കോട്ടകളുടെ നാട്ടില്‍ നിന്ന് വെട്ടുകല്ലിന്റെ കൊട്ടാരം പണിയുന്നവര്‍
November 28,2017 | 04:24:53 pm

അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം, ഇന്നും ഉറങ്ങാതെ തലയെടുപ്പോടെ നില്ക്കുന്ന ഇടമാണ് രക്തം ചീന്തിയ കഥകള്‍ പറയുന്ന കേരളത്തിലെ പുരാതനമായ കോട്ടകള്‍. 1500-റാമാണ്ടിലാണ് പോർച്ചുഗീസുകാര്‍ കേരളത്തില്‍ കോട്ടകള്‍ പണിയുന്നത്. അന്നത്തെ കാലത്തെ അതിനൂതനമായ ടെക്‌നോളജിയിലൂടെയാണ് കോട്ടകള്‍ പണി കഴിപ്പിച്ചത്. ഒരു കാരണവശാലും കേടുപറ്റാതിരിക്കാന്‍ പൂർണ്ണമായും വെട്ടുകല്ലിലാണ് കോട്ടകള്‍ നിർമ്മിച്ചത്. ഒന്നരയടി നീളത്തില്‍ വെട്ടുകല്ലിനെ വെട്ടിയെടുത്ത് പണിത കോട്ടകൾക്ക് അഞ്ച് പതിറ്റാണ്ടിപ്പുറമായിട്ടും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നത് അത്ഭുതമാണ്. വെട്ടുകല്ലിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയ മലയാളികള്‍ പിന്നീട് വീടു പണിയാന്‍ വെട്ടുകല്ലിനെ കൂട്ടുപിടിച്ചു തുടങ്ങി. വീടുകളും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം വെട്ടുകല്ലില്‍ തീർത്തുതുടങ്ങി. ഇപ്പോഴിതാ കോട്ടകളുടെ ചരിത്രം പറയുന്ന പ്രധാന ഇടമായ കാസർഗോഡ് നിന്നും പഴമയുടെ പുതുമ സൃഷ്ടിക്കുന്ന വെട്ടുകല്ലിന്റെ സാമ്രാജ്യമൊരുക്കുകയാണ് \'ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ്'. മണ്ണിനെയും നാടിനെയും ഒരു പോലെ അറിയുന്ന കാസർഗോട്ടുകാരനായ സജിയുടേതാണ് ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ്.

ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ് 

കൺസ്ട്രക്ഷൻ മേഘലയില്‍ നിന്നുമാണ് സജിയുടെ തുടക്കം. കൺസ്ട്രക്ഷൻ രംഗത്ത് ഇരിക്കേതന്നെ വെട്ടുകല്ലില്‍ വീടുകള്‍ തീർക്കുമായിരുന്നു സജി. അപ്പോഴാണ് സജി ഒരു കാര്യം ശ്രദ്ധിക്കുന്നത്. വെട്ടുകല്ലിന്റെ നാട്ടില്‍ ജീവിച്ചിട്ടും കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്കുള്ള വെട്ടുകല്ലിന്റെ മിനുക്കുപണിക്കും വെട്ടുകല്ല് കട്ടിങ്ങിനും വേണ്ടി വലിയൊരു കാത്തിരിപ്പു തന്നെ വേണ്ടിവരുന്നു. അതിനായി ആന്ധ്രാ, കർണ്ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വെട്ടുകല്ല് കൊണ്ടുപോകാന്‍ അമിതമായ ചാർജ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ തുടങ്ങി. ഈ പ്രശ്‌നങ്ങള്‍ പതിവായപ്പോഴാണ് എന്തുകൊണ്ട് വെട്ടുകല്ലിന്റെ കട്ടിങ്ങും കാര്യങ്ങളുമെല്ലാം ഇവിടെ തന്നെ ചെയ്തുകൂടാ എന്ന ആശയം സജിയുടെ മനസ്സില്‍ ഉദിക്കുന്നത്. കേരളത്തില്‍ നമ്മുടെ സ്വന്തം നാട്ടില്‍ വെട്ടുകല്ല് സുലഭമായി ലഭിക്കുമ്പോള്‍ വെട്ടുകല്ല് തേച്ച് മിനുക്കി തിളക്കമുള്ളതാക്കി അത് നിർമ്മാണ യോഗ്യമാക്കാന്‍ ഇവിടെത്തന്നെ പോംവഴി കണ്ടുപിടിക്കാന്‍ സജി ശ്രമം ആരംഭിച്ചു. നാലുവർഷത്തെ കഠിനമായ അധ്വാനത്തില്‍ നിന്നും സജി തന്റെ ലക്ഷ്യത്തിലെത്തി ചേരുകയായിരുന്നു. വെട്ടുകല്ല് നിർമ്മിക്കാന്‍ ആവശ്യമായ യന്ത്രങ്ങളും കാര്യങ്ങളും ഒടുവില്‍ തയ്യാറായി. ഒടുവില്‍ ധനലക്ഷ്മി കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനം 2010 മുതല്‍ ധനലക്ഷ്മി ലാട്രേറ്റ് (വെട്ടുകല്ല്) ഇൻഡസ്ട്രീസ് എന്നായി. വെട്ടുകല്ലിന്റെ മിനുക്കു പണികൾക്കുള്ള കേന്ദ്രമാണ് ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ്.

വെട്ടുകല്ലില്‍ തീർക്കും സൗന്ദര്യം
ക്വാറിയില്‍ നിന്നും എടുക്കുന്ന വെട്ടുകല്ലിനെ പല തരത്തില്‍ മോടികൂട്ടിയാണ് ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ് വിപണിയിലിറക്കുന്നത്. അതിനായി ആദ്യം ഈ വെട്ടുകല്ലിനെ നമ്മുടെ സാധാരണ ടൈലിന്റെ ഒരിഞ്ച് കനത്തിലുള്ള പാളിയാക്കി മുറിക്കുന്നു. ഇതിനു ശേഷം ഈ പാളിയായ വെട്ടുകല്ലിനെ തേച്ചെടുത്ത് അതിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ മിനുക്കമുള്ളതും നല്ല മിനുസമുള്ളതുമാക്കി തീർക്കുന്നു. ഇതിന് യോജിക്കുന്ന തരത്തിലുള്ള ഡിസൈനുകളും ഇതില്‍ ചേർക്കുന്നതോടെ നല്ല ഫ്രഷ് ലുക്കില്‍ പുതുമയുള്ള പഴമ ലുക്ക് ലഭ്യമാകുന്നു. ഈ കാര്യങ്ങളെല്ലാം ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസ് കൂടുതല്‍ ശ്രദ്ധയോടെ ചെയ്യുന്നു. പഴയ വീടിന് പുതിയ ലുക്ക് നല്കാനും ധനലക്ഷ്മി ലാട്രേറ്റ് ഇൻഡസ്ട്രീസിനു കഴിയുമെന്നത് വളരെ പ്രത്യേകത അർഹിക്കുന്നുണ്ട്. മോൾഡ് ചെയ്ത് മിനുക്കപ്പെടുത്തിയെടുത്ത വെട്ടുകല്ലിന്റെ പാളിയെ ഭിത്തികളില്‍ ഒട്ടിച്ച് സുന്ദരമാക്കി മാറ്റാം. പഴയ വീടിനെ പൊളിച്ചെടുക്കാതെ പഴയ വീടിന്റെ മുഖം തന്നെ മാറ്റാന്‍ ഇതിലൂടെ സഹായിക്കും.

അഴക് നൽകുന്നതിനൊപ്പം
ഒരു വീടിന്റെ എക്സ്റ്റീരിയറിനും ഇന്റീരിയറിനും ഒരുപോലെ അഴകു നൽകാന്‍ വെട്ടുകല്ലിന്റെ ഈ ന്യൂലുക്കിനാവും. വെട്ടുകല്ലിനെ പോളിഷ് ചെയ്ത് മിനുസ്സപ്പെടുത്താന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും നല്ല ലാക്ട്രേറ്റ് പോളീഷ് ആണ് ഉപയോഗിക്കുന്നത്. മാറ്റ് ഫിനിഷ് പോളീഷ്, ഗ്ലോസി പോളീഷ് ഇങ്ങനെയുള്ള പോളീഷിങ്ങും വെട്ടുകല്ലില്‍ ചെയ്യുന്നു. ഉള്ളില്‍ ഇത് ഉപയോഗിച്ച് ഇന്റീരിയര്‍ ചെയ്താല്‍ വേറെയും ഉണ്ട് ചില ഗുണങ്ങള്‍. പോളീഷിങ്ങിനും ഗ്ലേസിങ്ങിനുമായി മറ്റ് കെമിക്കലുകള്‍ ഉപയോഗിക്കാത്തതിനാല്‍ ഇത് അകത്തളങ്ങളില്‍ നല്ല തണുപ്പ് പകരുന്നു. വീട്ടിലെ എ.സി ഓഫ് ആക്കിയാലും കുറച്ചധികനേരം വെട്ടുകല്ലില്‍ തണുപ്പ് നിലനില്ക്കും . വെട്ടുകല്ലിന്റെ സ്വാഭാവീകത ഉള്ള തണുപ്പ് നഷ്ടപ്പെടുത്താതെയാണ് ഇതിന്റെ നിർമ്മാണ പ്രക്രിയ എന്നത് വളരെ സവിശേഷത നിറഞ്ഞ കാര്യമാണ്. പോളീഷിങ്ങ് ചെയ്യുന്നതിലൂടെ മറ്റ് പ്രാണികള്‍ വന്നിരിക്കുകയില്ല എന്നതും പ്രത്യേകതയാണ്. വെറുമൊരു വെട്ടുകല്ലിനെ \'ഓൽഡ് കം ന്യൂ ലുക്ക് വെട്ടുകല്ലാക്കാന്‍\' അതിന്റെ തനിമ നഷ്ടപ്പെടാതെ നിർവ്വഹിക്കുന്നതില്‍ ധനലക്ഷ്മി ലാറ്റ്രേറ്റ് ഇൻഡസ്ട്രീസ് മുന്നില്‍ നിൽക്കുമ്പോള്‍, ഇനിയും എന്തിന് വീടിന് പഴമയുടെ ആ പുതിയ ലുക്ക് നൽകാൻ താമസിക്കുന്നു എന്ന് ചിന്തിക്കൂ..

K.G Saji, Managing Director
M/S Dhanalakshmi Stone Industry,
Nilesharam,Kasaragod Dist,
Kerala - 671314 
Mob : +919495372249, 9448026549
Mob : +919448026549

E-mail :- latston@gmail.com

 

 
� Infomagic - All Rights Reserved.