പരമ്പരാഗത നിർമ്മാണ സങ്കല്പ്പങ്ങളെ തകർത്തെറിഞ്ഞ് പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ്
April 04,2018 | 01:51:19 pm

അതിശയിപ്പിക്കുന്ന വേഗതയില്‍ ഇന്നത്തെ എഞ്ചിനീയറിംഗ്, കണ്സ്ട്രക്ഷന്‍ മേഖല മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളേറ്റെടുക്കുക എന്നതാണ് ഏതു മേഖലയും പോലെ എഞ്ചിനീയറിംഗ് രംഗത്തെയും പ്രധാന വെല്ലുവിളി. പ്രകൃതി വിഭവങ്ങളെ മാത്രം ആശ്രയിച്ച് നിർമ്മാണ മേഖലയ്ക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ തന്നെ ഇതിനോടകം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. സിമന്റ്, മണല്‍ തുടങ്ങി പരമ്പരാഗത സാധന സാമഗ്രികളിലൊതുങ്ങി നിന്ന നിർമ്മാണ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് ഈ രംഗത്ത് വരവറിയിച്ച സ്ഥാപനമാണ് പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസ്. എഞ്ചിനീയറിംഗ്, കണ്സ്ട്രക്ഷന്‍ രംഗത്തെ വൈവിധ്യങ്ങള്‍ പലതും, പ്രത്യേകിച്ചും സ്റ്റീല്‍ നിര്മ്മിതികള്‍ മലയാളികള്ക്ക് പരിചയപ്പെടുത്തിയത് തൃശൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസാണ്.

2006 മുതല്‍ കേരളത്തിലെയും, യുഎഇയിലെയും എഞ്ചിനീയറിംഗ് കണ്സ്ട്രക്ഷന്‍ രംഗത്തെ സജീവ സാന്നിധ്യമാണ് പ്രൈം ഗ്രൂപ്പ്. നിർമ്മാണ മേഖലയെക്കുറിച്ച് 30 കൊല്ലത്തെ അറിവും, അനുഭവ സമ്പത്തുമുള്ള ജോസഫ് മാത്യു ശങ്കൂരിക്കലാണ് പ്രൈമിന്റെ അമരക്കാരന്‍. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ ജോലി ചെയ്ത പരിചയ സമ്പത്താണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഒപ്പം പിതാവായ എസ്‌ജെ മാത്യുവില്‍ നിന്ന് പകർന്നു കിട്ടിയ എന്ജിനീയറിംഗിലെയും ബിസിനസിലെയും ബാലപാഠങ്ങളും പ്രൈമിന് കരുത്തുറ്റ അടിത്തറപാകി. ജോസഫിനൊപ്പം ഇന്ന് ഭാര്യ ബിന്ദുവും കമ്പനിയുടെ മേല്നോട്ടം വഹിക്കുന്നു. കമ്പനിയുടെ ഫിനാൻസ്, മാര്‍ക്കറ്റിംഗ് എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് ബിന്ദുവാണ്.

പിഇബി (പ്രീ എൻജിൻറിങ് ബിൽഡിംഗ് ) മാനുഫാക്ച്വറിങ് കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് പ്രൈം ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. ഇന്ന് പ്രൈമിനു കീഴില്‍ ആറ് കമ്പനികളാണ് പ്രവർത്തിക്കുന്നത്. ഇതില്‍ നാലെണ്ണം ഇന്ത്യയിലും പിന്നെ യുഎഇയിലും ഖത്തറിലും കമ്പനികൾ പ്രവർത്തിക്കുന്നു. വർഷം തോറും 30,000 ടണ്ണിലേറെ വരുന്ന സ്റ്റീല്‍ ഉത്പന്നങ്ങള്‍ എന്ജിനീയറിംഗ് മാർ ക്കറ്റിലേക്കെത്തിക്കാന്‍ ഇന്ന് പ്രൈമിന് കഴിയുന്നുണ്ട്. ഇന്ന് വ്യത്യസ്ത വലിപ്പത്തിലും ഡിസൈനിലുമായി പ്രൈമിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച 250ലേറെ പ്രീ എൻജിനീറിങ് ബില്‍ഡിങ്ങുകള്‍ കേരളത്തിലുണ്ട്. കൊച്ചിന്‍ ഇൻെറര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 അടക്കമുള്ളവ ഇക്കൂട്ടത്തിൽ പ്പെടും. ഇതിന് പുറമെ, കേരളത്തിലെ ബഹുനില കെട്ടിടങ്ങള്‍, ഹോസ്പിറ്റലുകള്‍, സ്കൂളുകള്‍, ഫാക്ടറികള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രൈം തങ്ങളുടെ സേവനം ലഭ്യമാക്കുന്നു.

നിരവധി ഉത്പന്നങ്ങള്‍ പ്രൈമിന്റേതായി ഉണ്ടെങ്കിലും, റൂഫിങ് വസ്തുക്കളുടെ നിർമ്മാണത്തിനും വിപണനത്തിനുമാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. റൂഫിങിനായുള്ള ഇൻസുലേറ്ററുടെ സാന്ടുവിച്ച് പാനലുകള്‍ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് പ്രൈം ആണ്. റൂഫിങ് ഷീറ്റുകള്‍ തുളയ്ക്കാതെ തന്നെ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ കഴിയുന്ന അക്വാപ്രൂഫ് എന്ന ഷീറ്റുകളാണ് പ്രൈമിന്റെ ഈരംഗത്തെ ഏറ്റവും പുതിയ ഉത്പന്നം.

കാലവര്ഷം മികച്ച രീതിയില്‍ ലഭ്യമാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടുതന്നെ വർ ഷകാലത്തെ ചോര്ച്ചാപ്രശ്‌നങ്ങളും ഏറെയാണ്. ഇതിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് അക്വാ പ്രൂഫ് ഷീറ്റുകള്‍ പ്രൈം അവതരിപ്പിച്ചിരിക്കുന്നത്. റൂഫിങിന് ഉപയോഗിക്കുന്ന സ്‌ക്രൂ വെളിയില്‍ കാണില്ലെന്നതും അക്വാ പ്രൂഫ് ഷീറ്റുകളുടെ പ്രത്യേകതയാണ്.

സിമന്റ്, മണല്‍ തുടങ്ങിയവയുടെ ലഭ്യതക്കുറവ് ഇന്ന് നിര്മ്മാ ണ മേഖലയിലെ വലിയ പ്രതിസന്ധിയാണ്. ഇതിന് പരിഹാരമായാണ് പ്രൈം തങ്ങളുടെ ലൈറ്റ് വെയ്റ്റ് സാന്‌ വിച്ച് വാള്‍ പാനലുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. വീടുകളും വലിയ കെട്ടിടങ്ങളുമടക്കമുള്ളവയുടെ ചുമരുകള്‍ നിര്മ്മിക്കാന്‍ ഇവ പര്യാപ്തമാണെന്നു മാത്രമല്ല, വ്യത്യസ്തമായ പാറ്റേണുകളിലും ഷേപ്പുകളിലും ഇവ ലഭ്യവുമാണ്. വാള്‍ പാനലുകള്‍ ഉപയോഗിച്ചുള്ള പ്രൈമിന്റെ പ്രീ എന്ജിനീര്ഡ്‍ വില്ലകളും സ്‌കൂളുകളുമെല്ലാം ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ഇന്ന് ധാരാളമായി ഉപയോഗിച്ചുവരുന്നു.

ഗാരേജിനും, ഷെല്ട്ടര്‍ റൂമുകള്ക്കും മറ്റും ഉപയോഗിക്കുന്ന ഓവര്ഹെപഡ് ഡോറുകള്‍, വിന്ഡ്ര എനര്ജിാ ടര്ബോ‍ വെന്റിലേറ്ററുകള്‍, ഡോക്ക് ഷെല്റ്റുറുകള്‍ എന്നിങ്ങനെ പ്രൈം ഉത്പന്നങ്ങളുടെ നീണ്ട നിരതന്നെ ഇന്ന് വിപണിയിലെത്തുന്നുണ്ട്. ഇന്ത്യക്ക് പുറമെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇസ്റ്റ് യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് പ്രൈം ഉത്പന്നങ്ങള്ക്ക് ആവശ്യക്കാരേറെയാണ്.

Prime Roofing Solutions Pvt Ltd

Corp. Oce Near Reliance petrol station, Puzhakkal Thrissur.

Mob :- 9349696009, 9349696114, 9349696107, 9349696004.

Email Id :- primeroofing1@gmail.com

website : http://primeroofingsolutions.com/

 
� Infomagic - All Rights Reserved.