പണം,സമയം,സന്തോഷം
February 15,2019 | 11:26:30 am

പണവും സമയവും സന്തോഷവും തമ്മിലെന്തു ബന്ധം ?രസകരമായ ബന്ധമുണ്ടെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങളില്‍ പറയുന്നത്. ഇതിന് കാരണമായി അവര്‍ ചില ഉദാഹരണങ്ങളും നല്‍കുന്നു.ഒന്നാമതായി അവര്‍ കണ്ടെത്തിയത് നിങ്ങള്‍ക്ക് പണം കൊടുത്ത് സമയം വാങ്ങാനായി കഴിയും എന്നതാണ്, അതായത് പണം നല്‍കി നാം ചെയ്യേണ്ട പ്രവൃത്തി മറ്റാരെക്കൊണ്ടെങ്കിലും അല്ലെങ്കില്‍ യന്ത്രങ്ങളെ ഉപയോഗിച്ചുകൊണ്ടാണെങ്കിലും ചെയ്യിപ്പിക്കുക.ഇതിലൂടെ നമ്മള്‍ ചെയ്യേണ്ട പ്രവര്‍ത്തി നമ്മളുടെ സമയം കളയാതെ തന്നെ പണം നല്‍കി മറ്റ് മാര്‍ഗങ്ങളെക്കൊണ്ട് പൂര്‍ത്തിയാക്കുന്നു.

രണ്ടാമതായി നിങ്ങള്‍ക്ക് സമയം നല്‍കി പണം വാങ്ങാന്‍ സാധിക്കും. അതായത് സാധാരണ ജോലി ചെയ്യുന്നവര്‍ തന്നെ ഉദാഹരണം. നിശ്ചിത സമയത്തേക്ക് ജോലി ചെയ്യുകയും അതിന് ആനുപാതികമായി പണം വാങ്ങുകയും ചെയ്യുന്നവര്‍.അതുമല്ലെങ്കില്‍ ചെയ്ത പ്രവര്‍ത്തിയുടെ ഗുണനിലവാരത്തിന് അനുസരിച്ചുകൊണ്ട് ശമ്പളം ലഭിക്കുന്നവര്‍.പഠനത്തില്‍, പണം കൊടുത്ത് സമയം വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സമയം കൊടുത്ത് പണം വാങ്ങുന്ന രീതിയാണെന്ന് തെളിയിക്കപ്പെട്ടു.

രസകരമായ ഒരു കാര്യം എന്തെന്നാല്‍ തന്റെ സഹായത്തിനായി ഒരു അസിസ്റ്റന്റിനെ നിയമിക്കണോ എന്ന ചോദ്യത്തിന് ലോകത്തിലെ 80% ആളുകളും വേണ്ട എന്ന ഉത്തരമാകും നല്‍കുക.വരുമാനക്കുറവിന്റെ പേരില്‍ വെറുതെയിരുന്ന് അസിസ്റ്റന്റിനെ നിയമിച്ച് ജോലി ചെയ്യിപ്പിക്കുവാന്‍ അവര്‍ ഒരുക്കമല്ല എന്ന് ചുരുക്കം. പക്ഷെ അധികമസമയം ജോലി ചെയ്താല്‍ ശമ്പളമോ പ്രൊമോഷനോ തരാം എന്ന് പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ 80% ആളുകളും സമ്മതിക്കുകയും ചെയ്യും. ഈ അധികസമയം കൊണ്ട് നേടിയ അധിക വരുമാനവും പ്രൊമോഷനും അവര്‍ക്ക് വിചാരിച്ച സന്തോഷം നല്‍കിയോ എന്ന് ചോദിച്ചാല്‍ ഉത്തരമാകട്ടെ ഇല്ല എന്നാവും.

സന്തോഷത്തോടെ ജീവിക്കേണ്ട സമയത്ത് അധിക വരുമാനത്തിനും പ്രൊമോഷനുമായി ജോലിയെടുക്കുകയും പ്രതീക്ഷിച്ചപോലെ അവ ലഭിക്കുകയും ചെയ്തു എന്നിരിക്കട്ടെ എന്നാലും അതൊന്നും നഷ്ട്ടപ്പെട്ട സന്തോഷത്തിനും സമയത്തിനും ഒരിക്കലും പകരമാവില്ല. എന്നാലും 80% ആളുകളും ഈ സന്തോഷമില്ലായ്മ മാത്രം തരുന്ന തീരുമാനം മാത്രമായിരിക്കും സാഹചര്യം ലഭിച്ചാല്‍ തിരഞ്ഞെടുക്കുക.

ലോകത്ത് ഒരുപാട് ആളുകള്‍ ഇങ്ങനെ ബുദ്ധി മുട്ടനുഭവിക്കുന്നുണ്ട് എന്ന് ഏറ്റുപറയുന്നത് തന്നെ തികച്ചും അത്ഭുതമാണ്.

 
� Infomagic - All Rights Reserved.