നിങ്ങളുടെ ബിസിനസ് വളര്‍ത്താം; വെറും 500 രൂപ മുടക്കി
August 04,2018 | 11:47:20 am

ബിസിനസില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാത്ത സംരംഭകരുണ്ടാകില്ല. ഇതിനുള്ള എളുപ്പമാര്‍ഗം ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ്. ഉത്പാദനക്ഷമതയിലേക്ക് എത്താനുള്ള ഉപായം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതുതന്നെ. ഭൂരിഭാഗം ബിസിനസുകളിലും വിപണനം(സെയില്‍സ്) ഫലപ്രദമായിരിക്കില്ല. ഇവിടെയാണ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് (സിആര്‍എം)  ന്റെ പ്രാധാന്യം. ഇതിനായി  പല സംരംഭകരും സെയില്‍സില്‍ പുതിയ  സാങ്കേതികവിദ്യകള്‍  നടപ്പാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സംരഭകര്‍ക്കായി  2017 മുതല്‍ കൊച്ചി കടവന്ത്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആണ്  കിംഗ്സ് ലാബ്സ്. ഫോളോ അപ്പ് മുതല്‍ പെയ്മെന്റ് കളക്ഷന്‍ വരെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന സിആര്‍എം പ്രോഡക്ടുകള്‍ ഇവര്‍ നല്‍കുന്നു.
 
 
 സ്വന്തം പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച സെയില്‍സ്, സര്‍വീസ് അപ്ലിക്കേഷന്‍സ് ആയതിനാല്‍ വലിയ കമ്പനികള്‍ക്കു വേണ്ടി ഏതു തരത്തിലുള്ള കസ്റ്റമൈസേഷനും അപ്ലിക്കേഷന്‍ ലെവലില്‍  സാധ്യമാണ്. ചെറിയ കമ്പനികള്‍ക്കായി മാസവാടക മോഡലില്‍ 500 രൂപ മുതലുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുന്ന കിംഗ്സ് ലാബ്‌സിനു നേതൃത്വം നല്‍കുന്നത് ഡയറക്ടര്‍മാരായ അനൂപ് വൃന്ദയും സിനു തോമസുമാണ്. സെയില്‍സ് മാനേജ്‌മെന്റിലും സിആര്‍എം രംഗത്തും 12 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അനൂപ് ഇതിനകം മുന്നൂറോളം പ്രോജക്ടുകള്‍ ചെയ്തിട്ടുണ്ട്. 
 
സോഫ്റ്റ്വെയര്‍ മേഖലയിലെ 24 വര്‍ഷത്തെ അനുഭവ സമ്പത്ത് സിനുവിന്റെ പ്രവര്‍ത്തനങ്ങള്‍ക് ശക്തിപകരുന്നു. വിപണനം വര്‍ധിപ്പിക്കുകയെന്ന പ്രധാന ഉദ്ദേശ്യത്തോടെ ഉപയോഗിക്കുന്ന സിആര്‍എം ആപ്പുകള്‍ സ്റ്റാന്‍ഡേര്‍ഡ് രൂപത്തിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തിയും കിംഗ്സ് ലാബ്സ് ലഭ്യമാക്കും. 15 പേരടങ്ങുന്ന ടീം ഇതിനായി ഇവിടെ ജോലി ചെയ്യുന്നു. വിരലിലെണ്ണാവുന്ന യൂസേഴ്‌സ് ഉള്ള  കമ്പനികള്‍ മുതല്‍ 150 പേരില്‍ കൂടുതല്‍ സെയില്‍സ് ടീം ഉള്ള, ആയിരം കോടിയില്‍ പരം വിറ്റുവരവുള്ള കമ്പനികളുടെ സിആര്‍എം ആപ്പുകള്‍വരെ കിംഗ്സ് ലാബ്‌സ് നിലവില്‍ കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിനകത്തും പുറത്തും കസ്റ്റമേഴ്സ്  ഉള്ള കമ്പനിക്കു കേരളത്തില്‍ തന്നെ അറുപതോളം കസ്റ്റമേഴ്സിനെ ഇതുവരെ സ്വന്തമാക്കാനായിട്ടുണ്ട്. 
വാട്‌സാപ്പ് ഉപയോഗിക്കുന്ന ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാവുന്ന ലളിതവും ഉപയോഗപ്രദവുമായ അപ്ലിക്കേഷന്‍സ് ആണ് കിംഗ്സ് ലാബ്സിന്റെ മുഖമുദ്ര. സിആര്‍എം ആപ്പുകള്‍ക്കായി സമീപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സേവനം ലഭ്യമാക്കും. മികച്ച ക്ലൗഡ് സെര്‍വറില്‍  ആയിരിക്കും ആപ്ലിക്കേഷനുകള്‍ നല്‍കുക. ബൂട്സ്ട്രാപ്ഡ് മാതൃകയില്‍ തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പ് ബിസിനസ് ഇന്റെലിജന്റ്‌സ്, അനലിറ്റിക്സ്, കോള്‍/ ജിപിഎസ് ട്രാക്കിംഗ്, റിപ്പോര്‍ട്ടിംഗ്  തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

 
� Infomagic - All Rights Reserved.