സ്വസ്ഥമായി വാര്‍ധക്യം ആസ്വദിക്കാന്‍ ഷെഫേര്‍ഡ്സ് വാലി
October 04,2018 | 04:01:34 pm

വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലുകള്‍ തീര്‍ക്കുന്ന ഏകാന്തതകളില്‍ നിന്നകന്ന് സ്വസ്ഥമായൊരിടം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ജീവിതഭാരം ചുമന്ന് കാലങ്ങള്‍ പിന്നിട്ട് വാര്‍ധക്യത്തിലെത്തുമ്പോള്‍ അധികമാളുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒറ്റപ്പെടലിന്റെ കാണാകയങ്ങളിലേക്ക് കൂടിയാണ് എത്തിച്ചേരുന്നത്. മക്കളും മറ്റും വിദേശങ്ങളിലേക്കെല്ലാം ജോലി സംബന്ധമായും മറ്റും ചേക്കേറിയവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെയാണ് ഷെഫേര്‍ഡ്സ് വാലി എന്ന പേരിന് പ്രസക്തിയേറുന്നത്. ഒറ്റപ്പെടുന്ന വാര്‍ധക്യത്തിന് കൈത്താങ്ങുമായി കരുതലിന്റെ കരങ്ങള്‍ നീട്ടി സേവനം വിന്യസിച്ചിരിക്കുന്ന സ്ഥാപനമാണ് ഷെഫേര്‍ഡ്സ് വാലി. കോട്ടയം ജില്ലയില്‍ പുളിക്കല്‍ കവലയ്ക്ക് സമീപം പതിമൂന്നാം മൈലില്‍ നഗരത്തിരക്കിന്റെ ഒച്ചപ്പാടുകളില്‍ നിന്നകന്ന് സ്ഥിതി ചെയ്യുന്ന ഷെഫേര്‍ഡ്സ് വാലി, വാര്‍ധക്യം ആസ്വദിക്കാനുള്ളതാണെന്ന തിരിച്ചറിവിന് കൂടി വേദിയാകുന്നുണ്ട്.

തികച്ചും സ്വസ്ഥവും സൗഹാര്‍ദപരമായ അന്തരീക്ഷത്തിനു പുറമെ ആരോഗ്യരംഗത്തെ മികച്ച സജ്ജീകരങ്ങളും ഡോക്ടര്‍മാരുടെ സേവനങ്ങളും ഒരുക്കിക്കൊണ്ടാണ് ഷെഫേര്‍ഡ്സ് വാലിയുടെ പ്രവര്‍ത്തനം. ഷെഫേര്‍ഡ്സ് വാലി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം, ഏറ്റവും മികച്ച സജ്ജീകരങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. തൊഴില്‍പരമായ ആവശ്യങ്ങളാലും മറ്റും മക്കള്‍ അകന്നു നില്‍ക്കേണ്ടി വരുന്നവര്‍ക്കും വാര്‍ധക്യത്തെ സ്വസ്ഥമായി, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആസ്വദിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കുമെല്ലാം ഷെഫേര്‍ഡ്സ് വാലി നല്കുന്നത് മികച്ച അവസരമാണ്.

 

എല്‍ഡേഴ്സ് ക്യാസില്‍, ബ്ലിസ്ഫുള്‍ ലിവിംഗ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സജ്ജീകരങ്ങളും മികച്ച സൗകര്യവും ലഭ്യമാക്കിയിരിക്കുന്ന സ്റ്റുഡിയോ അപാര്‍ട്ട്മെന്റുകളാണ് എല്‍ഡേഴ്സ് ക്യാസിലില്‍ ഉള്ളത്. ഇത്തരത്തില്‍ 30 അപാര്‍ട്ടമെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. റാമ്പ്, ലിഫ്റ്റ്, എസി ബെഡ്റൂം, ഡ്രോയിംഗ് റൂം, നാനോ കിച്ചണ്‍ തുടങ്ങി നിരവധി സജ്ജീകരങ്ങളാണ് ഓരോന്നിലും ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ എല്‍ഡേഴ്സ് ക്യാസിലിന്റെ എല്ലായിടങ്ങളിലും വീല്‍ ചെയറില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. മീറ്റിംഗ് പ്ലെയ്സുകള്‍, റീഡിംഗ് റൂം, ഡൈനിംഗ് ഹാള്‍, വൈഫൈ തുടങ്ങിയ സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ കെട്ടിട സമുഛയത്തോട് ചേര്‍ന്ന് തന്നെ മികച്ച ഉദ്യാനവും സജ്ജമാക്കിയിരിക്കുന്നു. സമപ്രായരായവരുടെ പുതിയ ലോകം തന്നെയാണ് ഷെഫേര്‍ഡ്സ് വാലി ഒരുക്കുന്നത്. മികച്ച ആത്മീയ അന്തരീക്ഷം നിലനില്‍ക്കുന്ന ഇവിടം ഓരോരുത്തര്‍ക്കും പ്രത്യേക പരിചരണം നല്കിയാണ് സേവനം ഒരുക്കുന്നത്. സന്തോഷവും ആരോഗ്യവും നിറഞ്ഞ ജീവിതമെന്ന ലക്ഷ്യമാണ് ഷെഫേര്‍ഡ്സ് വാലി മുന്നോട്ടുവെയ്ക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം എല്ലായിപ്പോഴും സജ്ജമാക്കിയിരിക്കുന്നു. സ്വന്തം വീട്ടിലെന്ന പോലെ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയാണ് ബ്ലിസ്ഫുള്‍ ലിവിംഗ്. വില്ലകളായിട്ടാണ് ഇവിടെ താമസം ഒരുക്കുന്നത്. ഇവിടത്തേക്കുള്ള എല്ലാവിധ സേവനങ്ങളും ആവശ്യാനുസരണം ലഭ്യമാണ്.

എല്ലാത്തരത്തിലും പ്രായമായവര്‍ക്ക് യോജിക്കുന്ന വിധത്തിലാണ് കെട്ടിടങ്ങള്‍ വരെ സജ്ജമാക്കിയിരിക്കുന്നത്. തെന്നലില്ലാത്ത ടൈലുകള്‍, എമര്‍ജന്‍സി അലാറം, പിടിച്ചു നടക്കാന്‍ എല്ലായിടങ്ങളിലും ഗ്രാബ് റൈലുകള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. തികച്ചും പ്രകൃതി രമണീയമായ അന്തരീക്ഷമായതിനാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് ശാന്തസുന്ദരമായ ജീവിതം തന്നെയാണ്. പച്ചക്കറിത്തോട്ടവും ഡയറി ഫാമുമെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടം മികച്ച വ്യൂ പോയിന്റ് എന്ന നിലയിലും സമ്പന്നമാണ്. നാലുമണിക്കാറ്റിന്റെ തഴുകലില്‍ സ്വസ്ഥതയുടെയും പരിചരണത്തിന്റെയും ലോകം തന്നെ ഷെഫേര്‍ഡ്സ് വാലി സമ്മാനിക്കുമെന്നതില്‍ സംശയമില്ല. റിട്രീറ്റ് സെന്റര്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, ആംബുലന്‍സ് സര്‍വീസ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌കൂള്‍, റെസ്റ്റോറന്റ് തുടങ്ങി നിരവധി സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. സ്വന്തം വീടിന്റെയും വീട്ടുകാരുടെയും കരുതലിനൊപ്പമോ അതിന് മുകളിലോ ആണ് ഷെഫേര്‍ഡ്സ് വാലി ഓരോരുത്തര്‍ക്കും നല്കുന്നത്. സ്ഥാപകനും ഡയറക്ടറുമായ ഫാ. പിഎ തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എ വി കുര്യന്‍, ചെയര്‍മാര്‍ പീലിക്കുട്ടി തുടങ്ങിയവരെല്ലാം മികച്ച നേതൃത്വം കാഴ്ചവെച്ചുകൊണ്ട് സേവനത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. ഒരു മനുഷ്യായുസിന്റെ കഠിനാധ്വാനങ്ങള്‍ക്കൊടുവില്‍ വിശ്രമത്തിന്റെ നാളുകള്‍ക്ക് നിറം പകരാന്‍ നല്ലിടയന്റെ താഴ്വര വാതായനങ്ങള്‍ തുറന്നിടുകയാണ്.

http://shepherdsvalleykottayam.com/

Contact: Director - Fr. P. A. Thomas +91 9446921659

Chairman - Peelikutty Babu +91 9447281859

Office - +91 7510441860

 
� Infomagic - All Rights Reserved.