സുഗന്ധവ്യഞ്ജനങ്ങളുടെ പാരമ്പര്യത്തില്‍ നിന്ന് സൗധം പണിയുന്നവര്‍
January 23,2018 | 12:48:45 pm

 എംപിഎസ് ഇന്ത്യ ഹോള്‍ഡിംങ്‌സ് ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സിന് സുഗന്ധത്തിന്റെ നറുമണമുണ്ട്. കാരണം സുഗന്ധവ്യഞ്ജന പാരമ്പര്യത്തില്‍ നിന്നുകൊണ്ടാണ് എംപിഎസ് ബില്‍ഡിംങ് രംഗത്തേക്കും ചുവടുവയ്ക്കുന്നത്. എന്നാല്‍ സ്വാദിന്റെ നറുമണം പകരുന്നവര്‍ക്ക് ബില്‍ഡിംങ് രംഗത്ത് എന്ത് കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. വെറും ചുരുങ്ങിയ വര്‍ഷത്തെ ബില്‍ഡിംങ് രംഗത്തെ പരിജ്ഞാനം കൊണ്ട് എംപിഎസ് ബില്‍ഡേഴ്‌സ് നേടിയെടുത്തിരിക്കുന്ന വിജയങ്ങള്‍ പറയും തങ്ങള്‍ക്ക് ഏത് മേഖലയും അതിവേഗം വഴങ്ങുമെന്ന്, ഏത് മേഖലയിലും വിജയം കണ്ടെത്തുമെന്ന്. സുഗന്ധവ്യഞ്ജന ബിസിനസ്സ് കൈകാര്യം ചെയ്തവരാണ് ഇത്രയും വലിയ വിജയങ്ങള്‍ കരസ്ഥമാക്കിയതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. എങ്കിലും സേവനത്തിന്റെയും നിലവാരത്തിന്റെയും വിശ്വാസ്യതയുടേയും കാര്യത്തില്‍ എംപിഎസിനെ കുറിച്ച് തര്‍ക്കമൊന്നുമില്ല എന്ന് തന്നെയാണ് ക്ലൈന്റുകളുടെ അഭിപ്രായം.

സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്ന്

എം.പി.എസ്. ഗ്രൂപ്പിലെ ഇരുപത്തിയൊന്ന് കമ്പനികളിലൊന്നാണ് MPS India Holding Pvt.Ltd. MPS ഗ്രൂപ്പ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്ഥാപിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു എളിയ ബിസിനസ് എന്ന രീതിയിലാണ് എംപിഎസ് ആരംഭിച്ചത്. ഇന്ന് എംപിഎസ് ഗ്രൂപ്പ് ബില്‍ഡിംങ് രംഗത്ത് വിജയങ്ങള്‍ കൊയ്യുകയാണ്. ഇന്ന് എം.പി.എസിന്റെ കീഴില്‍ 18 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. കൂടാതെ നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്ന പല ഫൈവ്സ്റ്റാര്‍ പ്രോജക്ടുകളും എംപിഎസിന് സ്വന്തമാണ്. കോഴിക്കോട് റോയല്‍ പ്ലാസ ഇന്‍, തിരുവനന്തപുരത്തുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍, കോഴിക്കോട് എം.പി.എസ് ടവര്‍, പെരിന്തല്‍മണ്ണയിലെ റോയല്‍ പ്ലാസ, ഏതാനും മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയ അഞ്ച് സ്റ്റാര്‍ ഹോട്ടലുകളിലാണിപ്പോള്‍ നിര്‍മ്മാണ ഘട്ടത്തിലിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ തന്നെ കേരളത്തിലുടനീളം തങ്ങളുടെ പേരും പ്രശസ്തിയും എത്തിക്കാനും സംസ്ഥാനത്തെ പ്രധാന ഇടങ്ങളായ കൊച്ചി തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ തങ്ങളുടെ റസിഡന്‍ഷ്യല്‍ പദ്ധതികള്‍ തുടങ്ങാനും എംപിഎസ്സിന് സാധിച്ചു. കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാനുള്ള ലക്ഷ്യങ്ങളും എംപിഎസ് ആസൂത്രണം ചെയ്യുന്നുണ്ട്.

എംപിഎസ്സ് ലക്ഷ്യമിടുന്നത്

ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും കൂടാതെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള കെട്ടിടങ്ങളെ രൂപകല്‍പ്പന ചെയ്ത് നിർമ്മിക്കുകയാണ് എംപിഎസ്സിന്റെ പ്രധാന ലക്ഷ്യം. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ തങ്ങളുടെ ലക്ഷ്യത്തിന്റെ വഴിയേ സഞ്ചരിക്കാന്‍ എംപിഎസ് തുടങ്ങിക്കഴിഞ്ഞു. അതിന് തെളിവാണ് എംപിഎസ് ഇതുവരെ ചെയ്ത് തീര്‍ത്ത പ്രോജക്ടുകളുടെ വിജയവും ആ വിജയത്തില്‍ നിന്നും അടുത്ത വിജയത്തിലേക്കുള്ള കുതിച്ചുചാട്ടവും.

എംപിഎസ് പൂര്‍ത്തിയായ വീടുകളും വാണിജ്യ പ്രോജക്ടുകളും

1. റോയല്‍ പ്ലാസ ഇന്‍ (5 സ്റ്റാര്‍ ഹോട്ടല്‍) -കോഴിക്കോട്

2. എം.പി.എസ് ടവര്‍ -കോഴിക്കോട്

3. റോയല്‍ പ്ലാസ -പെരിന്തല്‍മണ്ണ

4. അര്‍ഗന്റോ-ഇടപ്പള്ളി

നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റസിഡന്‍ഷ്യല്‍ പദ്ധതികള്‍

1. ആമ്പിയന്‍ -തൃപ്പൂണിത്തുറ, കൊച്ചി

2. അരോമ - കലൂര്‍, കൊച്ചി

3. അബ്‌സോള്യൂട്- വൈറ്റില, കൊച്ചി

4. സമൃദ്ധി - തൃശൂര്‍

5. അപ്പ്‌സ്‌റ്റോണ്‍ -തിരുവനന്തപുരം

6. എയ്‌ന- തിരുവനന്തപുരം

7. സ്മാര്‍ട്ട് ഹോംസ്- തിരുവനന്തപുരം

8. അഡോണ -പാമ്പാടി

നിലവിലുള്ള പദ്ധതികള്‍:

1. കോഴിക്കോട്, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലുള്ള മള്‍ട്ടിപ്ലക്‌സുകള്‍

2. തിരുവനന്തപുരത്ത് നിര്‍മ്മാണഘട്ടത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍

MPS INDIA HOLDING PVT.LTD
32/7E Chakrampilly Estate, NH Bypass
Thammanam P.O, Ernakulam-682032.
Contact
Mr.
Call – 9961583311, 9746601946.
E-mail :- marketing@mpsindia.in

website :http://mpsbuilders.in

 
Related News
� Infomagic - All Rights Reserved.