പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് ഒരുക്കുന്ന പാം കൗണ്ടി: പച്ച പൊതിഞ്ഞ ലക്ഷ്വറി
April 03,2018 | 02:03:13 pm

ലക്ഷ്വറിക്കൊപ്പം ചേര്‍ക്കാത്ത ഒരു വാക്കുണ്ട്, പ്രകൃതി. കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പ്രകൃതിക്കെന്ത് കാര്യം എന്നായിരുന്നു ഒരു കാലം വരെ എല്ലാവരും ചിന്തിച്ചിരുന്നത്. പ്രകൃതിയോടിണങ്ങുന്ന ലക്ഷ്വറി ബില്‍ഡിങ്ങുകള്‍ എന്ന് കേള്‍ക്കുമ്പഴേ നെറ്റി ചുളുങ്ങുമായിരുന്നു. എന്തിന് ഫ്ലാറ്റുകൾക്കും വില്ലകള്‍ക്കും റിയല്‍ എസ്റ്റേറ്റിനുമെല്ലാം പ്രകൃതിയെയും പച്ചപ്പിനെയും നശിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നു എന്ന ചീത്തപ്പേരും വീണു. എന്നാല്‍ ആ ചീത്തപേരുകളെല്ലാം മാറ്റാനായി പ്രകൃതിയോടിണങ്ങുന്ന പ്രോജക്ടുകള്‍ക്ക് ശ്രദ്ധകൊടുക്കുകയാണ് പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ്'. ഇവര്‍ കാണിച്ചു തരുന്നു പ്രകൃതിയും ലക്ഷ്വറിയും ഒരുമിച്ച് കൈകോര്‍ത്തിണക്കിക്കൊണ്ടുള്ള പുതു അനുഭവത്തെ.

പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ്
ബില്‍ഡിംങ് രംഗത്ത് 25 വര്‍ഷത്തിലേക്കടുക്കുന്ന പാരമ്പര്യവും അനുഭവ സമ്പത്തുമുള്ളവരാണ് പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സില്‍ ഇതുവരെ പണി കഴിപ്പിച്ച കെട്ടിട സമുച്ഛയങ്ങള്‍, മറ്റ് കെട്ടിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കൊച്ചിയിലെ ആകാശംമുട്ടെ ഉയരത്തില്‍ പൊങ്ങിയ മറ്റ് സമുച്ഛയങ്ങളേക്കാള്‍ ഇവര്‍ പ്രകൃതിയുടെ പച്ചപ്പിന് പ്രാധാന്യം നല്‍കുന്നു എന്നതാണ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന കാര്യം. 1994ല്‍ സ്ഥാപനം തുടക്കം കുറിച്ചതു മുതല്‍ ഓരോ നിര്‍മ്മാണത്തിലും കമ്പനി കൂടുതല്‍ ശ്രദ്ധിക്കുന്ന മൂന്ന് കാര്യങ്ങളിലാണ് പൂര്‍ണ്ണത, സുതാര്യത, നിലവാരം. ഇത് തന്നെയാണ് കമ്പനിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കും കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിച്ചതിനുമുള്ള പ്രധാന ഘടകങ്ങള്‍. ഓരോ പ്രോജക്ടുകളും സത്യസന്ധമായി കൈകാര്യം ചെയ്യാന്‍ പ്രത്യേകം എക്‌സ്‌പേർട്‌സുകളും ഉണ്ട്. പോള്‍ ആന്റണി ബില്‍ഡേഴ്‌സിന്റെ പുതിയ രണ്ട് പ്രോജക്ടുകളായ പാം വില്ലേജും പാം കൗണ്ടിയും ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

എന്തുകൊണ്ട് പാം'
പോള്‍ ആന്റണി ബില്‍ഡേഴ്‌സിന്റെ വിജയത്തിനെല്ലാം ഒപ്പം ചേര്‍ന്നൊരു വാക്കാണ് പാം. കേരളത്തിന്റെ പ്രകൃതിയില്‍ കല്‍പ്പക വൃക്ഷത്തെ പാം എന്ന വാക്ക് ഓര്‍മ്മിപ്പിക്കുമ്പോഴും അത് മാത്രമല്ല പാം മിനെ സൂചിപ്പിക്കുന്നത്. വിജയം എന്ന വാക്കിനും പാം എന്ന് അര്‍ഥമാക്കുന്നു. ഈ രണ്ട് അര്‍ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇവരുടെ പ്രോജക്ടുകള്‍ പ്രകൃതിക്ക് പ്രാധാന്യം നല്‍കുന്നു. മാത്രമല്ല പാം എന്ന പേരില്‍ തുടങ്ങുന്ന, ഇതിനു മുന്‍പും പോള്‍ ആന്റണി ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ് നിര്‍മിച്ച പ്രോജക്ടുകള്‍ വന്‍ വിജയം നേടിയിരുന്നു.

പാം കൗണ്ടി
ആലുവ അങ്കമാലി ടൗണില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി മൂക്കന്നൂരിലാണ് പാം കൗണ്ടി സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 12 കിലോമീറ്ററും. അതിരപ്പിള്ളിയില്‍ നിന്നും 16 കിലോമീറ്ററും. എന്‍.എച്ച് 47ല്‍ നിന്ന് 9 കിലോമീറ്ററും. എംസി റോഡില്‍ നിന്ന് 8 കിലോമീറ്ററും ദൂരമാണ് പാം കൗണ്ടിയിലേക്കുള്ളത്. മാത്രമല്ല എഞ്ചിനീയറിംങ് കോളേജുകളായ ഫിസാറ്റും, എസ്.സി.എം.എസും പാം കൗണ്ടിക്ക് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വിജോപുരം പള്ളിയിലേക്കും പാം കൗണ്ടിയില്‍ നിന്ന് അധികം ദൂരമില്ല. പ്രശസ്തമായ എംഎജിജെ ഹോസ്പിറ്റലും, ലിറ്റില്‍ ഫ്ലവർ ഹോസ്പിറ്റലും വളരെ അടുത്താണ്. മെട്രോസ്റ്റേഷനും പാം കൗണ്ടിക്ക് അടുത്ത് തന്നെ ആണ്. പൂര്‍ണ്ണമായി അലങ്കരിച്ച പഠിപ്പുരയാണ് പാം കൗണ്ടിയുടെ പ്രധാന കവാടം. 12.5 ഏക്കറില്‍ നീണ്ടു കിടക്കുന്ന വിശാലമായ പാം കൗണ്ടിയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടായിട്ടാണ് ഇവിടെ വില്ലകള്‍ തിരിച്ചിരിക്കുന്നത്. പ്രീമിയം വില്ല, എക്കണോമി വില്ല. നിര്‍മ്മാണ ഘട്ടത്തില്‍ ഇരിക്കുന്ന പ്രീമിയം വില്ലയിലെ 51 വില്ലകളില്‍, പണി പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ 28 വില്ലകള്‍ കച്ചവടമായി കഴിഞ്ഞു. ഇത് പ്രകൃതിയ്‌ക്കൊപ്പം നില്‍ക്കുന്ന പാം കൗണ്ടിക്ക് ജനങ്ങളുടെ ഇടയിലേക്കുള്ള സ്വീകാര്യതയെ മനസിലാക്കിക്കുന്നു. മാത്രമല്ല ഇവിടുത്തെ വില്ലകള്‍ അപ്പര്‍ ക്ലാസ്സ് ആളുകള്‍ മാത്രം എന്ന ലേബല്‍ ഇവിടെയില്ല. സാധാരണക്കാര്‍ക്കും ബഡ്ജറ്റിലൊതുങ്ങുന്ന വിലയ്ക്കും ഇവിടെ വില്ലകള്‍ ലഭ്യമാണ്.

പ്രകൃതി തരുന്ന ശുദ്ധമായ വെള്ളം
ഉദയ സൂര്യരശ്മിയുടെ സ്പര്‍ശനം ഏറ്റ്. മലിനമല്ലാത്ത പ്രകൃതിയുടെ കാറ്റടിച്ച്. പാറക്കല്ലിലും ഇലകളിലും തട്ടിതടഞ്ഞ് ഒഴുകി വരുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടുണരുന്ന ഒരു പ്രഭാതത്തെ സ്വപ്‌നം കാണാത്തവരായി ആരും ഉണ്ടാകില്ല. ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ നഗരാന്തരീക്ഷത്തിനു നടുവില്‍ ഒരു പ്രകൃതി ഒരുക്കിയിട്ടുണ്ട് പാം കൗണ്ടിയില്‍. പ്രകൃതി നേരിട്ടനുഗ്രഹിച്ച ഒരു തെളിനീരുറവയുണ്ട് പാം കൗണ്ടിയില്‍. കുളിര്‍മ്മയുള്ള കണ്ണീരുപോലെ ശുദ്ധമായ വെള്ളം നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന നീരുറവ. ഭൂമിക്കടിയില്‍ നിന്നും ഒഴുകി വരുന്ന വെള്ളം വേനലില്‍ പോലും വറ്റില്ല എന്നത് പ്രത്യേകതയാണ്. പ്രകൃതി അനുഗ്രഹിച്ച ഈ ഇടത്ത് നിന്ന് വെള്ളത്തിന്റെ ഒഴിക്കിന് ഒരു തടസ്സവും വരുത്താതെയാണ് പാം കൗണ്ടിയിലെ വില്ലകള്‍ പണികഴിപ്പിച്ചിരിക്കുന്നത്. പാം കൗണ്ടിയിലെ പ്രകൃതി ഭംഗിക്ക് വേണ്ടി എന്ന നിലയ്ക്ക് മാത്രമല്ല ഈ നീരുറവയ്ക്ക് നിര്‍മ്മാണ ഘട്ടം മുതല്‍ക്കേ പരിഗണന നല്‍കിയിരിക്കുന്നത്. തീര്‍ത്തും ഉപയോഗ്യമായ വെള്ളമായതിനാലാണ് എങ്ങനെയും ഇതിനെ സംരക്ഷിക്കണമെന്ന് തീരുമാനിച്ചത്. അതിനാല്‍ തന്നെയാണ് വെള്ളത്തിന്റെ യാത്രയ്ക്ക് യാതൊരു ഭംഗവും വരുത്താതെ നിലനിറുത്തിയതും. മാത്രമല്ല എല്ലാ വില്ലകള്‍ക്കും ഒരു പച്ചപ്പിന്റെ ദൃശ്യ ഭംഗി കൊടുക്കാന്‍ പാം കൗണ്ടിയുടെ കണ്‍സ്ട്രക്ഷന്‍ സമയത്ത് ശ്രദ്ധിച്ചിട്ടുണ്ട്. ഈ നീരുറവ മാത്രമല്ല പാം കൗണ്ടിയിലുള്ളത്. ഒരു കിണറും പാം കൗണ്ടിയില്‍ ഉണ്ട്. സ്ഥല സ്വകര്യത്തിന് വേണ്ടി പ്രകൃതിയും ജലവും മലിനമാക്കാനും ഇല്ലാതാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പോള്‍ ആന്റണി ബില്‍ഡേഴ്‌സിന്റെ ഉടമകള്‍ പറയുന്നു.

പാം കൗണ്ടിയിലെ സൗകര്യങ്ങള്‍

ഹെല്‍പ്പ് ഡെസ്‌ക്ക്(ടൂറിസം, നിയറസ്റ്റ് പിൽഗ്രിംസ്, ഹോസ്പിറ്റല്‍സ്) 
യോഗാ സെന്റര്‍
ആയൂര്‍വേദിക്ക്/പഞ്ചകര്‍മ്മ സെന്റര്‍
പാര്‍ട്ട്‌ടൈം ന്യൂട്രീഷ്യനിസ്റ്റ്
വോളീബോള്‍ കോര്‍ട്ട്
ചില്‍ഡ്രന്‍സ് പ്ലേ ഏരിയ
ക്ലബ്ബ് ഹൗസ്
മള്‍ട്ടി ജിം
റസ്റ്ററന്റ് സര്‍വ്വീസ്
ഫിസിയോതെറാപ്പി സെന്റര്‍ 
സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം
ഡേ കെയര്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍
ബാറ്റ്മിന്റന്‍/ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്
മറ്റ് വില്ലകളില്‍ നിന്നും വ്യത്യസ്ഥവും ഏറെ ഉപകാരപ്രദവുമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാം വില്ലേജ്
കൊച്ചിയില്‍ നിന്ന് മാറി ആലങ്ങാടാണ് പാം വില്ലേജ്. യു.സി കോളേജില്‍ നിന്ന് 3.5കിലോമീറ്ററും. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് 7 കിലോമീറ്റും. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 13 കിലോമീറ്ററും. ഇടപ്പള്ളി ലുലുമാളില്‍ നിന്ന് 9.5 കിലോമീറ്ററും. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും അമൃതാ മെഡിക്കല്‍ കോളേജില്‍ നിന്നും 10 കിലോമീറ്ററും. മറൈന്‍ ഡ്രൈവില്‍ നിന്ന് 17 കിലോമീറ്ററും ദൂരമാണ് പാം വില്ലേജിലേക്കുള്ളത്. പാം വില്ലേജിന്റെ അകത്തേക്ക് കടക്കുമ്പോള്‍ 10 മീറ്ററോളം ടാര്‍ പാകിയ മെയിന്‍ റോഡു കാണാം. ഒപ്പം തന്നെ ഏഴ് മുതല്‍ അഞ്ച് മീറ്റര്‍ സബ് റോഡുകളും കാണാവുന്നതാണ്. താമസ്സിക്കാന്‍ നല്ലതെന്നപോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഇടമായി മാറുകയായിരുന്നു പാം വില്ലേജ്.

പാം വില്ലേജിലെ സൗകര്യങ്ങള്‍
വാട്ടര്‍ ഫ്രണ്ട് വാക്ക്‌വേ
സ്വിമ്മിങ്പൂള്‍
ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്
ഷട്ടില്‍ കോര്‍ട്ട്
ഓപ്പണ്‍ പാര്‍ട്ടി ലോഞ്ച്(വാട്ടര്‍ ഫ്രണ്ട്)
ചില്‍ഡ്രന്‍സ് പ്ലേ ഏരിയ വിത്ത് പ്ലേ എക്യുപ്‌മെന്റ്
ഇവയൊന്നും കൂടാതെ വേറെയും സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

റോയല്‍ പാം ഗാര്‍ഡണ്‍
വരാപ്പുഴയില്‍ 3.5 ഏക്കറിലാണ് പോള്‍ ആന്റണി ബില്‍ഡേഴ്‌സ് നിര്‍മ്മിച്ച റോയല്‍ പാം ഗാര്‍ഡണ്‍ സ്ഥിതി ചെയ്യുന്നത്. അതി വിശാലമായ ഏക്കറില്‍ അതി നൂതന സൗകര്യങ്ങളുള്ള 42 വില്ലകളാണ് ഉള്ളത്. പണി പൂര്‍ത്തിയായ ഉടന്‍ തന്നെ കച്ചവടമായതാണ് ഈ 42 വില്ലകളും. ടൗണില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന റോയല്‍ പാം ഗാര്‍ഡണ്‍ തീര്‍ത്തും നിശബ്ദമായ അന്തരീക്ഷം കൂടിയാണ് താമസ്സക്കാര്‍ക്ക് നല്‍കുന്നത്. ടൗണിലെ മലിനീകരണ വായു ഒന്നും ശ്വസിക്കാതെ തീര്‍ത്തും ശുദ്ധവായുവില്‍ ജീവിക്കാം എന്നത് റോയല്‍ ഗാര്‍ഡന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

Address

NH 17, Edappally, Cochin,Kerala, India

+91 9847649077

 
� Infomagic - All Rights Reserved.