തൊഴിലാളികളെ അഭിനന്ദിക്കാന്‍ ഒരു ദിനം വേണമെന്ന് ഡി വാലര്‍
February 28,2018 | 04:42:36 pm

കൊച്ചി: ഓരോ സംരഭങ്ങളെയും വിജയത്തിലെത്തിക്കുന്ന തൊഴിലാളികളുടെ കൂട്ടായ പ്രയത്നത്തെ അഭിനന്ദിക്കാന്‍ എല്ലാ സംരംഭകരും ഒരു ദിനം മാറ്റിവെക്കണമെന്ന ആഹ്വാനവുമായി ഡി വാലര്‍ മാനേജ്മെന്‍റെ്  കണ്‍സള്‍ട്ടന്‍സ്. ഇതിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ സംരംഭകരും ഈ വരുന്ന മാര്‍ച്ച് മാസം രണ്ടാം തീയതി തൊഴിലാളി അഭിനന്ദന ദിനമായി (Employee Appreciation Day 2018) ആചരിക്കുവാനും ഡി വാലര്‍ അഭ്യര്ത്ഥിച്ചിട്ടുണ്ട്.

ഒരു പ്രസ്ഥാനത്തിന്റെ( ഏറ്റവും വലിയ മുതല്‍ക്കൂട്ട് ആ പ്രസ്ഥാനത്തിലെ തൊഴിലാളികളാണ്. ഒരു തൊഴിലാളിക്ക് മനേജുമെന്‍റില്‍ നിന്നും ലഭിക്കുന്ന അഭിനന്ദനം ആ വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രചോദനമാകുകയും ചെയും. തൊഴിലാളികളിലാണ്‌ പ്രസ്ഥാനത്തിന്‍റെ ആത്മാവ് കുടികൊള്ളുന്നത് എന്ന തിരിച്ചറിവ് സംരഭങ്ങളില്‍ നല്ല മാറ്റം സൃഷ്ടിക്കും. ഈ തിരിച്ചറിവില്‍ നിന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ചു മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദേശിയ തൊഴിലാളി അഭിനന്ദന ദിനമായി യുഎസില്‍ ആഘോഷിക്കുന്നത്. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ക്ക്  നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് അവരെ അഗീകരിക്കാനും അഭിനന്ദിക്കുവാനും അവര്‍ ഈ ദിനം വിനിയോഗിക്കുന്നു.

ഇത്തരമൊരു ദിനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് നാം ഇതുവരെ ബോധവാന്മാതരായിട്ടില്ലെന്നും പ്രസ്ഥനത്തിന് തൊഴിലാളികളോടുള്ള കടപ്പാടും അവരുടെ പ്രയത്നത്തിനുള്ള  സംതൃപ്തിയും അഭിനന്ദനവും നല്‍കുവാന്‍ ഈ ദിവസത്തിലൂടെ വിനിയോഗിക്കാനാകുമെന്നും ഡി വാലര്‍ വിലയിരുത്തുന്നു.

തൊഴിലാളി അഭിനന്ദന ദിനത്തില്‍ സ്ഥാപനത്തിലെ രാവിലെയുള്ള മീറ്റിങ്ങുകള്‍ ഇതിനായി മാറ്റിവെച്ച് മികച്ച തൊഴിലാളികള്‍ക്കുള്ള അവാര്‍ഡും തൊഴിലാളി അഭിനന്ദന ദിന ബാഡ്ജുകളും വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഡി വാലര്‍ മാനേജിംഗ് ഡയറക്ടരും എഴുത്തുകാരനുമായ സുധീര്‍ ബാബു പറഞ്ഞു. കേരളത്തിലെ സംരംഭകര്‍ക്കായി തങ്ങളുടെ ബിസിനസല്‍   വലിയൊരു മാറ്റം കൊണ്ടുവരാന്‍ ഈ ദിനത്തെ പ്രയോജനപ്പെടുത്താമെന്നും സുധീര്‍ ബാബു ചൂണ്ടിക്കാട്ടി.

 
� Infomagic - All Rights Reserved.