വിജയ വഴികളിലൂടെ ജോവാന്‍ ബില്‍ഡേഴ്‌സ്
January 18,2018 | 02:25:13 pm

യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയും പോരാളിയും ആയ വനിതയാണ് ജോവന്‍ ദ് ആര്‍ക്ക് (Joan of Arc). യുദ്ധ സമയത്ത് നേതാവില്ലാതെ വലഞ്ഞ സ്വന്തം സൈനികര്‍ക്ക് പുരുഷ വേഷത്തില്‍ എത്തി പ്രചോദനം നല്‍കി യുദ്ധം വിജയിപ്പിച്ച ധീര വനിത. ആ ധീര വനിതയെ കുറിച്ച് വായിച്ചറിഞ്ഞതു മുതല്‍ തോന്നിയ ഒരു ആദരവില്‍ നിന്നാണ് ജോവാന്‍ എന്ന പേരിനോട് ജോര്‍ജ്ജ് ജോഷിക്ക് ഇഷ്ടം തുടങ്ങുന്നത്. പിന്നീട് സ്വന്തമായൊരു സ്ഥാപനം തുടങ്ങിയപ്പോള്‍ സ്ഥാപനത്തിനും ആ പേര് തന്നെ കൊടുത്തു. ബില്‍ഡിംങ് രംഗത്ത് ഏഴുവര്‍ഷത്തെ വിജയ കഥകള്‍ പറയുന്ന ജോവാന്‍ ബില്‍ഡേഴ്‌സിന്റെ വിജയ വീഥികളിലൂടെ

ഗവണ്‍മെന്റ് വര്‍ക്ക് ഏറ്റെടുത്ത് തുടക്കം

സിവില്‍ എഞ്ചിനീയറിംങ് പാസ്സായപ്പോള്‍ ആ രംഗത്ത് തന്നെ ചുവടുറപ്പിക്കാനാണ് ജോര്‍ജ്ജ് തീരുമാനിച്ചത്. അങ്ങനെ ഗവണ്‍മെന്റിന്റെ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്ത് ബില്‍ഡിംങ് രംഗത്ത് ചുവടുറപ്പിച്ചു. 2004 കഴിഞ്ഞതോടെ ജോര്‍ജ്ജിന്റെ മനസ്സിലേക്ക് ചില ആശയങ്ങള്‍ കടന്നു വന്നു. സ്വന്തമായൊരു ബില്‍ഡിംങ് രംഗമായിരുന്നു മനസ്സ് മുഴുവന്‍. അങ്ങനെ 2005-ല്‍ ജോവാന്‍ ബില്‍ഡേഴ്‌സിന് ശാസ്താംകോട്ടയില്‍ തറക്കല്ലിട്ടു. 2005 മുതല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ ചെയ്തു തുടങ്ങിയ ജോവാന്‍ മികച്ച പ്രോജ്ക്ടുകള്‍ക്ക് സാക്ഷ്യം വഹിച്ചു. അങ്ങനെ മികച്ച ട്രാക്ക് റെക്കോര്‍ഡ് കൈവരിക്കാന്‍ തുടങ്ങി.

ഏഴുവര്‍ഷം ജോവാന്‍

ഏഴുവര്‍ഷം കൊണ്ട് വലിയൊരു വളര്‍ച്ചയാണ് ജോവാന്‍ നേടിയത്. ഏകദേശം 72- 75ഓളം റസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ തന്നെ ചെയ്തിട്ടുള്ള ജോവാന്‍ ഓരോ പ്രോജക്ടിലും ഏറ്റവും മികച്ച നിര്‍മ്മാണമാണ് കാഴ്ച്ചവെച്ചത്. ഒരു വര്‍ഷം ഏഴിനും എട്ടിനും ഇടയില്‍ പ്രോജക്ടുകള്‍ മുന്നില്‍ നിന്ന് ചെയ്ത് കൊടുത്ത ജോവാന്‍ കസ്റ്റമേഴ്‌സിനിടയില്‍ നല്ല അഭിപ്രായങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

കസ്റ്റമര്‍ ആര്‍ കിംങ്‌സ്

ഒരു വീട്, ബില്‍ഡിംങ് എന്നിങ്ങനെയുള്ള ആഗ്രഹവുമായി വരുന്ന കസ്റ്റമേഴ്‌സില്‍ നല്ല വിശ്വാസ്യത നേടിയെടുക്കാന്‍ ജോവാന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തരത്തിലുള്ള കസ്റ്റമേഴ്‌സ് വരാറുണ്ട്. ചിലര്‍ അവരുടെ പ്ലോട്ടുകള്‍ കാണിച്ചു തന്ന് അതില്‍ നിര്‍മ്മാണം ആവശ്യപ്പെടുന്നു. മറ്റ് കസ്റ്റമേഴ്‌സിന് പ്ലോട്ടുകള്‍ കണ്ടെത്തി കൊടുക്കുന്നത് മുതലുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. വരുന്ന ഓരോ കസ്റ്റമേഴ്‌സിന് നല്‍കുന്ന ഡീറ്റേല്‍ഡ് വര്‍ക്ക് സ്‌പെസിഫിക്കേഷനില്‍ നിന്നു തന്നെ അവര്‍ക്ക് നമ്മളോട് ഒരു വിശ്വാസം തോന്നുന്നു. അങ്ങനെ വിശ്വാസം തോന്നാന്‍ വേറെയും ഒരു കാരണം കൂടിയുണ്ട്. മറ്റ് ബില്‍ഡേഴ്‌സില്‍ നിന്നും പ്രോഫിറ്റ് റേറ്റ് വ്യത്യാസം തന്നെയാണ് അതിന് കാരണം എന്ന് ജോര്‍ജ്ജ് ജോഷി പറയുന്നു.മിഡ്ഡില്‍ ക്ലാസ്സ് ഫാമിലിക്ക് പോലും സ്വീകാര്യമായ രീതിയിലാണ് ജോവാന്‍ നിര്‍മ്മാണങ്ങള്‍ ചെയ്ത് കൊടുക്കുന്നത്.

ജോവാനില്‍ നിന്ന്

പുതു ഐഡിയകള്‍ പകരാന്‍ മികച്ച ആര്‍ക്കിടെക്ടുകള്‍ തന്നെയാണ് ജോവാനില്‍ ഉള്ളത്. മാത്രമല്ല 3ഡി ഡിസൈനിങ്ങിനും മറ്റുമായി ഇവിടെ പ്രത്യേകം എക്‌സ്‌പേര്‍ട്ടുകള്‍ ഉണ്ട്. എക്സ്റ്റീരിയര്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിനെ സംബന്ധിക്കുന്ന പുത്തന്‍ ആശയങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനുസരണം നിര്‍മ്മിക്കാനും ജോവാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വാടകയ്ക്ക് ടിപ്പറും, ജെ.സി.ബിയുമെല്ലാം ജോവാനില്‍ നിന്ന് സൗകര്യപ്പെടുത്തുന്നു.

 നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്ടുകള്‍

പല്ലിശ്ശേരിക്കല്‍ ശാസ്താംകോട്ട കൊല്ലം

രാജഗിരി ശാസ്താംകോട്ട കൊല്ലം

മനക്കര ശാസ്താംകോട്ട കൊല്ലം

ശൂരനാട്

കൊടുമന്‍ വില്ലേജ് അരൂര്‍

നമ്മളോടൊപ്പം കസ്റ്റമറും വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഒരു ഫീല്‍ ഉണ്ടാകുന്നതെന്ന് ജോര്‍ജ്ജ് പറയുന്നു. ഒരു ടീം വര്‍ക്ക് എന്ന നിലയില്‍ ചെയ്യുന്ന വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ ആണ് കൂടുതല്‍ സാറ്റിസ്ഫാക്ഷന്‍ ലഭിക്കുന്നത്. ഈ കൂട്ടായ്മയോടെ ചെയ്യാനുള്ള ജോര്‍ജ്ജ് ജോഷിയുടെ മനസ്സ് തന്നെയാണ് ജോവാന്റെ വിജയത്തിനു കാരണം. ഇതാണ് കേരളം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ജോവാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതും..

Jovann builders,1st floor, CMS Tower,Sasthamkotta, Kollam Ph: 09446797824/09497363424

E-mail :- geojosy@gmail.com, website : http://www.jovannbuilders.com/

 
Related News
� Infomagic - All Rights Reserved.