ഫിസിക്‌സില്‍ ഉന്നത വിജയമാണോ ലക്ഷ്യം? കോട്ടയത്ത് സുരേഷ് സാറിന്റെ ഫിസിക്‌സ് അക്കാദമിയുണ്ട്
April 05,2018 | 01:46:00 pm

പ്രൊഫഷണല്‍ കോഴ്‌സിന് ചേരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും വില്ലനാകുന്നത് സയന്‍സ് ഗ്രൂപ്പിന്റെ മൊത്തം മാര്‍ക്കാണ്. കണക്കിനെ പോലെ തന്നെ പലര്‍ക്കും കടുകട്ടിയാണ് സയന്‍സ് ഗ്രൂപ്പിലെ ഫിസിക്‌സ് സബ്ജക്ടും.എന്നാല്‍ ഫിസിക്‌സിനെ എങ്ങിനെ അനായാസം സ്വായത്തമാക്കാമെന്ന്  അറിയില്ല പലര്‍ക്കും. ഫിസിക്‌സില്‍ യോഗ്യതയുള്ള പല അധ്യാപകര്‍ക്കും വിദ്യാത്ഥികളില്‍ ഫിസിക്‌സ് താല്‍പ്പര്യം വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് മതിയായ ധാരണയില്ല. എന്നാല്‍ പത്ത്,പതിനൊന്ന്,പന്ത്രണ്ട് ക്ലാസുകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സിന്റെ വിജയമന്ത്രം പകര്‍ന്നു നല്‍കുന്ന ഒരു ട്യൂഷന്‍ സെന്ററുണ്ട് കോട്ടയത്ത്.

കുമരനെല്ലൂരിലെ ഫിസിക്‌സ് അക്കാദമി. 32 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫിസിക്‌സ് അക്കാദമിയെ തേടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികളാണ് എത്തുന്നത്. കുമരനെല്ലൂര്‍ സ്വദേശി സുരേഷ് എന്ന അധ്യാപകനാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകന്‍. പഠനനിലവാരത്തിന്റെ കാര്യത്തില്‍ ഫിസിക്‌സ് അക്കാദമിയിലെ കുട്ടികളൈ വെല്ലാന്‍ മറ്റൊരാളില്ലെന്ന് തന്നെ പറയാം. ഭൂരിഭാഗം സ്‌കൂളുകളിലും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന കുട്ടികളുടെ പട്ടിക പരിശോധിച്ചാല്‍ അതിലൊരാള്‍ എന്തായാലും ഫിസിക്‌സ് അക്കാദമിയുടെ വിദ്യാര്‍ത്ഥിയായിരിക്കുമെന്ന് വിദ്യാലയത്തിന്റെ ഏക അധ്യാപകന്‍ കൂടിയായ സുരേഷ് പറയുന്നു.

ഹൈടെക് നിലവാരമുള്ള സ്മാര്‍ട്ട് ക്ലാസ് റൂമുകളും അയിരത്തി അഞ്ഞൂറ് സ്വകയര്‍ഫീറ്റിലുള്ള ലാബും ഈ ട്യൂഷന്‍ സെന്ററിന്റെ മാത്രം പ്രത്യേകതയാണ്. തികച്ചും സോളാര്‍ പവറിലാണ് ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഏത് കാലാവസ്ഥയിലും വൈദ്യുതി മുടങ്ങുന്ന പ്രതിസന്ധിയും ഇല്ല. മികച്ച സൗകര്യങ്ങളോടെ ശാന്തമായ അന്തരീക്ഷത്തിലുള്ള പഠനവും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു. പന്ത്രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന പഠനക്ലാസുകളില്‍ പാഠഭാഗം തീര്‍ന്നാല്‍ ഉടന്‍ പരീക്ഷ നടക്കും. ഇത് എത്രമാത്രം വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗം ഗ്രഹിക്കാനായെന്ന് തനിക്ക് തിരിച്ചറിയാന്‍ സഹായിക്കുന്നുവെന്ന് അധ്യാപകന്‍ സുരേഷ് പറഞ്ഞു.32 വര്‍ഷത്തെ അധ്യാപകജീവിതത്തില്‍ 20,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യപകര്‍ന്നു നല്‍കിയിട്ടുണ്ട്  സുരേഷ്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മെഡിക്കല്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ മേഖലകളില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി നേടിയവരാണ് . അധ്യാപന ജോലി ഏറെ ഇഷ്ടപ്പെടുന്ന സുരേഷിനോട് ഒരു കോളജ് അധ്യാപകന്‍ മാത്രമായി ഒതുങ്ങുമായിരുന്ന ഔദ്യോഗിക ജീവിതം എങ്ങിനെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തന്നെ ഉടമയാക്കി മാറ്റിയെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ..

സാറ്റിസ്‌ഫൈഡ് സെല്‍ഫ് എംപ്ലോയിന്റ്‌മെന്റ്'' .സംതൃപ്തിയോടെയുള്ള സ്വയം തൊഴിലിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ലെന്ന് ഫിസിക്‌സ് അക്കാദമിയുടെ അമരക്കാരന്‍ നമുക്ക് മുമ്പില്‍ പറഞ്ഞുവെക്കുകയാണ്.

 
� Infomagic - All Rights Reserved.