സൗന്ദര്യത്തിനു തിളക്കം കൂട്ടാന്‍ റാസ് മേക്ക് അപ്പ് സ്റ്റുഡിയോ
August 29,2018 | 12:48:26 pm

 
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുള്ള ചടങ്ങാണ് വിവാഹം. അതിനായി നന്നായി മേക്ക്അപ് ചെയ്ത് ഭംഗിയായി ഒരുങ്ങുക എന്നത് ഏതൊരു വധൂവരന്മാരുടെയും ആഗ്രഹമാണ്.അങ്ങനെ ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഉള്ള സൗന്ദര്യത്തിന് മാറ്റുകൂട്ടി കൂടുതല്‍ ഭംഗിയാക്കാന്‍ സമര്‍ഥമായ മേക്ക് അപ്പ് ആണ് ആവശ്യം. ഇത്തരത്തില്‍ വധുവരന്‍മാരെ അണിയിച്ചൊരുക്കാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ല രാമന്‍ചിറയിലെ രവിശ്രീ ആര്‍കേഡിലെ റാസ് മേക്കപ്പ് സ്റ്റുഡിയോ.


ഹെയര്‍ സ്‌റ്റൈല്‍ , ധരിക്കേണ്ട വസ്ത്രം എന്നിവയെപ്പറ്റിയൊക്കെ, വിവാഹത്തിനൊരുങ്ങുന്നവര്‍ക്കുള്ള കണ്‍ഫ്യൂഷനുകള്‍ തീര്‍ത്തുകൊടുക്കാന്‍ റാസ് മേക്ക് അപ്പ് സ്റ്റുഡിയോയ്ക്ക് കഴിയും.ഓരോരുടെയും രൂപത്തിന് ഇണങ്ങുന്ന വസ്ത്രധാരണവും ഹെയര്‍സ്‌റ്റൈലും ബ്യൂട്ടി ട്രീറ്റ്‌മെന്റുകളും എല്ലാം റാസിലെ വിദഗ്ധരായ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞുതരും. ഹെയര്‍ - ബ്യൂട്ടി സര്‍വീസുകള്‍ക്ക്  മുമ്പ് നല്‍കുന്ന ഈ സൗജന്യ കണ്‍സള്‍ട്ടേഷന്‍ റാസിന്റെ പ്രധാന സവിശേഷതതയാണ്.ട്രയല്‍ മേക്ക്അപ്പ് നോക്കാനും സൗകര്യം ചെയ്തുതരും. ഒരാഴ്ച മുതല്‍ ആറ്  മാസം വരെ നീളുന്ന വെഡിങ് ബ്യൂട്ടി പാക്കേജുകള്‍ ലഭ്യമാണ്.

 
അന്താരാഷ്ട്രനിലവാരമുള്ള സൗന്ദര്യസംവര്‍ധകവസ്തുക്കള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡുകളായ PAC(Professional Artist Cosmetics),Bobbi Brown,Kryolan,MAC Cosmetics,Loreal തുടങ്ങിയവയുടെ ഉത്പന്നങ്ങളാണ് റാസ് ഉപയോഗിക്കുന്നത്. ജര്‍മന്‍ കമ്പനി ഷോസ്‌കോഫിന്റെ ഉത്പന്നങ്ങളാണ് ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ക്ക് ഉപയോഗിക്കുന്നത്.ഏറെ ഹൈജീനിക്കും അതേസമയം ഗുണമേന്മയുള്ളതുമായ മേക്ക് അപ് അനുഭവം റാസ് നല്‍കുന്നു. ഒരേ സമയം കൂടുതല്‍ പേരെ മേക്ക് അപ് ചെയ്യാനാനുള്ള സൗകര്യം റാസിലുണ്ട്. അധികനേരം കാത്തിരിക്കേണ്ട വരില്ലെന്ന് ചുരുക്കം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം വിഭാഗമുണ്ട്. ബ്രൈഡല്‍ മേക്ക് അപ്പിനായി  വിദഗ്ധപരിശീലനം നേടിയ വനിത ആര്‍ട്ടിസ്റ്റുകളുടെ സേവനം ലഭ്യമാക്കിയിരിക്കുന്നു.
 
അന്താരാഷ്ട്ര നിലവാരമുള്ള ഗുണനിലവാരമുള്ള ഏറ്റവും നൂതനമായ ഉപകരണങ്ങളും മെഷിനറികളും റാസിന്റെ സവിശേഷതയാണ്. മധ്യതിരുവതാംകൂറിലെ സിനിമതാരങ്ങള്‍ വരെ റാസ് മേക്ക് അപ് സ്റ്റുഡിയോയുടെ സംതൃപ്ത ഉപഭോക്താക്കളില്‍ പെടുന്നു.


ബ്രൈഡല്‍ ആന്‍ഡ് ഗ്രൂം മേക്ക് അപ് കൂടാതെ ഹെയര്‍കട്ടിങ് ആന്‍ഡ് സ്‌റ്റൈലിങ്, ഹെയര്‍ സ്പാ, ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ്, കളറിങ്, സൂത്തനിങ്, ക്ലീന്‍ അപ് , പെഡി ക്യുര്‍ , മാനി ക്യുര്‍ , വിവിധതരം ഫേഷ്യലുകള്‍ എന്നിവയും റാസ് ചെയ്തുകൊടുക്കുന്നു. ബോഡി സ്പാ, ബോഡി പോളിഷിങ്, മൊറോക്കന്‍ ബാത്ത് എന്നിവ റാസ് നല്‍കുന്ന പ്രത്യേക സേവനങ്ങളാണ്.
 
മേക്ക് അപ്പ് രംഗത്ത് വിദഗ്ധപരിശീലനം നേടിയ ഷംജാസ് ഷാജഹാന്‍ , മധ്യ തിരുവതാംകൂറിലെ ആദ്യ യൂണിസെക്‌സ് സല്യൂണായി 2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമാണ് റാസ്. തുടക്കം മുതല്‍തന്നെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റിയ റാസിനു മേക്ക് അപ്പ് സ്റ്റുഡിയോ കൂടാതെ രണ്ട് സ്ഥാപനങ്ങള്‍ കൂടി തിരുവല്ലയിലുണ്ട്, ദീപാ ടവറിലെ റാസ് യൂണിസെക്‌സ് സല്യൂണും ക്ലബ് സെവന്‍ മാളിലെ റാസ് മാട്രിക്‌സും. കുറഞ്ഞ ചെലവില്‍ നിലവാരമേറിയ ഹെയര്‍ സ്‌റ്റൈലിങ് നല്‍കുന്ന ബജറ്റ് സലൂണാണ് റാസ് മാട്രിക്‌സ്. 

 
റാസ് മേക്ക് അപ്പ് സ്റ്റുഡിയോയുടെ പുതിയ ഓഫറുകള്‍ , മേക്ക് അപ് വര്‍ക്കുകള്‍ എന്നിവയെക്കറിച്ച് അറിയാന്‍ ഫേസ് ബുക്ക് പേജായ  https://www.facebook.com/Ras-Make-up-Studio-1387302321571132/ സന്ദര്‍ശിക്കുക
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Ras Makeup Studio, First Floor Ravisree Arcade, Ramanchira Thiruvalla.Ph.9847732345, 04692740500.
Ras Unisex Salon, Deepa Tower, Thiruvalla. Ph. 9947363939,04692700218.
Ras Matrix, Club 7 Mall, Thiruvalla.Ph. 8078882345,0469 2941234.

 
Related News
� Infomagic - All Rights Reserved.