കൈമാറിയെത്തിയ പൈതൃക പാരമ്പര്യം
February 02,2018 | 04:44:18 pm

തൃപ്പൂണിത്തുറ ആസ്ഥാനമായ അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്ററിന്റെ തലപ്പത്തിരിക്കുമ്പോഴും ഡോ. ആര്‍. സുധീര്‍ കുമാര്‍ റോയ് ഓര്‍ക്കുന്ന ഒരു കാഴ്ച്ചയുണ്ട്. തന്റെ മുത്തശ്ശിയെ കാണാന്‍ വരി വരിയായി കാത്തിരിക്കുന്ന രോഗികള്‍. ഒരോ രോഗിയുടേയും നാഡി പിടിച്ച് രോഗത്തിന് മരുന്നുപദേശിക്കുന്ന മുത്തശ്ശിയും. നാട്ടു വൈദ്യത്തിലും വിഷചികിത്സയിലും പണ്ഡിതയായിരുന്നു എന്റെ മുത്തശ്ശി പള്ളിയാവിലയില്‍ കാര്‍ത്ത്യായനി. ആദ്യമാദ്യം കൗതുകം നിറഞ്ഞതായിരുന്നു മുത്തശ്ശിയെ കാണാന്‍ ആളുകള്‍ വരുന്ന ആ കാഴ്ച്ചയെങ്കില്‍, പിന്നീട് അറിവു വച്ച കാലം മുതല്‍ എനിക്കത് ഒരു പതിവ് കാഴ്ച്ചയായി മാറി. ആയൂര്‍വ്വേദത്തിനോട് താല്‍പര്യം തോന്നി തുടങ്ങിയതേ ഈ കാഴ്ച്ചകളില്‍ നിന്നും മുത്തശ്ശിയില്‍ നിന്നുമാണ്.ആയൂര്‍വ്വേദ മരുന്നുകളുടെയും പച്ച മരുന്നുകളുടേയും ഗന്ധം അറിഞ്ഞ് വളര്‍ന്ന ബാല്യമായിരുന്നു ഡോക്ടര്‍ക്ക്. ആയൂര്‍വ്വേദത്തോട് തോന്നിയ താല്‍പര്യവും പാരമ്പര്യമായി ലഭിച്ച ആയൂര്‍വ്വേദ സിദ്ധിയുമാണ് ആര്‍. സുധീര്‍ കുമാര്‍ റോയ്‌യെ ആയൂര്‍വ്വേദ ഡോക്ടറായ ഡോ. ആര്‍.എസ് റോയ് ആക്കിയത്. മുത്തശ്ശിയില്‍ നിന്ന് ലഭിച്ച ആ പാരമ്പര്യത്തിന്റെ അറിവിലൂടെയാണ് അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്റര്‍ ഇന്ന് എറണാകുളം തൃപ്പൂണിത്തുറയില്‍ മാത്രമൊതുങ്ങാതെ കൊല്ലം, ഗുരുവായൂര്‍, കോഴിക്കോട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി വ്യാപിപ്പിച്ചത്.

അമൃതയുടെ തുടക്കം

ഒല്ലൂര്‍ വൈദ്യരത്‌നം ആയൂര്‍വ്വേദ കോളേജില്‍ നിന്നും ബിഎഎംഎസ് പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ് ആര്‍. സുധീര്‍ കുമാര്‍ എന്ന ഡോ. ആര്‍.എസ് റോയ്. കൊല്ലം സ്വദേശിയായ ഡോക്ടര്‍ പഠന ശേഷം ആയൂര്‍വ്വേദ ആചാര്യനായ ശ്രീ കെ. കുഞ്ഞിരാമന്‍ വൈദ്യരുടെ കീഴില്‍ ശിക്ഷണത്തിലായിരുന്നു. മൂന്ന് വര്‍ഷം നീണ്ട ശിക്ഷണത്തിലൂടെ ഗുരുവിന്റെ പ്രിയ ശിഷ്യനായി മാറിയ ഡോ.ആര്‍.എസ് റോയ്ക്ക് സ്വന്തമായൊരു ക്ലീനിക്ക് തുടങ്ങിയാലെന്താണെന്ന ചിന്ത വന്നുദിച്ചു. അങ്ങനെ അമൃത ഫാര്‍മസി എന്ന പേരില്‍ തൊണ്ണൂറ് കാലഘട്ടത്തില്‍ സ്വദേശമായ കൊല്ലം കുണ്ടറയില്‍ തന്റെ വൈദ്യ ജീവിതത്തിന്റെ ആദ്യ പടി തുടങ്ങി. ശേഷം 2002-ഓടെ എറണാകുളം തൃപ്പൂണിത്തുറയില്‍ അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ ത്വക്ക് അലര്‍ജ്ജി സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്ന ഒരു സംരംഭമായി വിപുലീകരിച്ചു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ തന്നെ ലായം റോഡിലേക്ക് മികച്ച സേവനങ്ങളടങ്ങിയ അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്റര്‍ കൂടുതല്‍ വിപുലീകരിച്ച് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്.

ആയൂര്‍വ്വേദത്തിനൊരു വാക്ദാനം അമൃത

ത്വക്ക് സംബന്ധമായ എല്ലാവിധ രോഗങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട് എന്നത് ഒരു പരസ്യ വാചകമല്ല അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്ററിന്. ഇനി ഒന്നും ചെയ്യാനില്ല, രോഗം നിയന്ത്രിക്കാം എന്നീ വാക്കുകള്‍ക്കും ഇവിടെ പ്രസക്തിയില്ല. തന്റെ മുന്നിലേക്ക് വരുന്ന രോഗികള്‍ തന്നില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുമ്പോള്‍ ആ വിശ്വാസത്തിന്റെ പതിന്മടങ്ങു സേവനം അവര്‍ക്ക് നല്‍കേണ്ടത് അവരുടെ രോഗം പൂര്‍ണ്ണമായി ശമിപ്പിച്ച്, ഇനി ഒരു കാരണവശ്ശാലും രോഗം വരാത്ത വിധം വേരോടെ പിഴുതെടുത്താണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഡോ. ആര്‍. എസ്. റോയ്. ഇതുവരെ ഉള്ള ചികിത്സകളിലൂടെ ഡോക്ടര്‍ അത് തെളിയിച്ചിട്ടുമുണ്ട്. പഠിച്ച വൈദ്യത്തിനൊപ്പം മുത്തശ്ശി എഴുതിയ ആയൂര്‍വ്വേദ സംബന്ധമായ പുസ്തകങ്ങളുമാണ് ഡോക്ടര്‍ക്ക് ഇവിടെ കൂട്ട്.

പ്രധാന ചികിത്സകള്‍

ഇനി മാറില്ല എന്ന് പറഞ്ഞ് ഏതെങ്കിലും ഡോക്ടര്‍ നിങ്ങളുടെ ത്വക്ക് സംബന്ധമായ രോഗത്തിന് വിധി എഴുതിയിട്ടുണ്ടോ? എങ്കില്‍ ധൈര്യമായി അമൃതയിലേക്ക് പോന്നോളൂ. എല്ലാത്തിനും പരിഹാരം അമൃതയിലുണ്ട്. കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കേണ്ടതെല്ലാം കൃത്യമായി ചേര്‍ത്ത് പകര്‍ന്നു നല്‍കുന്ന മരുന്നുകളിലൂടെ മാറാ രോഗമെന്ന് വിധി എഴുതിയ രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊടുക്കും എന്നത് അമൃത ആയൂര്‍വ്വേദ മെഡിക്കല്‍ സെന്ററിന്റെ വാക്കാണ്.

വെള്ളപ്പാണ്ട് (Vitiligo):
ശരീര ഭാഗങ്ങളില്‍ ത്വക്കിന്റെ നിറത്തിനൊപ്പം വെളുത്ത പാടുകളായി കാണപ്പെട്ട് പിന്നീട് ശരീരമാസകലം വെള്ളപ്പാടായി കാണുന്ന രോഗമാണിത്. എന്നാല്‍ മറ്റ് ത്വക്ക് രോഗ ചികിത്സകളില്‍ ഈ വെള്ളപ്പാടിനെ ഒരു പരിധി കഴിഞ്ഞാല്‍ ശരീരത്തില്‍ എല്ലായിടത്തും വെള്ളപ്പാടായി മാറും എന്ന് വിധി പ്രസ്താവിച്ചു കഴിഞ്ഞു. എന്നാല്‍ അമൃതയില്‍ ഇതിന് പരിഹാരം ഉണ്ട്.

സോറിയാസിസ് (Psoriasis):
സോറിയാസിസ് വന്നാല്‍ പിന്നെ രോഗിയെ നോക്കേണ്ട എന്ന പറച്ചില്‍ പണ്ട് മുതല്‍ക്കേ നാട്ടിലുണ്ട്. വരണ്ട ചര്‍മ്മമുള്ളവരില്‍ പ്രധാനമായും കാണപ്പെടുന്ന ഈ രോഗം മാറിയ സംഭവങ്ങള്‍ ആമൃതയിലുണ്ട്. പലതരത്തിലാണ് സോറിയാസിസ് രോഗങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തിന്റെ സ്വഭാവം മനസ്സിലാക്കിയാണ് ചികിത്സയും.

(Urticaria):
ശക്തമായ ചൊറിച്ചിലോടെ ത്വക്കില്‍ ചുവന്ന് തടിച്ച് കാണപ്പെടുന്ന രോഗമാണിത്. ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും ഈ രോഗം കാണാം. രോഗിയെ ശാരീരികമായും മാനസീകമായും ഒരുപോലെ കഷ്ടപ്പെടുത്തുന്ന ഈ രോഗത്തിന് നല്ല ട്രീറ്റ്‌മെന്റാണ് അമൃത ഉറപ്പു നല്‍കുന്നത്.

താരന്‍ (Dandruff):
ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ ഏറെ നേരിടുന്ന പ്രശ്‌നമാണ് താരന്‍. തലയോടുകളില്‍ കാണപ്പെടുന്ന താരന്‍ മുടിയ്ക്ക് തന്നെ ഹാനിയായി മാറുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാരിലും ഈ രോഗം ഇപ്പോള്‍ കാണപ്പെടുന്നുണ്ട്. താരന് ചികിത്സയും ഇനി വരാതിരിക്കാനുള്ള വഴികളും അമൃതയില്‍ ഉപദേശിക്കുന്നു.

കരപ്പന്‍(Scabies):
ഒരു ചെറിയ തരം പുഴു പരത്തുന്ന ത്വക്ക് രോഗമാണ് കരപ്പന്‍. മാത്രമല്ല കരപ്പന്‍ ബാധിതരായവരില്‍ നിന്നും ഇത് പകരുന്നതാണ്. കരപ്പന് ഉത്തമ ചികിത്സ ഇവിടെ നിന്നും ലഭ്യമാണ്.

ചര്‍മ്മവീക്കം(Dermatities):
ശരീരത്തില്‍ ഉണ്ടാകുന്ന പലതരം പഴുപ്പുകളില്‍ നിന്ന് സംഭവിക്കുന്നതാണ് ചര്‍മ്മവീക്കം. മാത്രമല്ല ചര്‍മ്മവീക്കം തന്നെ പലതരമാണുള്ളത്. രോഗിയുടെ ചര്‍മ്മത്തിനനുസരിച്ച് വേണം ഇതിന് ചികിത്സ നേടാന്‍. അമൃതയില്‍ ഓരോ തരം ചര്‍മ്മവീക്കവും രോഗിയുടെ ചര്‍മ്മ സ്വഭാവമനുസരിച്ച് ചികിത്സ കൊടുക്കുന്നുണ്ട്.

വട്ടച്ചൊറി (Eczema):
ശരീരത്തിന്റെ തീര്‍ത്തും ഉയര്‍ന്ന പ്രദലത്തില്‍ കാണപ്പെടുന്ന രോഗമാണിത്. പിത്ത കഫദോഷങ്ങളാല്‍ സംഭവിക്കുന്ന രോഗമാണിത്. രോഗശാന്തി നല്‍കാന്‍ നല്ല ചികിത്സ അമൃതയില്‍ ലഭ്യമാണ്.

മുഖക്കുരു(Acne):
സൗന്ദര്യ സംരക്ഷണത്തില്‍ തല്‍പരരായവര്‍ ഏറെ വെറുക്കുന്ന രോഗമാണ് മുഖക്കുരു. കഴിക്കുന്ന ഭക്ഷണം, എണ്ണ കൂടുതലുള്ള ആഹാരം, ത്വക്കിന്റെ സ്വഭാവം ഇതെല്ലാം മുഖക്കുരുവിന് കാരണമാണ്. സൗന്ദര്യവതികളാക്കാം എന്നല്ല അമൃതയില്‍ ഈ രോഗത്തിന് പരിഹാരം പറയുന്നത്. മാനസീകമായി തളര്‍ത്തുന്ന ഈ രോഗത്തെ മാറ്റി ഒരു മടിയും കൂടാതെ നിങ്ങളുടെ മുഖം എല്ലാവര്‍ക്കും മുന്നില്‍ തുറന്ന് കാട്ടാം എന്ന ഉറപ്പാണ് അമൃത നല്‍കുന്നത്.

വരണ്ട ചര്‍മ്മം (Dry Skin):
വരണ്ട് മൊരി പോലെ ഇരിക്കുന്ന ചര്‍മ്മ പ്രശ്‌നവുമായി അലയാത്ത ഒരാളു പോലും ഉണ്ടാകില്ല. കാലവസ്ഥയില്‍ വരുന്ന മാറ്റം അനുസരിച്ച് അത് ചര്‍മ്മത്തെ മോശമായി ബാധിക്കുന്നു. വരണ്ട ചര്‍മ്മം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും അമൃതയിലേക്ക് സ്വാഗതം.എല്ലാ രോഗങ്ങള്‍ക്കും രോഗിയുടെ മനസാന്നിധ്യമാണ് ഏറ്റവും ആദ്യം വേണ്ടത്. രോഗിയുടെ മനസ്സിന് ശുഭ പ്രതീക്ഷ നല്‍കാന്‍ ഡോക്ടര്‍ക്കും ശുഭ പ്രതീക്ഷയോടെ രോഗ ചികിത്സ സ്വീകരിക്കാന്‍ രോഗിക്കും കഴിയുമെങ്കില്‍ എല്ലാ രോഗങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് അമൃതയില്‍ ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. \വൈദ്യത്തില്‍ കള്ളത്തരം കാണിക്കില്ല, കപടമായ വാക്ദാനങ്ങളും നല്‍കില്ല. ത്വക്ക് സംബന്ധമായ രോഗത്തിന് പൂര്‍ണ്ണമായ ശമനമാണ് നല്‍കേണ്ടത്. അത് പൂര്‍ണ്ണതയിലെത്തുന്നത് വരെ രോഗിയുടെ മനസ്സ് ഡോക്ടര്‍ക്കൊപ്പം വേണം.തീര്‍ത്തും കപടത ഇല്ലാതെ വൈദ്യത്തെ കുറിച്ച് ഡോ. ആര്‍. സുധീര്‍ കുമാര്‍ റോയ് പറയുന്നു.


AMRITHA AYURVEDA MEDICAL CENTER
Layam Road Tripunithura
Kochi, Kerala, India
Pin: 682301

Call :- 9447295528, 9567048800

E-mail :- drrsroy@amritaamc.com

 
Related News
� Infomagic - All Rights Reserved.