന്ന് ലഭ്യമാണ്. ഉപഭോക്താവിന്റെ മനസ്സ് മനസ്സിലാക്കി വേണ്ടുന്ന സൗകര്യങ്ങളെല്ലാം നല്‍കി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ക്ലിയര്‍വേ.

1. നിര്‍മ്മാണവും കരാര്‍ പ്രവര്‍ത്തികളും (Construction and Contracts Works)
നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പ്രാരംഭഘട്ടം മുതല്‍ അവസാനം വരെ സമയനിഷ്ഠയനുസരിച്ച് പൂര്‍ത്തിയാക്കുന്നു. ബജറ്റിനുള്ളില്‍ നിന്ന് തന്നെ പ്രവര്‍ത്തി പൂര്‍ത്തികരിക്കും.

2. വാടകയ്ക്ക് നല്‍കുന്ന സേവനം (Rental Services)
വീടുകള്‍ വാടകയ്ക്ക് നൽകുന്നതിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നു. ഈ കാര്യങ്ങള്‍ കര്‍ത്തവ്യ ബോധത്തോടെ ചെയ്ത് തീര്‍ക്കാന്‍ പ്രത്യേകം ടീം തന്നെയുണ്ട്.

3. ഹോം കെയര്‍ (Home Care)
ഒരു ഫ്ലാറ്റോ വില്ലയോ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കഴിഞ്ഞാലും ക്ലിയര്‍വേയും ഉപഭോക്താവും തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. പിന്നീട് ഉപഭോക്താവിന്റെ വീടിന് വേണ്ടി വരുന്ന എല്ലാ ആവശ്യങ്ങള്‍ക്കും ക്ലിയര്‍വേയുമായി ബന്ധപ്പെടാവുന്നതാണ്.

4. ഇന്റീരിയര്‍ ഡിസൈന്‍ (Interior Design)
അപ്പാര്‍ട്ടുമെന്റിന്റെ നിര്‍മ്മാണത്തോടുകൂടെ ഒരു സ്വന്തമായുള്ള ഇന്റീരിയര്‍ ഡിസൈനര്‍ സേവനം ക്ലിയര്‍വേയില്‍ നിന്ന് ലഭ്യമാണ്. വിശദമായ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ നിങ്ങളുടെ ഭവനത്തിന്റെ അകത്തളങ്ങള്‍ നിങ്ങള്‍ക്കിഷ്ടാനുസരണം രൂപകല്‍പ്പന ചെയ്ത് കൊടുക്കുന്നു.


CLEARWAY BUILDERS

Seema One Building,
Sreekandath Road, M.G Road
Ravipuram, Cochin - 682016,
Kerala, India.
Call - 9846777778, 0484-2366554,
E-mail :- marketing@clearwaybuilders.com

website : http://www.clearwaybuilders.com

 
� Infomagic - All Rights Reserved.