ആയുര്‍ആരോഗ്യ സൗഖ്യത്തിന് തെക്കിനി കൃപ;ഏഴ് പതിറ്റാണ്ട് നീണ്ട ആയുര്‍വേദ വിജയഗാഥ
January 21,2019 | 12:05:39 pm

സഞ്ചാരികളുടെ സ്വപ്നഭൂമികയായ മൂന്നാറിന്റെ തണുപ്പിലേക്കുള്ള യാത്രയില്‍ മലമ്പാതകള്‍ക്ക് തുടക്കം കുറിക്കുന്നയിടമാണ് കോതമംഗലം. അതുകൊണ്ട് തന്നെയാണ് ഹൈറേഞ്ചിന്റെ കവാടമെന്ന പേര് ഈ മണ്ണിന് ചാര്‍ത്തപ്പെട്ടതും. പരിശുദ്ധ ഗീവറുഗീസ് ബാവായുടെ ഖബറും തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രവും മസ്ജിദുകളും കൊണ്ട് ആത്മീയതയുടെയും കേന്ദ്രമായി മാറുന്നുണ്ട് ഇവിടം. മത-സാംസ്‌കാരിക-വിദ്യാഭ്യാസ തലങ്ങളിലെല്ലാം പെരുമകേട്ട കോതമംഗലത്തിന്റെ മണ്ണില്‍ ഏഴ് പതിറ്റാണ്ട് നീളുന്ന വൈദ്യപാരമ്പര്യത്തിന്റെ അനുഭവസമ്പത്തുമായി സേവനം തുടരുന്ന സ്ഥാപനമാണ് തെക്കിനി കൃപ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. 1945ല്‍ അയ്യപ്പ വൈദ്യര്‍ ഗൃഹ ചികിത്സയായി തുടക്കം കുറിച്ച പ്രസ്ഥാനം നാല് തലമുറകള്‍ക്കിപ്പുറം ഇന്ന് സേവനത്തിന്റെ വിവിധ മേഖലകളിലേക്ക് ചേക്കേറിക്കഴിഞ്ഞു. ഡോ. ടിപി ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് തെക്കിനി കൃപയുടെ ഇന്നത്തെ പ്രവര്‍ത്തനം. കോതമംഗലം പള്ളിത്താഴത്ത് മൂന്ന് പള്ളികളുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തെക്കിനി കൃപ, സേവനമികവിന്റെ കരുത്തില്‍ ജനകീയതയിലേക്കുയര്‍ന്ന നാമമാണ്.

പാരമ്പര്യവും ആധുനികതയും

ആയുര്‍വേദത്തിലെ വിവിധ സേവനങ്ങളെ മികച്ച രീതിയില്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ എക്കാലവും ഉന്നത നിലവാരമാണ് സ്ഥാപനം കാഴ്ചവെച്ചത്. തുടക്ക കാലം മുതല്‍ക്കെ തന്നെ ചികിത്സകള്‍ക്കായുള്ള മരുന്നുകളും മറ്റും സ്വന്തം നിര്‍മാണ യൂണിറ്റില്‍ തന്നെയാണ് തയ്യാര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ മരുന്നുകളുടെയും ചികിത്സയുടെയും കാര്യത്തില്‍ തീര്‍ത്തും വിശ്വാസ്യത പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്. വനാന്തര ഭാഗങ്ങളില്‍ നിന്നും നേരിട്ടാണ് മരുന്നിനായുള്ള സസ്യങ്ങളും മറ്റും ശേഖരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയും ഇതിനായി ആശ്രയിക്കുന്നുണ്ട്. തുടര്‍ന്ന് എല്ലാവിധ ക്രമീകരണങ്ങളോടെയും നിര്‍മാണയൂണിറ്റില്‍ നിന്ന് മരുന്ന് തയ്യാറാക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയും സജ്ജീകരണങ്ങളുമെല്ലാം കാലിക പരിഷ്‌കാരങ്ങളോടെയാണ് അനുദിനം മുന്നോട്ടുപോയത്. ഇന്ന് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സജ്ജീകരങ്ങള്‍ അടക്കം ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെ മികവുറ്റ റൂമുകളും മറ്റുമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

പ്രകൃതിയില്‍ അലിഞ്ഞ് ആയുര്‍ ആശ്രമം

നഗരത്തിരക്കിന്റെ ഒച്ചപ്പാടുകളില്‍ നിന്നകന്ന് പ്രകൃതിഭംഗിയുടെ സ്വസ്ഥതയില്‍ കോട്ടേജുകളും തെക്കിനി കൃപ ഒരുക്കിയിട്ടുണ്ട്. എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളും തയ്യാറാക്കിയിരിക്കുന്ന ഇവിടം ആശുപത്രിയുടെ കെട്ടുപാടുകളില്‍ നിന്ന് വിഭിന്നമായ അന്തരീക്ഷമാണ് നല്കുന്നത്. ചികിത്സയ്ക്കും മറ്റുമായുള്ള ക്രമീകരണങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുള്ള മുറികളും ഭക്ഷണവുമെല്ലാം പുതിയ അനുഭവം തന്നെയായി മാറും.

കരുതലിന്റെ സ്നേഹസ്പര്‍ശം

ആയുര്‍വേദത്തിന്റെ അനന്ത സാധ്യതതകളെ ജനങ്ങളുടെ സൗഖ്യത്തിലേക്ക് തിരിച്ചുവിടുന്ന സ്ഥാപനം രോഗികള്‍ക്ക് ലഭിക്കുന്ന മികച്ച പരിചരണത്തിന്റെ പേരിലും പ്രശസ്തമാണ്. തികച്ചും സൗഹാര്‍ദപരമായ സാഹചര്യമാണ് ഓരോ രോഗിക്കും ഇവിടെ ലഭിക്കുന്നത്. ഡോ. ഹരികൃഷ്ണനും ഭാര്യ ഡോ. രോഷ്നി ഹരിയും ഇക്കാര്യത്തില്‍ മികച്ച മാതൃക തന്നെയാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. സ്ത്രീ രോഗങ്ങള്‍ക്കായുള്ള പ്രത്യേക വിഭാഗം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ബാലചികിത്സയില്‍ തെക്കിനി കൃപ കാലാകാലങ്ങളായി പ്രശസ്തിയാര്‍ജിച്ചതാണ്. ത്വക്ക് രോഗങ്ങള്‍, ശ്വസന സംബന്ധിയായ പ്രശ്നങ്ങള്‍, അലര്‍ജി, ഇന്‍ഫെര്‍ട്ടിലിറ്റി, ആമാശയ വീക്കം, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, നേത്ര സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള ഫലപ്രദമായ പ്രതിവിധി തെക്കിനിയില്‍ സര്‍വസജ്ജമാണ്. ഇതിന് പുറമെ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കും യോഗ തെറാപ്പിയുമെല്ലാം മികച്ച രീതിയില്‍ വിന്യസിച്ചിരിക്കുന്നു. അടുത്ത പടിയായി പൈല്‍സ്, പെസ്റ്റുല ക്ലിനിക്കും കാര്‍ഡിയാക്ക് ക്ലിനിക്കും തുടങ്ങാനുള്ള പദ്ധതിയിലാണ് മാനേജ്‌മെന്റ്. രോഗിക്ക് ലഭിക്കുന്ന ചികിത്സയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള ഘടകമാണ് അവന് ലഭിക്കുന്ന പരിചരണവും. ഇക്കാര്യത്തില്‍ ഉന്നത നിലവാരമാണ് തെക്കി കൃപ കാഴ്ചവെയ്ക്കുന്നത്. ഓരോ രോഗിക്കും മികച്ച ശ്രദ്ധയും കരുതലും ഉറപ്പുവരുത്തുന്ന ഇവിടം ആയുര്‍വേദത്തിന്റെ നന്മ തന്നെയാണ് സേവനത്തിലുടനീളം മുന്നോട്ടുവെയ്ക്കുന്നത്.


ഭാവിയെ വാര്‍ത്തെടുക്കാന്‍

പ്രൗഢപാരമ്പര്യം പേറുന്ന ആയുര്‍വേദത്തിന്റെ ലോകത്തേക്ക് പുത്തന്‍ തലമുറയെ കൈപിടിച്ചുയര്‍ത്താനുള്ള നടപടികളും തെക്കിനി കൃപ പ്രാവര്‍ത്തികമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പഞ്ചകര്‍മ കോഴ്സുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടും തെക്കിനി കൃപ നടത്തുന്നുണ്ട്. മസാജ് തെറാപ്പി, ബ്യൂട്ടി തെറാപ്പി തുടങ്ങി വിവിധ വിഷയങ്ങളില്‍ മികച്ച പഠനത്തിനൊപ്പം പ്രായോഗിക പരിശീലനവും നല്കിവരുന്നുണ്ട്. ആയുര്‍വേദ ചികിത്സയെ സംബന്ധിച്ചിടത്തോളം ഡോക്ടര്‍ക്ക് ഒപ്പം തന്നെ പ്രാധാന്യമുള്ള വിഭാഗമാണ് തെറാപ്പിസ്റ്റുകളും. വിവിധ ചികിത്സാരീതികളും മറ്റും മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കാത്ത പക്ഷം പ്രതീക്ഷിച്ച ഫലം നേടാന്‍ സാധിച്ചെന്നു വരില്ല. ഇത്തരത്തില്‍ മികച്ച തെറാപ്പിസ്റ്റുകളുടെ ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് ട്രെയിനിംഗ് ഇസ്റ്റിറ്റിയൂട്ട് തുടങ്ങുന്നതിനെ കുറിച്ച് തെക്കിനി കൃപ ആലോചിച്ചുതുടങ്ങിയത്. പ്രാരംഭ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനവും പഠനമികവും കണക്കിലെടുത്ത് വിവിധ ആശുപത്രികള്‍ തെറാപ്പിസ്റ്റുകള്‍ക്കായി ഇവിടേക്ക് സമീപിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇവിടെ പഠിച്ചിറങ്ങിയ നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തുമെല്ലാമായി മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. രംഗത്തെ മികച്ച അനുഭവപരിജ്ഞാനം സ്വായത്തമായിട്ടുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് തെക്കിനി കൃപയില്‍ ക്ലാസുകള്‍ നയിക്കുന്നത്. ഫുള്‍ ടൈം കോഴ്സുകള്‍ക്ക് പുറമെ പാര്‍ട്ട് ടൈം കോഴ്സുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിദേശികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇത്തരത്തില്‍ പാര്‍ട്ട് ടൈം കോഴുകള്‍ ഇവിടെ നിന്ന് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ചികിത്സയ്ക്കൊപ്പം കോഴ്സ് പൂര്‍ത്തീകരിക്കാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ ആളുകളിലേക്ക് ആയുര്‍വേദത്തിന്റെ കരുത്ത് പകരുന്നതിനായി വിവിധ സജ്ജീകരങ്ങളാണ് തെക്കിനി കൃപ ക്രമീകരിച്ചിട്ടുള്ളത്.

പാരമ്പര്യവും ടൂറിസവും

സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് ആയുര്‍വേദവും പ്രകൃതിഭംഗിയും. കാലങ്ങള്‍ക്കപ്പുറം മുതല്‍ക്കേ കേരളത്തിന്റെ വരുമാനമേഖലയില്‍ ഇവ രണ്ടും നല്കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്. അതിനാല്‍ തന്നെ ആയുര്‍വേദത്തിന്റെ സ്നേഹസ്പര്‍ശത്തിനൊപ്പം ടൂറിസത്തിന്റെ ഉന്മേഷവും ജനങ്ങളിലേക്കെത്തിക്കാന്‍ തെക്കിനി കൃപ ശ്രദ്ധിക്കുന്നുണ്ട്. കുട്ടമ്പുഴ, തട്ടേക്കാട്, മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സമീപ പ്രദേശങ്ങളിലുള്ളത്. ഇത്തരത്തില്‍ കേരള പൈതൃകത്തിന്റെ വിവിധ തലങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിലും അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്കിയുമാണ് തെക്കിനി കൃപ ഉയരങ്ങള്‍ താണ്ടുന്നത്. എഴുപത്തിമൂന്നാണ്ടിന്റെ പഴമയില്‍ നില്‍ക്കുമ്പോഴും തെക്കിനി കൃപയുടെ സേവനമികവിന് ഇന്നും മധുരപ്പതിനേഴ് തന്നെ.

http://www.ayurkrupa.com/

Thekkini Krupa Ayur Kendra Hospital
Contact person: Dr T.P Harikrishnan B.A.M.S
Near Cheriya Pallithazham
Kothamangalam,
Ernakulam - Kerala
Pin: 686 691

Tel : +91 485 2860 299 (Hosp) 2860258 (Home)
Mob: +91 9447914349, 9947899296

 

 
� Infomagic - All Rights Reserved.