പരിചയസമ്പത്തും സമർപ്പണബോധവുമായി പെന്റിയം കൺസ്ട്രക്ഷൻ
January 11,2018 | 04:03:17 pm

വളർച്ചയുടെ പുതിയ വാതായനങ്ങൾ തുറന്ന് അന്താരാഷ്ട്ര പ്രശസ്തമാവുകയാണ് കോഴിക്കോട് നഗരം. ഐ.ഐ.എം, എൻ.ഐ.ടി എന്നിങ്ങനെ ആഗോളപ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനങ്ങൾ, സൈബർ പാർക്ക് പോലുള്ള ഐ.ടി ക്യാംപസുകൾ, ലോകോത്തര നിലവാരമുള്ള ഹോസ്പിറ്റലുകൾ തുടങ്ങി സർവ്വസൗകര്യങ്ങളും ഒത്തിണങ്ങിയ സമ്പൂർണ്ണ നഗരമായി അനന്തസാധ്യതകളിലേക്കാണ് കോഴിക്കോട് കുതിക്കുന്നത്.

കോഴിക്കോടിന്റെ വളർച്ച കണ്മുന്നിൽ നിന്ന് കണ്ടു നിൽക്കുകയാണ് പെന്റിയം. 27 വർഷങ്ങൾക്കു മുമ്പാണ് പെന്റിയം കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് തുടക്കം കുറിച്ചത്. ഇന്നത്തെ കോഴിക്കോടിന്റെ വികസന പരിണാമത്തിൽ എളിയ പങ്കാളിയാകാൻ പെന്റിയത്തിനും കഴിഞ്ഞിട്ടുണ്ട് എന്നതില് അഭിമാനിക്കുന്നു. ഇന്ന് കോഴിക്കോടിന് പുറമെ മലപ്പുറം, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലും പെന്റിയം എന്ന വിശ്വസ്തനാമം വ്യാപിച്ചു കിടക്കുന്നു. മാനേജിംഗ് ഡയറക്ടർ ശ്രീ വി. ഗോപിനാഥിന്റെ സുദീർഘമായ പരിചയസമ്പത്തും സമർപ്പണവും തന്നെയാണ് പെന്റിയത്തിന്റെ കരുത്തും മുതൽക്കൂട്ടും. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേന്മയും, ആത്മാർത്ഥതയും, ആത്മസമർപ്പണവുമാണ് പെന്റിയത്തിന്റെ കർമ്മ മാർഗം.

ക്വാളിറ്റി:ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ല എന്നത് പെന്റിയത്തിന്റെ അടിയുറച്ച തീരുമാനമാണ്. അതിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് കാലത്തിന്റെ ഒരു മാറ്റവും ബാധിക്കാതെ 20 വർഷങ്ങൾ പിന്നിട്ടിട്ടും തലയെടുപ്പോടെ നില്ക്കുന്ന പെന്റിയം ഡ്രീം സിറ്റി അപ്പാർട്ട്മെന്റ്. പെന്റിയം സിവിൽ പാർക്ക്, പെന്റിയം വൃന്ദാവൻ, പെന്റിയം ഐശ്വര്യ, പെന്റിയം പാംഗ്രോവ് അപ്പാർട്ട്മെൻറ് പെരിന്തൽമണ്ണ, പെന്റിയം സിവിൽ അവന്യൂ, പെന്റിയം ഗാർഡൻസ്, പെന്റിയം മാനർ എന്നിങ്ങനെ നിരവധി പ്രൊജക്ടുകളുമായി കോഴിക്കോടും മലപ്പുറത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് പെന്റിയം.

ആധുനിക ജീവിതശൈലിക്ക് ഉതകും വിധം പ്രകൃതിയുമായി ഇഴചേർന്ന് പുതിയ ട്രെന്റുകളും സൗന്ദര്യസങ്കൽപ്പങ്ങളും കേരളത്തിന്റെ തനതായ പാരമ്പര്യവും നിലനിർത്തിക്കൊണ്ട് വാസ്തുവിൽ അധിഷ്ടിതമായ ഗൃഹം എന്നത് കേരളീയരുടെ ഒരു സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന കടമയാണ് പെന്റിയം നടപ്പിലാക്കിവരുന്നത്. കോഴിക്കോട് സിവിൽ സ്റ്റേഷനടുത്തുള്ള പെന്റിയം സിവിൽ പാർക്ക് അപ്പാർട്ട്‌മെന്റ് വിലയേറിയ ഉപഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു.

പുതിയ ചുവടുവെപ്പുകൾ:

കോഴിക്കോട് കാരപ്പറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന പെന്റിയം എറ്റേണിയ ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 14 നിലകളിലാണ് പ്രവർത്തിക്കുന്നത്. പേര് അന്വർത്ഥമാക്കും വിധം തന്നെയാണിതിന്റെ അന്തരീക്ഷവും നിര്മ്മാണവും.

വളർച്ചയുടെ സാക്ഷ്യമായി പെരിന്തൽമണ്ണയിൽ പെന്റിയം സ്പ്രിംഗ് ഗ്രീൻ പ്രീമിയം വില്ലകളും നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു. വരും ഭാവിയിൽ ടൂറിസത്തിന് വൻ പ്രാധാന്യമുള്ള സ്ഥലമായി മാറുകയാണ് മലപ്പുറം ജില്ല. മെഡിക്കൽ കോളേജ്, ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, അന്തർദ്ദേശീയ സ്കൂൾ, സർവ്വകലാശാല എന്നിങ്ങനെ മുഖശ്രീയുള്ള സ്ഥാപനങ്ങളിലൂടെ മലപ്പുറം ജില്ല വികസനോൻമുഖമായി മാറുകയാണ്. ഇവിടെ ഒരു ഭവനം എന്ന നിങ്ങളുടെ സ്വപ്നമാണ് ഞങ്ങൾ യാതാർത്ഥ്യമാക്കുന്നത്. നിർമ്മാണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പെന്റിയം കൺസ്ട്രക്ഷൻസ് ജൈത്രയാത്ര തുടരുകയാണ്. ഉപഭോക്താവിന്റെ സംതൃപ്തി അത് തന്നെയാണ് മുന്നോട്ടുള്ള പ്രയാണത്തിന് പ്രേരകവും ആത്മവിശ്വാസവും.

കോഴിക്കോട് എ.ജി റോഡില് മാനാഞ്ചിറ ടവറിലാണ് പെന്റിയം കൺസ്ട്രക്ഷൻസിന്റെ മുഖ്യ ഓഫീസും ബ്രാഞ്ച് ഓഫീസ് പെരിന്തൽമണ്ണയിലുമാണ് പ്രവർത്തിക്കുന്നത്.

2nd Floor, Mananchira Tower,
A.G. Road, Kozhikode
Kerala, India.
Call :- 9544 141 000, 0495 - 2768946
E-mail :- pentiumconstruction@gmail.com

ഫോണ്: 9287273889
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9544141000

website : http://www.pentiumconstructions.in/

 

 

 
� Infomagic - All Rights Reserved.