അകത്തളങ്ങള്‍ക്ക് അഴക് പകര്‍ന്ന് ഡാഫോഡില്‍സ്
October 04,2018 | 04:31:39 pm

വീട് എന്നത് വാസസ്ഥലം മാത്രമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ നിന്ന് മനുഷ്യന്റെ ചിന്തകള്‍ ഇന്ന് ഏറെ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. ഇന്ന് വീട് കേവലം വാസസ്ഥലങ്ങള്‍ മാത്രമല്ല. മറിച്ച് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും ചിന്താഗതികള്‍ മുതല്‍ സങ്കല്പങ്ങള്‍ വരെ തുറന്നുകാണിക്കുന്നയിടങ്ങളായി അവ മാറിക്കഴിഞ്ഞു. അതിനാല്‍ ഓരോ വീടും വിളിച്ചുപറയുന്നത് ഓരോ സ്വപ്നങ്ങള്‍ തന്നെയാണ്. സ്വപ്നസൗധങ്ങള്‍ മികവുറ്റതാക്കുന്നതാണ് അടുത്ത കടമ്പ. ഭവനം സൗകര്യങ്ങള്‍ക്കൊപ്പം തന്നെ വശ്യസൗന്ദര്യമുള്ളതും ആകണമെന്ന് ആഗ്രമില്ലാത്തവരായി ആരും തന്നെയില്ല. പടിപ്പുര മുതല്‍ അടുക്കളപ്പുറം വരെ അവര്‍ക്ക് വ്യക്തമായ പദ്ധതികളും ആശയങ്ങളും ഉണ്ടായിരിക്കും. ഈ ആശയങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നത് അനുയോജ്യരായ സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ മാത്രമാണ്.

അകത്തളങ്ങളില്‍ ആധുനികതയും ആഢംബരവും നിറച്ച് സ്വപ്നഭവനങ്ങളെ സ്വര്‍ഗതുല്യമാക്കുന്ന നിരവധി ഇന്റീരിയര്‍ ഡിസൈനിംഗ് കമ്പനികള്‍ ഇന്ന് സജീവമാണ്. അവയില്‍ കൃത്യമായവ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്.

കാലങ്ങളായുള്ള മികച്ച സേവനങ്ങളിലൂടെ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത സൃഷ്ടിച്ചെടുത്ത ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനങ്ങളില്‍ ഒന്നാണ് ഡാഫോഡില്‍സ്. കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ജനങ്ങള്‍ക്കിടിലുണ്ടാക്കിയെടുത്ത വിശ്വാസ്യതയ്ക്ക് മുതല്‍ക്കൂട്ടായത് സേവനമികവ് ഒന്നുമാത്രമാണ്.
രണ്ടര പതിറ്റാണ്ടോളമായി അകത്തളങ്ങള്‍ക്ക് അഴക് പകര്‍ന്ന് സേവനം തുടരുന്ന ഡാഫോഡില്‍സ് ഇന്നുവരെ മാര്‍ക്കറ്റിംഗ്, സെയില്‍സ് ജീവനക്കാരെയൊന്നും തന്നെ നിയമിച്ചിട്ടില്ല. കാഴ്ച വെയ്ക്കുന്ന മികച്ച സേവനങ്ങളിലൂടെ ഉപഭോക്താക്കള്‍ തന്നെയാണ് കാലമിത്രയും ഡാഫോഡില്‍സിന്റെ പ്രചാരകരായി മാറിയത്. വിജയരാജ് നായര്‍ എന്ന ഇന്റീരിയര്‍ ഡിസൈനര്‍ തുടക്കം കുറിച്ച സ്ഥാപനം ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയില്‍ ക്രിയാത്മകമായ നവ സാധ്യതകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷയ്ക്കുമപ്പുറമുള്ള റിസള്‍ട്ട് തന്നെയാണ് അന്തിമഘട്ടത്തില്‍ ഡാഫോഡില്‍സ് നല്കാറുള്ളത്. കുറഞ്ഞ സമയത്തിനകം തന്നെ മികച്ച നിലവാരത്തിലുള്ള വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുമെന്നതും ഡാഫോഡില്‍സിന്റെ പ്രത്യേകതയാണ്.

വീടുകള്‍ക്ക് പുറമെ കൊമേഴ്ഷ്യല്‍ ബില്‍ഡിംഗുകളിലും ഡാഫോഡില്‍സ് സേവനം വിന്യസിച്ചിട്ടുണ്ട്. കളര്‍, ഭിത്തികളുടെ ക്രമീകരണം, സ്ഥല ക്രമീകരണം, ലൈറ്റിംഗ് തുടങ്ങിയവയെല്ലാം ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡാഫോഡില്‍സ് തയ്യാറാക്കുന്നത്. ഓരോ ഡിസൈനും സൃഷ്ടിച്ചെടുക്കുന്നുന്നത് മുതല്‍ പൂര്‍ത്തീകരിക്കുന്നത് വരെ ഉപഭോക്താക്കള്‍ക്കൊപ്പം ഡാഫോഡില്‍സിന്റെ പ്രഗത്ഭരായ ടീം അംഗങ്ങള്‍ ഉണ്ടാകും. സൗഹാര്‍ദപരമായ അന്തരീക്ഷം ലഭിക്കുന്നതിനാല്‍ തന്നെ ഉപഭോക്താവിന്റെ താത്പര്യങ്ങള്‍ മനസിലാക്കാനും ഡിസൈനില്‍ അവ പ്രകടമാക്കാനും ഡാഫോഡില്‍സിന് സാധിക്കുന്നുണ്ട്. രംഗത്തെ മികച്ച അനുഭവസമ്പത്ത് സ്വായത്തമാക്കിയിട്ടുള്ള യുവ ഡിസൈനര്‍മാരും മറ്റുമാണ് ഡാഫോഡില്‍സിന്റെ കരുത്തായി നിലകൊള്ളുന്നത്. തികച്ചും ക്രിയാത്മകമായ ഡിസൈനുകള്‍ പിറവിയെടുക്കുന്നതും ഇവരില്‍ നിന്ന് തന്നെ. സേവനത്തിന്റെ മികവിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സൗഹാര്‍ദാന്തരീക്ഷവും ഡാഫോഡില്‍സിന് മുതല്‍ക്കൂട്ടാണ്.

അനുദിനം അത്യാധുനികതയിലേക്ക് സഞ്ചരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കാലിക സേവനങ്ങളാണ് ഡാഫോഡില്‍സ് മുന്നോട്ടുവെയ്ക്കുന്നത്. അടുത്തപടിയായി ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള നിര്‍മാണ സാമഗ്രികള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പുതിയ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനാണ് ഡാഫോഡില്‍സ് പദ്ധതിയിടുന്നത്. ഇതോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കടന്നുചെല്ലാന്‍ ഡാഫോഡില്‍സിന് സാധിക്കും. ഇതിന് പുറമെ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നതിന് എടുക്കുന്ന സമയവും മൂന്നിലൊന്നായി ചുരുങ്ങും. ഉല്‍പന്നങ്ങളുടെ കൃത്യതയും ഏകോപനവും ഇതുവഴി ഇരട്ടിയാക്കാനും സാധിക്കും.

പരസ്യങ്ങളോ മറ്റ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളോ പ്രാവര്‍ത്തികമാക്കാറില്ലാത്തതിനാല്‍ തന്നെ ഡാഫോഡില്‍സിലെത്തുന്ന ഉപഭോക്താക്കള്‍ ഇവരുടെ സേവനത്തിന്റെ മികവ് കേട്ടറിഞ്ഞ് എത്തുന്നവര്‍ തന്നെയാണ്. അതിനാല്‍ തന്നെ അവര്‍ക്ക് മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സേവനമികവിനായുള്ള നിരവധി പുരസകാരങ്ങളാണ് സ്ഥാപനം ഇന്നോളം സ്വന്തമാക്കിയിട്ടുള്ളത്. എല്ലാത്തരത്തിലും ഉപഭോക്താവിന് മുന്നില്‍ മികവിന്റെ സേവനങ്ങള്‍ കാഴ്ചവെയ്ക്കുന്ന ഡാഫോഡില്‍സ്, സ്വപ്നസൗധങ്ങളുടെ അഴകളവുകളുമായി ജൈത്രയാത്ര തുടരുകയാണ്.

 
� Infomagic - All Rights Reserved.