ടെക് ലോകത്തെ ജീവശ്വാസമായി ഓക്സിജന്‍
October 04,2018 | 10:51:34 am

മോണിറ്ററുകള്‍ക്കുള്ളിലെ കാഴ്ചകളിലേക്ക് ലോകം കയറിക്കൂടിയിട്ട് നാളുകളേറെയായിട്ടില്ല. ഇക്കാലമത്രയും ഒരു ക്ലിക്കിനപ്പുറം വിവരസാങ്കേതികതയുടെ ഉന്നത തലങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന സ്ഥാപനങ്ങളും ഏറെയാണ്. ഇത്തരത്തില്‍ കേരളത്തില്‍ കമ്പ്യൂട്ടര്‍ പ്രചാരത്തിലെത്തിത്തുടങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ക്കെ തന്നെ രംഗത്തെ മുന്‍നിര സ്ഥാപനമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പ്. ഓസോണ്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഇതിന്റെ തുടര്‍ച്ചയെന്നോണം തന്നെ ഓക്സിജനെയും വാര്‍ത്തെടുക്കുകയായിരുന്നു. ഇന്ന് വിവരസാങ്കേതികതയുടെ എല്ലാ ലോകോത്തര ബ്രാന്‍ഡുകളെയും വിപണിയില്‍ അവതരിപ്പിക്കുന്ന ഓക്സിജന്‍ കേരളത്തിലുടനീളം ബ്രാഞ്ചുകളുള്ള വന്‍കിട ബ്രാന്‍ഡായി വളര്‍ന്നുകഴിഞ്ഞു.

വിവധ പാര്‍ട്സുകള്‍ വാങ്ങി യോജിപ്പിച്ച് കമ്പ്യൂട്ടര്‍ തയ്യാറാക്കി വില്പനയ്ക്കെത്തിച്ച കാലഘട്ടത്തില്‍ നിന്ന് ഇന്ന് ലോകോത്തര ബ്രാന്‍ഡുകളുടെ വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ സജ്ജമാക്കിയാണ് ഓക്സിജന്‍ പ്രവര്‍ത്തനം തുടരുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ പരിഷ്‌കാരങ്ങളും സാങ്കേതിക രംഗത്ത് വരുന്ന നവ സംവിധാനങ്ങളും കാലികമായി തന്നെ സജ്ജമാക്കിയ ഓസോണ്‍, ടെക് സ്റ്റോര്‍ എന്ന പേര് അന്വര്‍ത്ഥമാക്കിക്കൊണ്ടുള്ള സേവനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.

വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മൊബൈല്‍ ഫോണുകളുടെ കടന്നുവരവിനെയും പിന്നീട് ഇന്നോളമുള്ള വളര്‍ച്ചയെയുമെല്ലാം മികച്ച രീതിയില്‍ തന്നെ ജനങ്ങളിലേക്കെത്തിക്കാന്‍ ഓക്സിജന് സാധിച്ചിട്ടുണ്ട്. എക്കാലവും ഉപഭോക്താവിന് ലഭിക്കുന്ന മികച്ച സേവനങ്ങളുടെ പേരിലും വില്പനാനന്തര സര്‍വീസുകളുടെ കരുത്തിലും ജനകീയത നിലനിര്‍ത്തിയ സ്ഥാപനം, അനുദിനം പുത്തന്‍ പരിഷ്രകാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിപണിയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മികച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലാപ്ടോപ്പുകളും മറ്റും ഡെമോ മാത്രം കണ്ട് ഉപഭോക്താവിന് തെരഞ്ഞെടുക്കേണ്ടിയിരുന്ന കാലഘട്ടത്തില്‍ ആദ്യമായി ലാപ്ടോപ്പുകള്‍ ഷോറൂമില്‍ തുറന്നുവെച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് തൊട്ടറിഞ്ഞ് വാങ്ങാവുന്ന വിധത്തില്‍ സജ്ജമാക്കിയത് ഓക്സിജനാണ്. ഡെമോകളിലും ഫീച്ചറുകള്‍ അച്ചടിച്ച പേപ്പറുകളിലും മാത്രം വിശകലനം നടത്തി ഉപകരണങ്ങള്‍ തെരഞ്ഞെടുത്തിരുന്ന കാലഘട്ടത്തില്‍, ഉപയോഗിച്ച് ഇഷ്ടപ്പെട്ട് വാങ്ങാമെന്ന പ്രായോഗികതയെ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് വെച്ച ഓക്സിജന്‍ കാലിക പരിഷ്‌കാരങ്ങളുടെ അമരത്ത് തന്നെയാണെന്ന് തെളിയിക്കുകയായിരുന്നു.

കേരളത്തിലെ ടെക് വിപണിക്കൊപ്പം തന്നെ വളര്‍ന്നുവന്ന ചരിത്രമാണ് ഓക്സിജന്റെത്. എക്കാലവും സാധാരണക്കാരന് സാധ്യമാകുന്ന വിധത്തിലേക്ക് മികച്ച സേവനങ്ങളെ എത്തിക്കാനാണ് ഓക്സിജന്‍ ശ്രമിച്ചിട്ടുള്ളത്. ഇന്ന് ഇഎംഐ ഉള്‍പ്പടെ നിരവധി സജ്ജീകരണങ്ങളും ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ ലളിതമായ പ്രക്രിയകളിലൂടെ തന്നെ ഇഎംഐ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുകയാണ്. ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടര്‍ ആക്സസറീസ്, ഹെഡ്ഫോണ്‍, ഡെസ്‌ക് ടോപ്പ്, ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍, ഹോം അപ്ലയന്‍സ്, കിച്ചണ്‍ അപ്ലയന്‍സ് തുടങ്ങി ടെക് രംഗത്തെ വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ അവതരിപ്പിച്ചാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. അനുദിനം സേവന മികവിന്റെ പുത്തന്‍ തലങ്ങളിലേക്ക് പ്രയാണം തുടരുന്ന ഓക്സിജന്‍, ഔട്ട്ലെറ്റുകളുടെ എണ്ണം വ്യാപിപ്പിച്ച് കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേവനം എത്തിക്കാനും ശ്രമിക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തിലും മറ്റും വിഭജിച്ചാണ് സ്റ്റോറുകള്‍ സജ്ജമാക്കുന്നത്.

സ്വന്തം സംരംഭമെന്നത് തന്നെ വെല്ലുവിളിയായിരുന്ന കാലഘത്തില്‍ വിപണിക്ക് പരിചയമില്ലാതിരുന്ന ഉല്‍പന്നത്തെ അവതരിപ്പിച്ച് സംരംഭകത്വത്തിലേക്ക് രംഗപ്രവേശം ചെയ്തയാളാണ് ഓക്സിജന്‍ സിഇഒ ഷിജോ കെ തോമസ്. വിപണി കണ്ടുശീലിക്കുന്നതിന് മുന്നേ തന്നെ പുത്തന്‍ സേവനങ്ങളും സജ്ജീകരണങ്ങളും വിപണിക്ക് മുന്നില്‍ അവതരിപ്പിച്ച അദ്ദേഹം ഇന്നും പരിഷ്‌കാരങ്ങളുടെ പാത കൈവിട്ടിട്ടില്ല. കണ്ട് പരിചയിച്ച ഉല്‍പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിനുപരിയായി നവ പരീക്ഷണങ്ങള്‍ നടത്തി വിജയം കൊയ്യാനായിരുന്നു അദ്ദേഹം ശ്രമിച്ചതും. കേരളത്തിലെ വിവര സാങ്കേതിക വിദ്യയുടെ ശൈശവ കാലഘട്ടത്തില്‍, തൊണ്ണൂറുകളുടെ പകുതിയില്‍ ഐടി രംഗത്ത് ഹോള്‍സെയില്‍ വില്പനയുമായി കടന്നെത്തി കാലമിത്രയും രംഗത്തെ മുന്‍നിര നാമമായി തുടര്‍ന്നതും ഇതേ പരിഷ്‌കാരങ്ങളുടെ പിന്‍ബലത്തോടെ തന്നെ. പ്രസ്ഥാനത്തിന്റെ പേരില്‍തന്നെ പുതുമ നടപ്പിലാക്കിയാണ് അദ്ദേഹം തുടക്കം കുറിച്ചത്. വിവര സാങ്കേതിക വിദ്യയുമായി നേരിട്ട് ബന്ധമില്ലാത്ത പേരുകള്‍ വേണമെന്നത് അദ്ദേഹത്തിന്റെ താത്പര്യമായിരുന്നു. ഓസോണും ഓകിസിജനുമെല്ലാം പിറവി കൊള്ളുന്നത് അങ്ങനെയാണ്. സര്‍വ വ്യാപിയായ ഓക്സിജന്‍ എന്നപോലെ തന്നെ ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പും സാങ്കേതിക കേരളത്തിന്റെ സര്‍വയിടങ്ങളിലും വ്യാപിച്ച് കിടക്കുന്നു.


മാറ്റങ്ങളുടെ വിപണി

വീടുകളിലും മറ്റും ആര്‍ഭാടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്ന ഡെസ്‌ക് ടോപ്പുകള്‍ ഇന്ന് സര്‍വസാധാരണ ഉപകരണമായി മാറിയിരിക്കുന്നു. ലാപ്ടോപ്പുകളും മൊബൈലുകളും കടന്ന് ഇന്ന് വിപണി സ്മാര്‍ട്ട് ഫോണുകളുടെ സ്മാര്‍ട്ട് കാലത്തേക്ക് കടന്നുകഴിഞ്ഞു. അനുദിനം നിരവധി പുത്തന്‍ ഫോണുകളും ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകളും മറ്റുമാണ് വിപണിയിലെത്തുന്നത്. ഇവയെല്ലാം സേവനത്തിലും വില്പനയിലും കൃത്യമായി വിന്യസിക്കുന്ന ഓക്സിജന്‍, വിപണിയിലെ പരിഷ്‌കാരങ്ങള്‍ക്കൊപ്പം തന്നെ സേവനങ്ങളെയും പരുവപ്പെടുത്തുന്നുണ്ട്. ഉല്‍പന്നങ്ങളുടെ മാറ്റങ്ങള്‍ക്കൊപ്പം തന്നെ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാവേണ്ട ഘടകമാണ് സേവനവും. എത്ര തന്നെ പുത്തന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഉപഭോക്താവിന് ലഭിക്കുന്ന അന്തരീക്ഷം ഏതൊരു പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. ഇക്കാര്യത്തില്‍ ഓക്സിജന്‍ ഉന്നത നിലവാരമാണ് പുലര്‍ത്തുന്നത്. പരിചയ സമ്പന്നരായ ജീവനക്കാരെ വിന്യസിച്ചിരിക്കുന്ന ഓക്സിജന്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നത് മികച്ച സൗഹാര്‍ദ അന്തരീക്ഷം കൂടിയാണ്. ഓരോ ഔട്ട്ലെറ്റുകളും സജ്ജമാക്കിയിരിക്കുന്നത് പോലും മികച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ്. മികച്ച സര്‍വീസ് സൗകര്യങ്ങളും എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പുതിയ ഫ്രാഞ്ചൈസികള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. അത്തരത്തില്‍ സംരംഭക ലോകത്ത് മുന്‍നിരയില്‍ പ്രയാണം തുടരുന്നതിനൊപ്പം തന്നെ നവ സംരംഭകരെ രംഗത്തേക്ക് കൈ പിടിച്ചുയര്‍ത്താനും ഓകിസിജന്‍ ശ്രമിക്കുന്നുണ്ട്. സംരംഭമെന്ന നിലയില്‍ വളരെ മികച്ച മേഖലയാണ് ഇതെന്നാണ് ഷിജോയുടെ അഭിപ്രായം. അനുദിനം പുതിയ മോഡലുകളും മറ്റും വിപണിയിലെത്തുന്നതിനാല്‍ തന്നെ വിപണി സദാ സജീവവും ക്രിയാത്മകവുമായി നിലനില്‍ക്കും. ഓരോ ബ്രാന്‍ഡുകളും അവരുടെ വളര്‍ച്ചയ്ക്കായി എല്ലാവിധ സഹായങ്ങളും സജ്ജമാക്കിക്കൊണ്ട് വ്യാപാരികള്‍ക്കൊപ്പമുണ്ട്. ഡീലര്‍മാര്‍ക്കിടിയിലും മറ്റും കണ്ടുവരുന്ന അനാവശ്യ മത്സരങ്ങളും, മാര്‍ജിനിലെ കുറവും മറ്റുമാണ് വെല്ലുവിളിയായുള്ളത്. മലയാളിയുടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ചുള്ള സര്‍വേകളില്‍ നിന്നും മറ്റും മനസിലാക്കാന്‍ സാധിക്കുന്നത് ഒരാള്‍ ഒരു ഫോണ്‍ ശരാശരി 14 മാസമാണ് ഉപയോഗിക്കുന്നത് എന്നതാണ്. അതിനാല്‍ തന്നെ വിപണിയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് സാധ്യതയും വിപിണിയുടെ സജീവ അന്തരീക്ഷവും വളരെ വലുതാണ്. വിപണിയിലെത്തുന്ന പുതിയ മോഡലുകളെയും സജ്ജീകരണങ്ങളെയും മനസിലാക്കിയിരിക്കുക എന്നതാണ് പ്രാധാന്യം. ആദ്യകാലത്ത് വീട്ടില്‍ ഒരു ഫോണ്‍ എന്ന നിലയില്‍ നിന്ന് ഇന്ന് ഓരോരുത്തരുടെയും കയ്യില്‍ ഒന്നിലേറെ ഫോണുകള്‍ എന്ന നിലയിലേക്ക് മാറിയതും ലാപ്ടോപ്പ് വഴിയുള്ള ജോലികളുടെ അളവ് വര്‍ധിച്ചതുമെല്ലാം വിപണിക്ക് ഉണര്‍വ് നല്കുന്നവയാണ്.

വിവരസാങ്കേതികതയുടെ നവ മേഖലകളിലേക്ക് എല്ലാവരെയും എത്തിക്കുകയെന്ന ദൗത്യവും ഓക്സിജന്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിത്തന്നെ സാധാരണക്കാരനും മികച്ച ഫോണുകളും മറ്റും സ്വന്തമാക്കാവുന്ന വിധത്തിലുള്ള നിരവധി ക്രിയാത്മകമായ സജ്ജീകരണങ്ങളും ഓക്സിജന്‍ നടപ്പിലാക്കിയിട്ടുണ്ട്. കാലമിത്രയും കാഴ്ചവെച്ച മികച്ച സേവനങ്ങളിലൂടെ ഇതിനോടകം തന്നെ നിരവധിയായ പുരസ്‌കാരങ്ങളാണ് ഇവര്‍ കരസ്ഥമാക്കിയിട്ടുള്ളത്. അടുത്ത പടിയായി വിവര സാങ്കേതിക വിദ്യയുടെ അടുത്ത തലത്തിലേക്കാണ് ഓക്സിജന്‍ കാലെടുത്ത് വെയ്ക്കുന്നത്. റോബോട്ടിക് സംവിധാനങ്ങളുടെ വിപണനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ഓക്സിജന്‍. ഇതിന്റെ ഭാഗമായി കൊച്ചി എംജി റോഡില്‍ ആരംഭിക്കുന്ന ഷോറൂമില്‍ റോബോട്ടുകളെയും അണിനിരത്തും. മനുഷ്യന്റെ ജോലികളും മറ്റും ചെയ്യുന്ന റോബോട്ടുകള്‍ ഭാവിയിലെ വിപണിയില്‍ സാധ്യത ഏറിയതാണെന്നാണ് ഷിജോയുടെ അഭിപ്രായം. ഓരോ ജോലികള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്നവ മുതല്‍ വിവിധ ജോലികള്‍ ചെയ്യുന്നവ വരെയുണ്ട് അക്കൂട്ടത്തില്‍. ഇത്തരത്തില്‍ വിപണി കണ്ടു ശീലിക്കുന്നതിന് മുമ്പേ തന്നെ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നവീനതയുടെ അത്ഭുത ലോകം തുറന്നിട്ടുകൊണ്ടാണ് ഓക്സിജന്‍ പ്രയാണം തുടര്‍ന്നത്. പ്രവര്‍ത്തനമാരംഭിച്ച് രണ്ടര പതിറ്റാണ്ടിനിപ്പുറമെത്തിനില്‍ക്കുമ്പോള്‍, ജീവവായു പോലെ തന്നെ ടെക് ലോകത്ത് സര്‍വവ്യാപിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഓക്സിജന്‍.

http://www.oxygenonline.in/

 

 
� Infomagic - All Rights Reserved.