സേവനമികവിന്റെ ഉയരങ്ങളില്‍ ഹൈനസ് ബില്‍ഡേഴ്‌സ്
March 25,2019 | 01:16:35 pm

നിര്‍മാണരംഗത്തെ എല്ലാവിധ സേവനങ്ങളെയും ഒരു കൂടക്കീഴില്‍ അണിനിരത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈനസ് ബില്‍ഡേഴ്‌സ്. കോട്ടയത്തിന്റെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇന്ന് സേവനമികവിന്റെ കരുത്തുമായി മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും പ്രഗത്ഭരായ ജീവനക്കാരെയും അണിനിരത്തുന്ന സ്ഥാപനം വ്യത്യസ്തതയും നവീനതയും സാധ്യമാക്കിയാണ് ഓരോ വര്‍ക്കുകളും പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളം മികച്ച സംതൃപ്ത ഉപഭോക്താക്കളെ സൃഷ്ടിച്ചെടുത്ത സ്ഥാപനം ഉപഭോക്താക്കളോടുള്ള സമീപനത്തിലും പ്രശസ്തമാണ്.

പൂര്‍ത്തീകരിക്കാന്‍ പോകുന്ന ഡിസൈനിന്റെയും മറ്റും മികച്ച വിഷ്വലൈസേഷന്‍ മാതൃകകള്‍ ആദ്യമേ തന്നെ ഉപഭോക്താക്കള്‍ക്ക് കണ്ട് മനസിലാക്കാവുന്ന വിധത്തിലാണ് ക്രമീകരണം. യഥാര്‍ത്ഥ ദൃശ്യത്തിലെന്ന പോലെ കാണുന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ എളുപ്പത്തില്‍ മനസിലാക്കാനും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടപ്പിലാക്കാനും സാധിക്കും. പ്ലാനിംഗ് മുതല്‍ ജോലി പൂര്‍ത്തീകരിക്കുന്നത് വരെ ഉപഭോക്താവിനൊപ്പം ഹൈനസിന്റെ ടീം അംഗങ്ങളുണ്ടാവും. അതിനാല്‍ തന്നെ ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും. ഇത് പ്ലാനിലും ഡിസൈനിലുമെല്ലാം പകര്‍ത്താന്‍ സാധിക്കുമെന്നതിനാല്‍ പൂര്‍ത്തീകരിക്കുന്ന ഒരോ വര്‍ക്കിലും ഹൈനസ് സൃഷ്ടിച്ചെടുക്കുന്നത് തൃപ്തരായ ഉപഭോക്താക്കളെ തന്നെ. ഓരോ വര്‍ക്കുകളുടെയും വലിപ്പവും മറ്റ് ഘടകങ്ങളും ആശ്രയിച്ചാണ് അവയുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായി വരുന്ന സമയം കണക്കാക്കുന്നത്. എങ്കിലും സാധാരണ നിലയില്‍ എട്ട് മുതല്‍ 10 മാസത്തിനകം തന്നെ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഹൈനസ് ശ്രമിക്കുന്നുണ്ട്.

 

കണ്‍സ്ട്രക്ടിംഗ്, മാസ്റ്റര്‍ പ്ലാനിംഗ്, സൂപ്പര്‍വൈസിംഗ്, ഡിസൈനിംഗ്, സൂപ്പര്‍വൈസിംഗ്, ജെനറല്‍ കോണ്‍ട്രാക്ടിംഗ്, കണ്‍സള്‍ട്ടിംഗ്, എസ്റ്റിമേഷന്‍, ഇന്റീരിയര്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലേക്ക് ഹൈനസ് സേവനങ്ങളെ വിന്യസിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പ്ലാനിംഗ് മുതല്‍ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം വരെ ഉപഭോക്താക്കള്‍ക്ക് പല സേവനദാതാക്കളെ സമീപിക്കേണ്ടിവരില്ല. പണവും സമയവും അധ്വാനവുമെല്ലാം ലഘൂകരിക്കാന്‍ ഇതുകൊണ്ട് സാധിക്കുകയും ചെയ്യും. ഇതിന് പുറമെ ജോയിന്റ് ഫേമുകളായും ഹൈനസ് സേവനം ഒരുക്കുന്നുണ്ട്.

ഇന്ന് കനത്ത മത്സരം നിറഞ്ഞുനില്‍ക്കുന്ന വിവിധ മേഖലകളാണ് ബില്‍ഡേഴ്‌സ്, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയവ. ഇത് മാത്രമല്ല, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടുമിക്ക രംഗങ്ങളിലും ഇന്ന് ഈ മത്സരം കടുത്തതാണ്. ഈ കാലഘട്ടത്തില്‍ ഈ മേഖലയിലെ എല്ലാവിധ സേവനങ്ങളും ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. ഇവിടെയാണ് ഹൈനസിന് പ്രസക്തിയേറുന്നതും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാത്ത പക്ഷം വിപണിയില്‍ പിടിച്ചുനില്‍പ്പ് സാധ്യമാവില്ല. കാലികമായ പരിഷ്‌കാരങ്ങള്‍ എല്ലാം പ്രവര്‍ത്തനമേഖലയില്‍ ആദ്യം എത്തിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനം മികച്ച ജീവനക്കാരെയും ഉള്‍പ്പെടുത്തിയിരിക്കൊണ്ട് അതിന്റെ മികവ് ഉന്നതികളിലേക്കെത്തിക്കുകയാണ്. മത്സരത്തിന്റെ കടുപ്പം കൂടുമ്പോഴും ക്വാളിറ്റിയില്‍ ഒട്ടുംതന്നെ വിട്ടുവീഴ്ച വരുത്താന്‍ ഹൈനസ് തയ്യാറാകുന്നില്ല. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ നല്‍കാനാണ് സ്ഥാപനത്തിന്റെ സാരഥി അനൂപ് ശ്രമിക്കുന്നത്. കാലിക പരിഷ്‌കാരങ്ങള്‍ക്കപ്പുറത്തേക്ക് ആധുനികതയിലൂന്നിയ സേവനനിര ഒരുക്കിക്കിക്കൊണ്ട് ഹൈനസ് ഉയരങ്ങള്‍ കീഴടക്കുകയാണ്.

Highness Builders Kottayam:+91 9645093240

 

 
� Infomagic- All Rights Reserved.