സ്റ്റൈലിന് ഒരവസാന വാക്ക്-എസ്റ്റിലോ
January 08,2018 | 12:55:53 pm

സ്‌റ്റൈല്‍ എന്ന ഇംഗ്ലീഷ് വാക്കിന് സ്പാനിഷ് ഭാഷയില്‍ അര്‍ഥമാകുന്ന വാക്കാണ് എസ്റ്റിലോ. ആറംഗ സംഘം ചേര്‍ന്നുള്ള തങ്ങളുടെ സ്വപ്‌ന സംരംഭത്തിന് എസ്റ്റിലോ പ്രോജക്ട്‌സ് എന്ന് പേര് നല്‍കുമ്പോള്‍ മനസ്സിലുദ്ദേശിച്ചതും അത് തന്നെയായിരുന്നു. ഒരാളുടെ സ്വപ്‌നസൗധത്തെ ഏറ്റവും സ്‌റ്റൈലായി തന്നെ നിര്‍മ്മിച്ചു കൊടുക്കുക. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന് മുന്‍തൂക്കം നല്‍കി കൊണ്ടായിരുന്നു.

എസ്റ്റിലോ (സ്റ്റൈലിന്റെ) തുടക്കം

2007-ലാണ് ബില്‍ഡിംങ് രംഗത്തെ പുത്തന്‍ ആശയങ്ങള്‍ കൈമുതലാക്കി എസ്റ്റിലോ തുടക്കം കുറിക്കുന്നത്. കേരളത്തിലെ മുന്‍നിര എന്‍ജിനീയറിംങ് കോളേജുകളില്‍ നിന്നും എജിനീയറിംങ് ബിരുദം നേടിയ അഞ്ച് എന്‍ജിനീയറിയര്‍മാരാണ് എസ്റ്റിലോയുടെ സാരഥികള്‍. തുടക്കത്തില്‍ തന്നെ ആദ്യത്തെ മൂന്ന് പ്രോജക്ടുകള്‍ വിജയകരമായി പരീക്ഷിച്ചതിനു ശേഷം 2010-ല്‍ എസ്റ്റിലോ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. തുടക്കം മുതല്‍ ഇതുവരെ വളര്‍ച്ചയുടെ ഒരു നല്ല സമയം തന്നെയായിരുന്നു എസ്റ്റിലോയ്ക്ക്.ഏറ്റെടുത്ത പ്രോജക്ടുകള്‍ ഒന്നിനൊന്ന് മികച്ചതാക്കുന്നതില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കാന്‍ എസ്റ്റിലോ ഡയറക്ടേഴ്‌സും എസ്റ്റിലോ ടീമും ശ്രദ്ധിച്ചു. അങ്ങനെ എസ്റ്റിലോയില്‍ പിറന്ന എല്ലാ പ്രോജക്ടുകളിലൂടെയും എസ്റ്റിലോയുടെ കീര്‍ത്തി പ്രചരിപ്പിക്കപ്പെട്ടു. 10 വര്‍ഷത്തെ വിജയ വഴികളില്‍ നിന്നു കൊണ്ട് എസ്റ്റിലോ പറയുന്നു: നമ്മള്‍ എപ്പോഴും കഠിനാദ്ധ്വാനം ചെയ്യുന്നത് നമ്മുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടിയാണ്. അതിനായി നമുക്ക് വലിയൊരു ടീം വേണമെന്നില്ല എന്നാല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ടീം അത്യാവശ്യമാണ്

 

എസ്റ്റിലോ പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍

Sarovaram Villas & Apartments:കോട്ടയം കുമാരനെല്ലൂരില്‍ 1.27ഏക്കറില്‍ മീനച്ചിലാറിന്റെ തീരത്ത് പരന്ന് കിടക്കുന്ന അതിമനോഹരമായ വില്ലാസ് ആന്റ് അപ്പാര്‍ട്ട്‌മെന്റ്‌സാണ് സരോവരം. 13 വില്ലകളും 14 അപ്പാര്‍ട്ടുമെന്റുകളും മാത്രമല്ല സരോവരത്തെ സുന്ദരമാക്കുന്നത്. കായല്‍ തീരത്തെ പാര്‍ക്കും, ക്ലബ്ബ് ഹൗസും മറ്റ് നൂതന സൗകര്യങ്ങളും സരോവരത്തിന് സ്വന്തമാണ്.

Cedar park Apartments:ഗ്രാമത്തെയും നാഗരീകതയെയും സംയോജിപ്പിക്കുന്ന സൗകര്യങ്ങളാണ് സെഡാര്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ്. കോട്ടയം നഗരത്തില്‍ കുമാരനെല്ലൂരിലാണ് സെഡാര്‍ സ്ഥിതി ചെയ്യുന്നത്. സെഡാറിന് തൊട്ടടുത്തായി ആരാധനാലയങ്ങള്‍, സര്‍വകലാശാല, ഗവ. ഓഫീസുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ കൈ എത്തും ദൂരത്ത് തന്നെയുണ്ട്.

Meadows Villas & Apartments:പന്തളം എംസി റോഡില്‍ രണ്ടേക്കര്‍ ഭൂമിയില്‍ വില്ലകളും ഫ്ലാറ്റുകളും വാണിജ്യ സമുച്ഛയവും അടങ്ങുന്ന പ്രോജക്ടാണ് മെഡൗസ്. 8,500 സ്‌ക്വയര്‍ഫീറ്റില്‍ ഷോപ്പിങ് കോംപ്ലക്‌സും നൂതന സംവിധാനങ്ങളടങ്ങുന്ന 29 വില്ലകളും 37 ഫ്ലാറ്റുകളും ഇവിടെയുണ്ട്.

Sarang Villas & Apartments:കോട്ടയം കുടമാളൂരില്‍ അമ്പാടി കവലയില്‍ സിഎംഎസ് കോളേജിനും മെഡിക്കല്‍ കോളേജിനും ഉള്ള മാര്‍ഗ്ഗ മദ്ധ്യേ ആണ് സാരംഗ് സ്ഥിതി ചെയ്യുന്നത്. എം.ജി. യൂണിവേഴ്‌സിറ്റി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, സിഎംഎസ് കോളേജ്, കെ.ഇ. കോളേജ് മാന്നാനം മുതലായ പ്രധാന സ്ഥാപനങ്ങള്‍ സാരംഗിന് തൊട്ടടുത്ത് തന്നെയുണ്ട്.

എസ്റ്റിലോ നിര്‍മ്മാണ ഘട്ടത്തിലുള്ള പ്രോജക്ടുകള്‍

Fernhill Apartments:

കൊച്ചിയുടെ ഹൃദയത്തോട് ചേര്‍ന്നാണ് ഫെണ്‍ഹില്‍ ഉയരുന്നത്. ഫെണ്‍ഹില്ലില്‍ രണ്ട് ബെഡ്‌റും അടങ്ങുന്ന എട്ട് അപ്പാര്‍ട്ട്‌മെന്റുകളും ഒരു ബെഡ്‌റൂം ഉള്ള നാല് അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഒരുങ്ങുന്നത്. മെട്രോ സിറ്റിയായ കൊച്ചിയുടെ കണ്ണായ ഇടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്ന ഫെണ്‍ഹില്ലില്‍ നിന്ന് തൃപ്പൂണിത്തുറ, തിരുവാങ്കുളം എന്നിവിടങ്ങളിലേക്ക് ചെറിയ ദൂരമേ ഉള്ളൂ.

Eden Apartments:

കോട്ടയം പാലയില്‍ ലക്ഷ്വറിയുടെ അവസാനവാക്കായാണ് ഏദന്‍ നിര്‍മ്മിക്കുന്നത്. മൂന്ന് ബെഡ്‌റൂം അടങ്ങിയ 28 അപ്പാര്‍ട്ട്‌മെന്റുകളും രണ്ട് ബെഡ്‌റൂമുകളുമുള്ള 20 അപ്പാര്‍ട്ട്‌മെന്റുകളുടേയും നിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലയുടെ പാരമ്പര്യത്തോട് ചേര്‍ന്ന് ഇരിക്കുന്ന ഒരു പ്രോജക്ട് കൂടിയാണ് ഏദന്‍. ബസ്സ്‌റ്റേഷന്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവ ഏദന് തൊട്ടടുത്ത് തന്നെയുണ്ട്. റൂഫ് ടോപ്പ് സ്വമ്മിങ് പൂള്‍, സെക്യൂരിറ്റി, ജനറേറ്റര്‍ബാക്കപ്പ്, എന്റര്‍ടൈന്‍മെന്റ് ഏരിയ മുതലായ പൊതു സൗകര്യങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Icon Apartments:

റസിഡന്‍ഷ്യല്‍ പ്രോജക്ടും കൊമേഷ്യല്‍ പ്രോജക്ടും കൂടി ചേരുന്ന ഒന്നാണ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കൂടിയായ ഐക്കണ്‍. കോട്ടയം എസ്എച്ച് മൗണ്ട് പോപുലർ മാരുതി ഷോറൂമിന്റെ എതിർവശത്തെ എംസി റോഡിലാണ് ഐകണ്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മൂന്ന് ബൈഡ്‌റൂം അടങ്ങിയ 22 അപ്പാര്‍ട്ട്‌മെന്റുകളും രണ്ട് ബെഡ്‌റൂം ഉള്ള 18 അപ്പാര്‍ട്ട്‌മെന്റുകളം ഐക്കണിലുണ്ട്. മാത്രമല്ല ബസ്സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തില്‍ പ്രവേശിക്കാം എന്നതും വസ്തുതയാണ്. റൂഫ് ടോപ്പ് സ്വിമ്മിംഗ്പൂള്‍, സെക്യൂരിറ്റി, ജനറേറ്റര്‍ ബാക്കപ്പ്, റീക്രിയേഷന്‍ ഏരിയ എന്നിവ ഇവിടുത്തെ സൗകര്യങ്ങളില്‍ പെടുന്നു.

Sree apartments:

പന്തളം ടൗണിന്റെ ഹൃദയഭാഗത്താണ് ശ്രീ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കുന്നത്. ആറ് നിലകളിലായി 19 അപ്പാര്‍ട്ട്‌മെന്റുകളാണ് ശ്രീയിലുള്ളത്. കോളേജുകളും, കൊമേഷ്യല്‍ സെന്ററുകളും, ബാങ്കുകളും ഇതിനടുത്തായി തന്നെയുണ്ട്.

ESTILO PROJECTS PVT LTD.
1st floor,
udayam puthoor building ,
above SBT kumaranallor,
kottayam-686006.
Call :- 8086014001, 8086014011
E-mail :- info@estiloprojects.com

website : http://www.estiloprojects.com

 
� Infomagic - All Rights Reserved.