ചൈനയുടെ സ്വാദ് വിളമ്പും ന്യൂ ഡ്രാഗണ്‍ ഗോള്‍ഡണ്‍ റസ്റ്ററന്റ് കൊച്ചിയില്‍
January 02,2018 | 04:17:55 pm

പണ്ട് പണ്ട് ചൈനയില്‍ കടുത്ത പ്രളയം ഉണ്ടായത്രേ. അന്ന് ആ പ്രളയത്തെ തടഞ്ഞത് വ്യാളി (dragon) രൂപിതനായ 'നു കുവ' എന്ന ദൈവമാണെന്നാണ് ചൈനക്കാരുടെ വിശ്വാസം. അന്ന് ഭൂമിയിലുണ്ടായ നാശനഷ്ടങ്ങളെല്ലാം നികത്തിയത് ഈ വ്യാളിയാണ്. ദുഷ്ടശക്തികളെയും വിപത്തുകളെയും പേടിപ്പിച്ചോടിക്കാന്‍ വ്യാളിക്കാകുമെന്നാണ് ചൈനക്കാരുടെ സങ്കല്‍പ്പം. അതിനാലാണ് അവരുടെ ഏതൊരു പ്രധാന ആഘോഷങ്ങളിലും വായില്‍ നിന്നും തീ തുപ്പുന്ന വ്യാളിയുടെ രൂപം സ്ഥാപിക്കുന്നത്. ചൈനയുടെ വ്യാളിരൂപം ചൈനയുടെ മുഖം തന്നെയായത് അങ്ങനെയാണെന്നാണ് പറയപ്പെടുന്നത്. ചൈനക്കാരുടെ വ്യാളിയുടെ രൂപം മുഖമുദ്രയായുള്ള 'ന്യൂ ഡ്രാഗണ്‍ ഗോള്‍ഡ് റസ്റ്ററന്റാണ്' നമ്മുടെ
കൊച്ചിക്കാര്‍ക്ക് വ്യാളിയുടെ മുഖം പരിചയപ്പെടുത്തിയത്. ചൈനയുടെ രുചിയെ മലയാളികളുടെ നാവുകളിലെത്തിച്ചതും ഇതേ ഡ്രാഗണ്‍ റസ്റ്ററന്റുകള്‍ തന്നെയാണ്. ഇന്ന് ന്യൂ ഡ്രാഗണ്‍ ഗോള്‍ഡ് റസ്റ്ററന്റുകളില്‍ തനി ചൈനീസ് രുചി തേടി എത്താത്ത ഒരൊറ്റ കൊച്ചിക്കാരുണ്ടാവില്ല.

ന്യൂ ഡ്രാഗണ്‍ ഗോള്‍ഡ് റസ്റ്ററന്റ് കൊച്ചി 
മറ്റൊരു നാട്ടിലെ ഭക്ഷണത്തോട് എന്നും സ്‌നേഹം കാണിച്ചിട്ടുള്ളവരാണ് കൊച്ചിക്കാര്‍. അങ്ങനെയുള്ള കൊച്ചിക്കാര്‍ക്കിടയിലേക്കാണ് 2015 നവംബര്‍ 28ന് ന്യൂ ഡ്രാഗണ്‍ റസ്റ്ററന്റ് തുടക്കം കുറിച്ചത്. അവിടെ മുതല്‍ പുതു രുചിയുടെയും സ്വാദിന്റെയും കലവറ തുറക്കുകയായിരുന്നു. പ്രധാനമായും നല്ല രുചി മാത്രമല്ല ഡ്രാഗണിന്റെ പ്രത്യേകത. മികച്ച ഭക്ഷണം വളരെ ഹൈജീനിക്കായി തയ്യാറാക്കുന്നു എന്നതും ഡ്രാഗണ്‍ റസ്റ്ററന്റിനെ മറ്റുള്ള റസ്റ്ററന്റുകളില്‍ നിന്നും വ്യത്യസ്തപ്പെടുത്തിയിരുന്നു. ചൈനയുടെ മാത്രം രുചിയല്ല ഡ്രാഗണില്‍ വിളമ്പുന്നത്. തായ്‌ലാന്റ്, മലയ എന്നിവിടങ്ങളിലെ പ്രധാന വിഭവങ്ങളും ന്യൂ ഡ്രാഗണില്‍ കൂടി ചേരുന്നു എന്നത് ഏറെ വിശേഷപ്പെട്ട കാര്യമാണ്. വെജിറ്റേറിയന്‍സിന് ഒരു ചൈനീസ് റസ്റ്ററന്റില്‍ എന്ത് കാര്യമെന്ന് ചിന്തിക്കണ്ട. വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒരുപോലെ വിളമ്പുന്നുണ്ട് ഇവിടെ.

ന്യൂ ഡ്രാഗണ്‍ സ്‌പെഷ്യല്‍ 

കലവറയില്‍ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണത്തെ പ്ലേറ്റിലേക്ക് വിളമ്പി അതിനെ നയന സുന്ദരമാക്കുന്ന വിദ്യ ന്യൂ ഡ്രാഗണിലെ ഓരോ വിഭവങ്ങളിലും കാണാം. ഇവിടേക്ക് വരുന്നവരില്‍ ഗോളഡണ്‍ ഡ്രാഡണിന്റെ സ്‌പെഷ്യല്‍ ചിക്കണ്‍ കഴിക്കാതെ പോകുന്നവര്‍ ഇല്ലാ എന്ന് തന്നെ പറയാം. മാത്രമല്ല വെറുമൊരും ഭക്ഷണം മാത്രമല്ല ഇവിടെ വിളമ്പുന്നത്. ഓരോ ഭക്ഷണവും വിളമ്പുന്നതും അതിന്റേതായ രീതിക്കാണ്. ഓരോ ഭക്ഷണത്തിനു മുമ്പും അതിന്റെ പ്രത്യകത അനുസരിച്ചുള്ള സ്റ്റാട്ടറുകള്‍ വ്യതസ്ഥമാണെന്ന് ന്യൂ ഡ്രാഗണ്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അതിനായി പ്രത്യേക സ്റ്റാട്ടറുകളും ഇവിടെ ഉണ്ട്. ഭക്ഷണത്തോടൊപ്പം ഇഷ്ട പാനീയങ്ങളും ഭക്ഷണം അവസാനിക്കുമ്പോള്‍
മധുരത്തില്‍ തീര്‍ത്ത ഡിസര്‍റ്റുകളും ഉണ്ട്.

ഡ്രാഗണില്‍ മാത്രം

വളരെ ട്രെന്റിയായ ഭക്ഷണങ്ങള്‍ വിളമ്പാന്‍ കഴിയുന്നവരാണ് ചൈനീസ് റസ്റ്ററന്റുകള്‍. ഒരു വിഭവത്തില്‍ പുതിയ ചേരുവകള്‍ ചേര്‍ത്ത് നറുരുചി പകരുന്നവരാണ് ന്യൂ ഡ്രാഗണ്‍ ഗോള്‍ഡണ്‍ റസ്റ്ററന്റുകള്‍. ഇവിടുത്തെ
പ്രത്യക വിഭവങ്ങള്‍ ഡ്രാഗണ്‍ റസ്റ്ററന്റിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരു പ്രാവശ്യം വന്ന് ഇവിടുത്തെ ഭക്ഷണം രുചിച്ച് പോയവര്‍ പിന്നെയും പിന്നെയും ഡ്രാഗണ്‍ റസ്റ്ററന്റിനെ തേടി എത്താന്‍ കൊതിക്കുന്നതും ഇവിടുത്തെ പ്രത്യക വിഭവങ്ങള്‍ കൊണ്ടാണ്.

ഡ്രാഗണ്‍ ചിക്കണ്‍

ചിക്കണ്‍ വിങ്‌ലറ്റ്

ചിക്കണ്‍ സിസ്സ്‌ലര്‍

സീ ഫുഡ് സിസ്സ്‌ലര്‍

ഫ്രൈഡ് ഐസ്‌ക്രീം

ഡ്രാഗണ്‍ ചോപ്‌സി

തായ് യോങ് കായ് സൂപ്

സി-ചുങ് ഫ്രൈഡ് റൈസ്

ഇവയെല്ലാം പിന്നെയും പിന്നെയും ന്യൂ ഡ്രാഗണ്‍ ഗോള്‍ഡ് റസ്റ്ററന്റിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരിക്കും. ഇതെല്ലാം കൊണ്ട് തന്നെയാണ് കൊച്ചിയിലെ ഡ്രാഗണ്‍ റസ്റ്ററന്റിനെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയപ്പെട്ടതാക്കിയത്. വയറിന് ഇണങ്ങുന്ന ഭക്ഷണം, മനസ്സിനെ തൃപ്തിപ്പെടുത്തുന്ന സല്‍ക്കാരം ഇവ രണ്ടും ന്യൂ ഡ്രാഗണ്‍ ഗോള്‍ഡന്റെ മുഖമുദ്രയാണ്. കൊച്ചിക്കാരുടെ പോക്കറ്റിലൊതുങ്ങുന്ന ന്യൂ ഡ്രാഗണ്‍ ഗോള്‍ഡിന്റെ ചൈനീസ് സല്‍ക്കാരംകുടുംബത്തോടൊപ്പം ഇനി രുചിക്കാന്‍ വൈകുന്നതെന്തിനാണ്.

 

Loctaion :opp.Varsha Appartment, Vyttila, Ernakulam

Ph: +91 9656470007, +91 9746855222

 

� Infomagic - All Rights Reserved.