സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കാന്‍ സകലതും ഇനി സകലയുടെ കുടക്കീഴില്‍
March 20,2019 | 03:37:13 pm

ഇന്ന് വന്‍ മത്സരം നിറഞ്ഞു നില്‍ക്കുന്ന മേഖലയാണ് ബില്‍ഡേഴ്സിന്റേത്. ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാവിധ മേഖലകളിലേക്കും ഈ മത്സരം പടര്‍ന്നുകഴിഞ്ഞു. പ്ലാന്‍ വരയ്ക്കല്‍ തുടങ്ങി ലാന്റ്സ്‌കേപ്പ് വര്‍ക്കുകളില്‍ വരെ ഇന്ന് നിരവധി കമ്പനികളാണ് സജീവമായി നിലനില്‍ക്കുന്നത്. ഇത്രയേറെ മത്സരം നിറഞ്ഞ വിപണിയില്‍ ഈ എല്ലാ മേഖലകളെയും ഒരുമിച്ച് കൈകാര്യം ചെയ്യുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലകളിലേക്കും സേവനങ്ങളെ വിന്യസിച്ച് അവയെ വിപണിയിലെ മത്സരങ്ങള്‍ക്കൊപ്പം നയിക്കുകയെന്നത് ശ്രമകരമായ ജോലിയാണ്.

ഇത്തരത്തില്‍ കെട്ടിടങ്ങളുടെ പ്ലാന്‍ മുതല്‍ എല്ലാവിധ സേവനങ്ങളും ഒരുക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സകല ബില്‍ഡേഴ്സ് ആന്റ് ഡവലപ്പേഴ്സ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒരു വീടിന്റെ എല്ലാവിധ സേവനങ്ങളെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്. അതായത് ഉപഭോക്താവ് തങ്ങളുടെ ആവശ്യങ്ങള്‍ ഇവരുമായി പങ്കുവെച്ചാല്‍ മാത്രം മതി. അതനുസരിച്ച് പ്ലാന്‍ മുതല്‍ ഗാര്‍ഡനിങ് വരെ എല്ലാവിധ ജോലികളും ഇവിടെ തന്നെ സജ്ജമാണ്. ഓരോ വര്‍ക്കുകള്‍ക്കുമായി വിവിധ ഇടങ്ങളില്‍ കയറി ഇറങ്ങേണ്ട ആവശ്യമില്ല.

ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് അവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയാണ് 'സകല' നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നത്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ തുറന്നുപറയുന്നതിനുള്ള വേദിയും ഒരുക്കപ്പെടുന്നുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം മുതല്‍ക്കെ വിദഗ്ധ ടീം ജോലികള്‍ക്ക് മേല്‍നോട്ടവുമായി സ്ഥലത്തുണ്ടാകും. ഉപഭോക്താവിന്റെ ബജറ്റിനനുസരിച്ച് ചെലവ് ചുരുക്കിയുള്ള പ്ലാനിംഗുകളിലും സകലയുടെ സേവനങ്ങള്‍ ശ്രദ്ധേയമാണ്. പ്ലാന്‍, എസ്റ്റിമേറ്റ്, ത്രീ ഡി എലിവേഷന്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്, ത്രീ ഡി വിഷ്വലൈസേഷന്‍, ഇന്റീരിയര്‍ ഡിസൈനിങ്, മോഡുലാര്‍ കിച്ചണ്‍, റൂഫിംഗ് വര്‍ക്ക്, പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, ലാന്‍ഡ്സ്‌കേപ്പ് വര്‍ക്ക്, റെനൊവേഷന്‍ വര്‍ക്ക് തുടങ്ങി വന്‍ സേവനനിര തന്നെയാണ് സകല മുന്നോട്ടുവെയ്ക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിര്‍മാണ മേഖലയിലെ സകല സേവനങ്ങളുടെയും കേന്ദ്രമാണ് ഇവിടം.

എല്ലാ വര്‍ക്കുകള്‍ക്കും പത്ത് വര്‍ഷത്തെ ഗ്യാരണ്ടിയും അണ്‍ലിമിറ്റഡ് വാറണ്ടിയും സകല വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ സേവന നിലവാരത്തിന്റെ കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. ഒരു വര്‍ക്ക് ലഭിക്കുന്നത് മുതല്‍ അതിന്റെ ഫിനിഷിങ് ഉള്‍പ്പടെ പരമാവധി 6 മാസത്തിനകം പൂര്‍ത്തീകരിച്ച് നല്‍കും എന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഫിനിഷിംഗിന് ശേഷം ആവശ്യമായി വരുന്ന എല്ലാവിധ സേവനങ്ങള്‍ക്കും പൂര്‍ണസജ്ജരായി മികച്ച ടീം തന്നെ സകലയ്ക്ക് പിന്നിലുണ്ട്. വീടുകള്‍ക്ക് പുറമെ വില്ല പ്രോജക്ടുകളും സബ് കോണ്‍ട്രാക്ട് എടുത്ത് പൂര്‍ത്തീകരിച്ച് നല്കുന്നുണ്ട്.

2017ല്‍ ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനത്തെ നയിക്കുന്നത് ഷിബിന്‍ സോമദേവനും ഭാര്യ ആര്യ ഗീത മോഹനുമാണ്. ആരോഗ്യകരമല്ലാത്ത മത്സരമാണ് രംഗത്തെ പ്രധാന വെല്ലുവിളിയായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മത്സരത്തില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി ലാഭം കുറച്ചുകൊണ്ട് ആകെ റേറ്റ് കുറച്ച് നല്കേണ്ട അവസ്ഥയുണ്ട്. എത്ര മികച്ച സേവനങ്ങള്‍ നല്കിയാലും ചെലവിന് പ്രാധാന്യം നല്കുന്ന ഉപഭോക്താക്കള്‍ ഇന്ന് നിരവധിയായുണ്ട്. എങ്കിലും നിര്‍മിതികളുടെ മികവില്‍ വിട്ടുവീഴ്ച വരുത്താന്‍ സകല തയ്യാറായിട്ടില്ല. കാലികമായ ഡിസൈനുകളും പുത്തന്‍ ട്രെന്‍ഡുകളും വിപണിയില്‍ അവതരിപ്പിച്ച് സകല സ്വപ്നഭവനങ്ങളെ സ്വര്‍ഗതുല്യമാക്കി സേവനം തുടരുകയാണ്.

Sakala Builders And Developers Private Limited
TC 11/866,Karthika,
Punnamoodu Road,
Vedivachankovil,
Trivandrum, Kerala

Mobile : +919995927403 +91 9744501603

http://sakalabuildersltd.in

 
� Infomagic- All Rights Reserved.