അകത്തളങ്ങളെ ആധുനികതയിലേക്കുയര്‍ത്തി മുണ്ടമറ്റം
August 01,2018 | 11:46:18 am

നമ്മള്‍ ഓരോരുത്തരുടേയും പ്രഥമലക്ഷ്യങ്ങളില്‍ ഒന്ന് സ്വന്തമായൊരു വീട് എന്നത് തന്നെയാണ്. അധ്വാനിച്ച് സ്വരുക്കൂട്ടുന്ന പണമത്രയും ഉപയോഗിച്ച് ആ ലക്ഷ്യം നിറവേറ്റുമ്പോള്‍ അത് എല്ലാത്തരത്തിലും നിലവാരം പുലര്‍ത്തുന്നതാവണമെന്ന ആഗ്രഹം ഏവര്‍ക്കുമുണ്ട്. സൗകര്യത്തിനൊപ്പം തന്നെ കാഴ്ചഭംഗിക്കും ഏറെ പ്രാധാന്യം നല്കുന്ന സമൂഹമാണ് ഇന്നത്തേത്. വാതില്‍പ്പടി മുതല്‍ അടുക്കള ഉപകരണങ്ങളില്‍ വരെ ആ സൗന്ദര്യം ഇന്ന് പ്രകടമാണ്. അലങ്കാര വസ്തുക്കളും മറ്റും വാങ്ങിവെയ്ക്കുന്ന കാലഘട്ടത്തില്‍ നിന്ന് മാറി അവശ്യസാധനങ്ങളെ തന്നെ അലങ്കരിച്ച് വിപണിയിലെത്തിക്കാനാണ് ഉല്‍പാദകരും ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള സേവനങ്ങളും ഉല്‍പന്നനിരയുമായി നിരവധി സ്ഥാപനങ്ങള്‍ ഇന്ന് സജീവവുമാണ്. പല വിഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്ന ആ സേവനദാതാക്കളൊക്കെയും നിറവേറ്റുന്നത് ഉപഭോക്താവിന്റെ വിവിധങ്ങളായ ആവശ്യങ്ങളെയാണ്. വൈവിധ്യം നിറഞ്ഞ ഈ സേവനങ്ങളെയും ഉല്‍പന്ന നിരയെയും ഒരേ കുടക്കീഴില്‍ ലഭ്യമാവുകയാണെങ്കില്‍ ഉപഭോക്താവിന് തെരഞ്ഞെടുപ്പിന് ലഭിക്കുന്ന മികച്ച അവസരമായി അത് മാറും. ഇവിടെയാണ് മുണ്ടമറ്റം ഗ്ലാസ് ഹൗസ് എന്ന പേരിന് പ്രസക്തിയേറുന്നത്. സ്വപ്നഭവനത്തിന്റെ വര്‍ണപ്പൊലിമയ്ക്കായി വിവിധ സേവനങ്ങള്‍ വിന്യസിച്ചിരിക്കുന്ന സ്ഥാപനമാണ് മുണ്ടമറ്റം ഗ്ലാസ് ഹൗസ്. തൊടുപുഴയിലും ഏറ്റുമാനൂരിലും സജ്ജമാക്കിയിരിക്കുന്ന വിശാലമായ ഔട്ട്‌ലെറ്റുകള്‍ വഴി മുണ്ടമറ്റം കാഴ്ചവെയ്ക്കുന്നത് സമാനതകളില്ലാത്ത സേവനമാണ്.

 

വാതില്‍പ്പടി കടന്നെത്തുന്നിടം മുതല്‍ക്കെ ഉപഭോക്താവിന് മുന്നില്‍ ഉല്‍പന്നനിരയുടെ മികച്ച ശ്രേണിയൊരുക്കിയാണ് മുണ്ടമറ്റം വിസ്മയം തീര്‍ക്കുന്നത്. ഇതിന് പുറമെ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിധത്തില്‍ തന്നെ മികവ് പ്രകടമാണ്. ഇതര സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് കണ്ട് തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ് ഇവിടം സജ്ജമാക്കിയിരിക്കുന്നത്. ഒട്ടുമിക്ക ഉല്‍പന്നങ്ങളും ഉപയോഗിക്കേണ്ട വിധത്തില്‍ തന്നെയാണ് ഷോറൂമില്‍ ക്രമീകരിച്ചിരിക്കുന്നതും. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള മികച്ച അവസരത്തിന് പുറമെ പല ഉപകരണങ്ങളുടെ ഉപയോഗരീതിയെ കുറിച്ച് മനസിലാക്കാനും ഇത് സഹായകമാകും. അത്യാധുനിക ഉല്‍പന്നങ്ങള്‍ക്ക് പുറമെ പരമ്പരാഗതത്തനിമയിലുള്ളവയും മുണ്ടമറ്റം സജ്ജമാക്കിയിട്ടുണ്ട്.

മണിച്ചിത്രത്താഴുകളുടെ വന്‍ ശേഖരം തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ഗ്ലാസുകളുടെ മികവുറ്റ കളക്ഷന്‍, വിവിധ ഡിസൈനുകളില്‍ തയ്യാറാക്കിയിരിക്കുന്ന ഡോര്‍ ലോക്കുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, ഗ്ലാസ് പില്ലറുകള്‍, മോഡുലാര്‍ കിച്ചണ്‍, കിച്ചണ്‍ ആക്‌സസറീസ്, ലോക്കറുകള്‍, പ്ലൈവുഡ്, മള്‍ട്ടിവുഡ്, റെഡിമെയ്ഡ് ഡോര്‍ തുടങ്ങിയവയുടെ മറ്റെങ്ങും കാണാനാകാത്ത കളക്ഷനാണ് മുണ്ടമറ്റം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. റെഡിമെയ്ഡ് രൂപക്കൂട്, പൂജാമുറികള്‍, ഫോട്ടോ ഫ്രെയിമിംഗ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കും മുണ്ടമറ്റം സേവനം വിന്യസിച്ചിട്ടുണ്ട്. ഗ്ലാസ് പില്ലറുകളുടെയും ഗ്ലാസ് പെയിന്റിംഗുകളുടെയും വൈവിധ്യമാര്‍ന്ന കളക്ഷനാണ്് മുണ്ടമറ്റം ഒരുക്കിയിരിക്കുന്നത്. കാലഘട്ടത്തിന്റെ പുത്തന്‍ ട്രെന്‍ഡുകള്‍ക്കനുസൃതമായി നവീന ഡിസൈനുകളും ഉല്‍പന്നങ്ങളും വിപണിയിലവതരിപ്പിക്കുന്ന മുണ്ടമറ്റം ഉല്‍പന്ന മികവിന്റെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ്.

 

അത്യാധുനികതയിലേക്ക് അകത്തങ്ങളെ നയിക്കുന്ന മുണ്ടമറ്റത്തിന് രണ്ട് പതിറ്റാണ്ടോളം നീളുന്ന സേവനപാരമ്പര്യമാണ് ഉള്ളത്. ബിനു എം മാത്യു, ജോബി എം മാത്യു എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് തുടക്കം കുറിച്ച സംരഭം പില്ക്കാലത്ത് സേവനത്തികവിന്റെ പുത്തന്‍ അധ്യായങ്ങള്‍ കുറിച്ചുകൊണ്ടാണ് ജനകീയതയിലേക്കുയര്‍ന്നത്. മികവുറ്റ ജീവനക്കാരും സേവനത്തികവിന്റെ സൗഹാര്‍ദ അന്തരീക്ഷവും മുണ്ടമറ്റത്തിന്റെ ജനകീയതയ്ക്ക് കരുത്തേകുന്നുണ്ട്. ഷോറൂമിലെത്തുന്ന ഓരോ ഉപഭോക്താവിനും അത് നേരിട്ട് മനസിലാക്കാവുന്നതാണ്. എല്ലാ ഉല്‍പന്നങ്ങളെയും കുറിച്ച് പൂര്‍ണമായും വിവരിക്കാനും ഉപയോഗവിധത്തെയും മറ്റും സംബന്ധിച്ചുള്ള സംശയദുരീകരണത്തിനും പ്രാപ്തരായ ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതി്‌ന് പുറമെ ഓണാഘോഷങ്ങളുടെ ഭാഗമായി നിരവധിയായ ആനുകൂല്യങ്ങളും സമ്മാനപദ്ധതികളും മുണ്ടമറ്റം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഓരോ അയ്യായിരം രൂപയുടെ പര്‍ച്ചെയ്‌സിനും സമ്മാനക്കൂപ്പണുകള്‍ നല്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് നല്കുന്നത്. ഇതിന് പുറമെ മറ്റനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓണവിപണിയുടെ തിരക്ക് മുന്നില്‍ക്കണ്ട് വിപണിയിലെ തന്നെ ഏറ്റവും നവീനമായ ഉല്‍പന്നങ്ങളും ഡിസൈനുകളും മുണ്ടമറ്റം സജ്ജമാക്കിക്കഴിഞ്ഞു. സേവനത്തികവിന്റെ സൗന്ദര്യം ഉല്‍പന്ന നിരയില്‍ നിരത്തി മുണ്ടമറ്റം ജൈത്രയാത്ര തുടരുകയാണ്.

 
� Infomagic - All Rights Reserved.