സ്വപ്‌നഭവനം സാധ്യമാക്കും പര്‍പ്പിള്‍ ബില്‍ഡേഴ്‌സ്
February 05,2018 | 12:46:26 pm

ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് വഴിമാറുന്ന ഇടമാണ് തൊടുപുഴയിലെ പര്‍പ്പിള്‍ ബില്‍ഡേഴ്‌സ് മനസ്സില്‍ ആദ്യം സ്‌കെച്ച് ചെയ്ത സ്വപ്‌നഭവനം. അതിലെ ഓരോ ഇടവും മുക്കും മൂലയും എല്ലാം സ്വന്തം സൃഷ്ടികളായിരിക്കും. ഓരോ മുറികളും കൃത്യമായി മനസ്സിലുണ്ടാകും. മനുഷ്യനൊപ്പം പിറക്കുന്ന വലിയൊരു സ്വപ്‌നമാണ് വീട്. ഒരു കുഞ്ഞ് ജനിച്ചു വീണ് വരയുടേയും നിറങ്ങളുടേയും ലോകത്തേക്ക് കടക്കുമ്പോള്‍ മുതല്‍ ആദ്യം വരച്ചു തുടങ്ങുന്നതും ഈ വീട് തന്നെയാണ്. പേപ്പറില്‍ വരച്ച വീട് ആ കുഞ്ഞിനൊപ്പം വളര്‍ന്ന് അവന്റെ പ്രതീക്ഷകള്‍ക്കപ്പുറമാകും. അങ്ങനെ പല ഐഡിയകളുമായി തങ്ങളുടെ സ്ഥാപനത്തിലേക്ക് പടികയറി വരുന്ന കസ്റ്റമേഴ്‌സിന്റെ മുഖങ്ങൾ പര്‍പ്പിള്‍ ബില്‍ഡേഴ്‌സിലെ ഓരോ സ്റ്റാഫിനും ഇന്നും പുതുമയല്ല. അവര്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ മനോഹരമായൊരു ഭവനം ഒരുക്കുകയാണ് പര്‍പ്പിള്‍ ബില്‍ഡേഴ്‌സും ഒപ്പം പര്‍പ്പിളിന്റെ സ്റ്റാഫ് ടീം മെമ്പേഴ്‌സും.
 
ദശവര്‍ഷക്കാലം പര്‍പ്പിള്‍
പത്ത് വര്‍ഷങ്ങളായി പര്‍പ്പിള്‍ ബില്‍ഡേഴ്‌സ് കസ്റ്റമേഴ്‌സിന്റെ മനസ്സറിയാന്‍ തുടങ്ങിയിട്ട്. സിമി വില്ലാസ് ആന്റ് അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായാണ് പര്‍പ്പിള്‍ ബില്‍ഡേഴ്‌സ് തുടക്കം കുറിക്കുന്നത്. ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് ജോലികള്‍ തുടങ്ങി ഇന്ന് ഒരു വീടിന്റെ എല്ലാ നൂതന കാര്യങ്ങളും പര്‍പ്പിള്‍ ചെയ്ത് പോരുന്നു. ഒരു ദശാബ്ദക്കാലം കസ്റ്റമേഴ്‌സിന്റെ മനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കുക എന്നത് ബില്‍ഡിംങ് രംഗത്തെ ഏറ്റവും വെല്ലുവിളിയായ കാര്യം തന്നെയാണ്. എന്നാല്‍ എപ്പോഴും കസ്റ്റമര്‍ക്കൊപ്പം നില്‍ക്കുന്ന തങ്ങള്‍ക്ക് ഇതൊരു വെല്ലുവിളിയല്ല എന്നാണ് പര്‍പ്പിള്‍ ബില്‍ഡേഴ്‌സ് പറയുന്നത്. 
 
കൂട്ടായ്മയുടെ വിജയം
ഒരുകൂട്ടം പ്രൊഫഷണല്‍സ് അടങ്ങുന്ന കൂട്ടമാണ് പര്‍പ്പിള്‍. വീടിന്റെ ഓരോ ഭാഗവും കൈകാര്യം ചെയ്യാന്‍ വളരെ എക്‌സ്പീരിയന്‍സ്ഡ് ആയ ടീമുകളും ഇവിടെയുണ്ട്. അത് തന്നെയാണ് കേരളത്തിലെ ഏറ്റവും മികച്ചതും സമഗ്രവുമായ റെസിഡന്‍ഷ്യല്‍, വാണിജ്യ നിര്‍മ്മാണ കണ്‍സള്‍ട്ടന്‍സാകാന്‍ പര്‍പ്പിളിനെ സഹായിച്ചതും.വീട്, ബംഗ്ലാവ്, ഓഫീസുകള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ഇന്റീരിയര്‍ ഡിസൈന്‍, ഡൈനിംഗ്, ലാന്റ്‌സ്‌കേപ്പിങ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതില്‍ ഈ ടീമിന് വിജയം തന്നെയായിരുന്നു. മാത്രമല്ല സംസ്ഥാനത്തെ എല്ലായിടത്തും കസ്റ്റമറുടെ ആവശ്യാനുസരണം നിര്‍മ്മാണത്തിനായി പര്‍പ്പിള്‍ തങ്ങളുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
 
പര്‍പ്പളിന്റെ സേവനങ്ങള്‍
ഗൃഹ നിര്‍മ്മാണം മാത്രമല്ല പര്‍പ്പിള്‍ കസ്റ്റമേഴ്‌സിന് ഉറപ്പ് നല്‍കുന്നത്. മറ്റു ചില സേവനങ്ങളും പര്‍പ്പിള്‍ നല്‍കുന്നുണ്ട്.
-ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍
-കണ്‍സ്ട്രക്ഷന്‍
-ഇന്റീരിയര്‍
-ലാന്റ്‌സ്‌കേപ്
-റിനോവേഷന്‍
ഇതുവരെ
പത്ത് വര്‍ഷക്കാലം കൊണ്ട് 30തിലേറെ വീടുകള്‍ 12ലേറെ കൊമേഴ്ഷ്യല്‍ ബില്‍ഡിംങ്ങുകള്‍ എന്നിങ്ങനെ പര്‍പ്പിള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ഇപ്പോള്‍ കോട്ടയത്ത് ചങ്ങനാശ്ശേരിയിലും പാലയിലും ആയി നിര്‍മ്മാണത്തിലിര്ക്കുന്ന പ്രോജക്ടുകള്‍ വേറയും ഉണ്ട്. ഒരേ സമയം നടക്കുന്ന ഓരോ പ്രോജക്ടും അതിന്റെ അന്തിമഘട്ടം വരെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക എന്നത് പര്‍പ്പിളിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ഭാഗങ്ങളില്‍ നിലവില്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്ന പര്‍പ്പിള്‍ ഓരോ നിര്‍മ്മിതിയിലൂടെയാണ് തങ്ങളുടെ അടുത്ത കസ്റ്റമറെ ആകര്‍ഷിക്കുന്നത്. പര്‍പ്പിള്‍ മുന്‍പ് നിര്‍മ്മിച്ച ഭവനങ്ങള്‍ കണ്ട് തങ്ങള്‍ക്കും അത്തരമൊരു വീട് വേണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ ആണ് പര്‍പ്പിളില്‍ ഏറെയും. ഇത് തന്നെയാണ് പര്‍പ്പിളിന്റെ ഏറ്റവും വലിയ വിജയവും.

Purple Builders

324 Embees Tower,

Mangattukavala,

Thodupuzha,

Idukki 

Call :- 9495602810, 9496073478.

Email: purplebuilders@gmail.com

 
Related News
� Infomagic - All Rights Reserved.