റൂഫിങ് രംഗത്തെ ബെസ്റ്റ് ചോയ്‌സ് സ്‌കാഫ്‌സ് റൂഫിങ് ഷിംങ്കല്‍സ്
December 02,2017 | 01:39:17 pm

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് വീട്. ആരോ എവിടെയോ പറഞ്ഞ ഒരു വാചകമുണ്ട് 'ഒരു വീടിനെ നമ്മള്‍ ആഗ്രഹിക്കുകയല്ല, ആ വീട് നമ്മളെയാണ് ആഗ്രഹിക്കേണ്ടതെന്ന്.' നമ്മളെ ഒരു വീട് ആഗ്രഹിക്കുമ്പോള്‍ ആ വീടിന് ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കേണ്ടതല്ലേ? അല്ലെങ്കിലും നമ്മുടെ ഏറ്റവും വലിയ സ്വപ്‌നത്തിന് ബെസ്റ്റ് ചോയ്‌സുകള്‍ കണ്ടെത്തേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ഇന്റീരിയര്‍ എത്ര മനോഹരമായാലും എക്‌സ്റ്റീരിയറിന് അഭംഗി ഉണ്ടായാല്‍ പിന്നെ എന്തു കാര്യം? വീടിനു ചേര്‍ന്ന പെയിന്റിങ്ങും ഗാര്‍ഡണിങ്ങും എല്ലാം ഒരുക്കിയാലും റൂഫിങ്ങിന്റെ കാര്യം വരുമ്പോള്‍ എല്ലാവരും തോറ്റു പോകും. വളരെ പെട്ടന്ന് തന്നെ നിറം മങ്ങിയതും കാലപ്പഴക്കം തോന്നിക്കുന്നതുമായ റൂഫിങ്ങ് ഉള്ള വീടുകള്‍ എത്രയോ കണ്ടിരിക്കുന്നു. ഒരു മനുഷ്യന്റെ കലാവിരുതില്‍ ഏറ്റവും ബെസ്റ്റ് ആയിരിക്കും അയാളുടെ വീട്. 'A dream come true' എന്ന് പറയുന്നത് പോലെ. അപ്പോള്‍ റൂഫിങ്ങിന്റെ കാര്യത്തിലും ബെസ്റ്റ് തന്നെ തിരഞ്ഞെടുക്കണ്ടോ? എങ്കില്‍ സ്‌കാഫ്‌സിന്റെ റൂഫിങ് ഷിംങ്കല്‍സ് തന്നെ തിരഞ്ഞെടുക്കണം. സ്‌കാഫ്‌സ് എല്ലാവരോടും പറയും റൂഫിങ്ങിന്റെ മാജിക്കല്‍ ലുക്ക്

റൂഫിങ്ങ് ഷിംങ്കല്‍സ് തിരഞ്ഞെടുക്കാം

വീടു പണി കഴിഞ്ഞുകൊണ്ടിരിക്കുന്നു. വീടിന്റെ അകവും പുറവും ഒരു പോലെ പുതുമ നിറഞ്ഞതാക്കി മാറ്റി. എന്നാല്‍ വീടിന്റെ പുറത്ത് എപ്പോഴും ആ പുതുമ നിലനിറുത്താന്‍ കഴിയണ്ടേ? വീടിന്റെ റൂഫിങ്ങിന്റെ ഭംഗി നഷ്ടപ്പെടുമ്പോഴാണ് വീടിന്റെ സൗന്ദര്യം തന്നെ ഇല്ലാതാകുന്നത്. കോണ്‍ക്രീറ്റ് റൂഫിങ്ങിന് പുതുമയായിക്കോട്ടെ എന്ന് കരുതി വീടിന്റെ പെയിന്റിങ്ങിന് യോജിച്ച പഴമയെ വിളിച്ചോതുന്ന 'ഓടിന്റെ' ബെസ്റ്റ് റൂഫിങ്ങ് തന്നെ കണ്ടെത്തിയാലും മഴയും വെയിലും കൊണ്ട് പായലും പൂപ്പലും പിടിച്ച് ഓട് 'ചരിത്ര'മായി മാറിയ അവസ്ഥയാണ് പല വീടുകളിലും കാണുന്നത്. ഇവിടെയാണ് റൂഫിങ്ങിന്റെ പുതിയ മുഖമായ സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സിന്റെ ആവശ്യം വരുന്നത്.

കൊടുംങ്കാറ്റിനെ ചെറുക്കുന്ന ഷിംങ്കല്‍സ്

കൊടുംങ്കാറ്റിനെ പോലും ചെറുക്കാന്‍ കഴിയുന്ന ശക്തി എന്ന് പറയുന്നത് മറ്റുള്ളവരുടെ കാര്യത്തില്‍ പരസ്യത്തില്‍ മാത്രമാണെങ്കില്‍ സ്‌കാഫ്‌സിന്റെ റൂഫിങ് ഷിംങ്കല്‍സിന്റെ കാര്യത്തില്‍ അത് വെറുമൊരു പരസ്യവാചകമല്ല. ഒരു റൂഫിങ്ങിന് വേണ്ട ഏറ്റവും വലിയ യോഗ്യത hurricane proof ആണ്. ആ യോഗ്യത ഉറപ്പു വരുത്തുന്നതാണ് സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സില്‍. കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌കാഫ്‌സ് തങ്ങളുടെ കസ്റ്റമേഴ്‌സിന്റെ വിശ്വാസീയത നേടിയെടുത്തതും ഈ യോഗ്യതിയിലൂടെയാണ്. തീയും പുകയും പായലും പൂപ്പലും ഒന്നും ഏല്‍ക്കാതെ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഫ്രഷ് ഫീല്‍ നല്‍കുമെന്നതും ഷിംങ്കല്‍സിന്റെ പ്രത്യേകത തന്നെയാണ്.

പലതരം റൂഫിങ്ങ് ഷിംങ്കല്‍സ്

വീടിന്റെ മേല്‍ക്കൂര നന്നായാല്‍ മാത്രമേ ആ വീടിനെ ജീവനുള്ള വീട് എന്ന് പൂര്‍ണ്ണമായി പറയാനാവുകയുള്ളൂ. വീടിന് ചേര്‍ന്ന പല മുഖങ്ങള്‍ മേല്‍ക്കൂരയില്‍ വിരിക്കാന്‍ സ്‌കാഫ്‌സില്‍ സൗകര്യമുണ്ട്. പലതരം വെറൈറ്റി റൂഫിങ്ങ് ഷിംങ്കല്‍സ് സ്‌കാഫ്‌സിന്റെ ഉല്‍പ്പന്നങ്ങളിലുണ്ട്.

- ആസ്‌ഫോല്‍റ്റ് ഷിംങ്കല്‍സ്

- വൂഡ് ഷിംങ്കല്‍സ്

- മെറ്റല്‍ ഷിംങ്കല്‍സ്

- സ്ലേറ്റ് ഷിംങ്കല്‍സ്

വര്‍ഷങ്ങളോളം ഈട് നില്‍ക്കുന്നതും പല വിലയിലുള്ളതും വൈവിധ്യമാര്‍ന്നതുമായ ഷിംങ്കല്‍സുകളാണ് ഇവയെല്ലാം. പലതരം വിലകളില്‍ ലഭ്യമായ ഈ ഷിംങ്കല്‍സുകള്‍ ആളുകളുടെ ആവശ്യപ്രകാരം വീടിന് അനുയോജ്യമാം വിധം വില്‍ക്കപ്പെടുന്നു. കസ്റ്റമേഴ്‌സിന്റെ താല്‍പര്യമാണ് സ്‌കാഫ്‌സ് എപ്പോഴും പരിഗണിക്കുന്നത്.

സ്‌കാഫ്‌സിന്റെ മാത്രം പ്രത്യേകതകള്‍

ഏത് റൂഫിങ്ങ് ഷീറ്റുകള്‍ക്കും ഏല്‍ക്കേണ്ടി വരുന്ന മൂന്ന് ചീത്ത പേരുകളുണ്ട്. മഴയത്ത് ശബ്ദമലിനീകരണമുണ്ടാക്കുക, മഴയുടെ നനവ് അകത്തേക്ക് വരിക, ചൂട് കഠിനമായി ഉണ്ടാകുക. എന്നാല്‍ മറ്റ് റൂഫിങ്ങ് ഷീറ്റുകളില്‍ നിന്നും സ്‌കാഫ്‌സിന്റെ പ്രൊഡക്ടുകളെ വ്യത്യസ്തമാക്കുന്നത് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സിന് പരിഹരിക്കാനാവുമെന്നതാണ്. ഈ റൂഫിങ്ങ് ഷീറ്റുകള്‍ സൗണ്ട് പ്രൂഫും നൂറ് ശതമാനം വാട്ടര്‍ പ്രൂഫും ചൂടിനെ അകത്ത് കടക്കാതെ പുറത്ത് അകറ്റി നിറുത്തും.

സൗണ്ട് പ്രൂഫ് പ്രൊഡക്ട്: സാധാരണ ഷീറ്റുകള്‍ ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്‌നമാണ് മഴയുടെ ശബ്ദം ബുദ്ധിമുട്ടിക്കുക എന്നത്. ഒരു ചെറിയ മഴ പെയ്താല്‍ പോലും അകത്ത് ഉള്ളവര്‍ക്ക് തോന്നുക കോരിച്ചൊരിയുന്ന മഴയായിട്ടായിരിക്കും. മഴക്കാലത്ത് കള്ളന്‍മാര്‍ക്ക് വളരെ ഉപകാരം കൂടിയാണ് ഈ മഴ. സാധാരണ ഷീറ്റു വിരിച്ച വീടുകള്‍ മഴ സമയത്ത് കളവിനായി തിരഞ്ഞെടുക്കുന്നതും അകത്ത് എന്ത് നടന്നാലും വീടിനുള്ളവര്‍ പോലും ശബ്ദം കേള്‍ക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്. എന്നാല്‍ സ്‌കാഫ്‌സിന്റെ ഷിംങ്കല്‍സ് സൗണ്ട് പ്രൂഫ് ആയത് കൊണ്ട് തന്നെ പുറത്ത് ഷിംങ്കല്‍സിനു മുകളില്‍ പെയ്യുന്ന മഴയുടെ ശബ്ദം വീടിനകത്തുള്ളവരെയും പുറത്തുള്ളവരെയും ഉപദ്രവിക്കുന്നില്ല.

മഴ പെയ്താല്‍ നനവ് കടക്കില്ല: കോരിച്ചൊരിയുന്ന മഴ രണ്ടോ മൂന്നോ ദിവസം നീണ്ടു നിന്നാല്‍ പിന്നെ റൂഫിങ്ങ് ഷീറ്റിലൂടെ അകത്തേക്ക് നനവ് കടക്കും. ഈ പ്രശ്‌നത്തിനും സ്‌കാഫ്‌സിന്റെ ഷിംങ്കല്‍സിന് പരിഹാരമുണ്ട്. അകത്തേക്ക് ഒട്ടും നനവ് കടക്കാത്ത വിധമാണ് ഷിംങ്കല്‍സ് നിര്‍മ്മിക്കുന്നത്. മറൈന്‍ പ്ലൈവുഡിന്റെ മുകളിലോ അല്ലെങ്കില്‍ സിമന്റ് ബേസ് ബോര്‍ഡിന്റെ (മരവും സിമിന്റും ഒന്നിച്ച് മിക്‌സ് ചെയ്യുന്ന ബോര്‍ഡ്) മുകളിലോ ഷിംങ്കല്‍സ് ചെയ്യുകയാണെങ്കില്‍ സിമന്റ് ഫൈബര്‍ ബോര്‍ഡിനു മുകളില്‍ യുഎസ്സില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന വാട്ടര്‍ പ്രൂഫ് ഷീല്‍ഡ് ഒട്ടിക്കും. അതിനു ശേഷമേ ഷിംങ്കല്‍സ് ചെയ്യുകയുള്ളൂ . ഇത് ദിവസങ്ങളോളം അടുപ്പിച്ച് മഴ പെയ്താലും ആ മഴയുടെ നനവ് താഴെയുള്ള ബോര്‍ഡില്‍ പിടിക്കാതിരിക്കാന്‍ വേണ്ടിയാണ്. വാട്ടര്‍ പ്രൂഫിങ് മെറ്റീരിയല്‍ മഴയുടെ നനവിനെ തടുത്തു നിറുത്തുന്നു. ഇത് സ്‌കാഫ്‌സിന്റെ ഉല്‍പ്പന്നം കൂടുതല്‍ നാള്‍ നീണ്ടു നില്‍ക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ്.

കൊടും ചൂടിനെ അകറ്റി നിറുത്തും: ഇനി സൂര്യന്‍ കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ എങ്ങനെ ഈ ഷിംങ്കല്‍സിനു താഴെ നില്‍ക്കും എന്ന് സംശയിക്കേണ്ട. വീടിനകത്തേക്ക് ചൂട് ഏല്‍ക്കാതിരിക്കാനും ഈ ഷിംങ്കല്‍സിന് പരിഹാരമുണ്ട്. 4mm തിക്ക്‌നെസ്സ് ഉള്ള അലൂമിനിയം കോയില്‍ സിമന്റ് ബോര്‍ഡിന്റെ താഴത്ത് ഫിറ്റ് ചെയ്ത് അതിനു മുകളില്‍ സിമന്റ് ഫൈബര്‍ ബോര്‍ഡ് വെച്ച് അതിനു മുകളിലായി വാട്ടര്‍ പ്രൂഫിങ് ഷീല്‍ഡ് വിരിച്ചതിന് ശേഷമാണ് ഷിംങ്കല്‍സ് ഫിറ്റ് ചെയ്യുക. ഇത് ചൂടിനെ ഒരു കാരണവശാലും അകത്ത് കടക്കാതെ ഗുഡ്‌ബൈ പറയും.

സ്‌കാഫ്‌സ് കേരളത്തിനപ്പുറവും : കേരളത്തിന്റെ അങ്ങേ അറ്റം മുതല്‍ ഇങ്ങേ അറ്റം വരെ സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സിന്റെ പേര് പ്രശസ്തിയാര്‍ജിച്ച് കഴിഞ്ഞു. കേരളത്തിനു പുറത്ത് തമിഴ്‌നാട് കര്‍ണ്ണാടക തെലങ്കാന ഗുജ്‌റാത്ത് മഹാരാഷ്ട്ര പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഒരുപോലെ സ്‌കാഫ്‌സും സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സും പ്രശസ്തി നേടിക്കഴിഞ്ഞു.

പലതരം നിറങ്ങളില്‍ ശ്രേഷ്ഠമായ ഗുണനിലവാരത്തില്‍ വ്യക്തികളുടെ ഇഷ്ടാനുസരണം ലഭ്യമാകുന്ന സ്‌കാഫ്‌സിന്റെ റൂഫിങ്ങ് ഷിംങ്കല്‍സ് ഉള്ളപ്പോള്‍ ഇനിയും മറ്റൊരു ബെസ്റ്റ് ചോയ്‌സ് തേടി എന്തിന് അലയണം?

Scaffs India, M K Shopping Mall, Kacheripady, Palluruthy PO, Cochin - 682006
Phone : Phone : 9645555534, 04843068632, 9895999800
Email : marketing@scaffsindia.com

website : http://www.scaffsindia.com/

� Infomagic - All Rights Reserved.