എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് രംഗം കയ്യടക്കി ത്രിലോക
December 27,2017 | 12:39:17 pm

ഭൂമി സ്വര്‍ഗ്ഗം പാതാളം എന്നീ മൂന്ന് ലോകങ്ങള്‍ക്കും കൂടി പറയുന്ന പേരാണ് ത്രിലോകം. സ്വന്തം ഉടമസ്ഥതയില്‍ ഒരു സ്ഥാപനം എന്ന ചിന്ത മനസ്സില്‍ വന്നു തുടങ്ങിയപ്പോഴേ ജോഷ് ജ്യോതിയുടെ മനസ്സില്‍ വന്ന ആദ്യ പേരും 'ത്രിലോക' എന്ന് തന്നെയായിരുന്നു. ലോകത്ത് എല്ലായിടത്തും തന്റെ കമ്പനിയുടെ എക്‌സ്‌പോര്‍ട്ടിങ് ഇംപോര്‍ട്ടിങ് സാമീപ്യം ഉണ്ടാകണമെന്ന് ധാരണയോടെ തന്നെ ആ പേര് കമ്പനിക്ക് നല്‍കി. കമ്പനി തുടങ്ങുന്നതിനു മുമ്പേ മനസ്സില്‍ ഉദ്ദേശിച്ചതെന്തോ അത് തന്നെ സംഭവ്യമായി ആയി. ത്രിലോക് എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് ലോകത്തിലെ എല്ലാ കോണുകളിലും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ബില്‍ഡിംങ് ഉത്പ്പന്നങ്ങളുടെ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിക്കുന്ന ജോഷ് ജ്യോതിയുടെ 'ത്രിലോക'യുടെ യാത്രയുടെ തുടക്കം ആ പേരില്‍ നിന്ന് തന്നെയാണ്...

തുടക്കം
എയര്‍നോട്ടിക്കല്‍ എഞ്ചിനീറയ അച്ഛന്റെ മകനാണ് ജോഷ് ജ്യോതി. ബിഎസ്‌സി നഴ്‌സിംങ് ബിരുദം നേടുമ്പോഴേ ജോഷ് ജ്യോതിയുടെ മനസ്സില്‍ ഉള്ളൊരു മോഹം ഒരു ജോലി മാത്രമായിരുന്നു. പഠിക്കുന്ന കാലത്തേ ട്രേഡിംങ് രംഗത്ത് ഇടനിലക്കാരനായി ജോലി നോക്കിയിരുന്നു. എന്നാല്‍ പഠിച്ചിറങ്ങിയപ്പോള്‍ ബാംഗ്ലൂരില്‍ ആറുമാസം ജോലിക്കൊപ്പം പരിശീലിനം എന്ന രീതിയില്‍ പഠിച്ച മേഖലയില്‍ തന്നെ ജോലി ചെയ്തതു. അപ്പോഴാണ് മനസ്സിലേക്ക് കടലുകടക്കണം എന്ന മോഹം ഉദിച്ചത്. ആ മോഹം അങ്ങനെ ജോഷിനെ വലിയ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമേന്തി യുഎ യില്‍ എത്തിച്ചു. എന്നാല്‍ നാം വിചാരിക്കുന്നത് നടക്കണമെന്ന് ദൈവം കൂടി വിചാരിക്കണമല്ലോ. അങ്ങനെ യുഎ യിലും ഒരു ജോലി നേടി ശോഭിക്കാന്‍ ജോഷിന് ആയില്ല. തിരിച്ച് നാട്ടിലേക്ക് പോരുകയേ മാര്‍ഗ്ഗമുണ്ടായൊള്ളു. നാട്ടിലെത്തിയപ്പോള്‍ പിന്നെയും ആ പഴയ ട്രേയ്ഡിംങ് രംഗം മനസ്സിലേക്ക് വന്നു. ഇനി ഇടനിലക്കാരനായി നില്‍ക്കാതെ സ്വന്തമായി ബിസിനസ്സ് എന്ന ആശയവും ഉദിക്കുന്നത് അപ്പോഴാണ്. അവിടെ നിന്നാണ് ത്രിലോകയുടെ തുടക്കം. അങ്ങനെ 2010 ല്‍ കൊല്ലം പാരിപ്പിള്ളിയില്‍ 'ത്രിലോക' തുടക്കം കുറിക്കപ്പെട്ടു.

നേരിട്ട പ്രതിസന്ധികളിലൂടെ ഒരു കണ്ടുപിടുത്തം

ഒരു തുടക്കക്കാരനെന്ന നിലയില്‍ ചില പ്രതിസന്ധികളുണ്ടായെങ്കിലും ജോഷിനെ കൂടതല്‍ വലച്ചത് സിമന്റിന് ബിഐഎസ് മാര്‍ക്ക് നിര്‍ബന്ധമാക്കിയ നിബന്ധനയായിരുന്നു. കാരണം ത്രിലോകയുടെ ആദ്യകാല പ്രധാന വരുമാന മാര്‍ഗ്ഗം സിമന്റ് വിപണനമായിരുന്നു. എന്നാല്‍ ബിഐഎസ് നിര്‍ബന്ധമാക്കിയതോടെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആ ഇടയ്ക്കാണ് ജിപ്‌സം മാത്രം ഉപയോഗിച്ച് കുറഞ്ഞ ക്വാളിറ്റിയില്‍ സിമന്റിന് സമാനമായ ഉത്പ്പന്നങ്ങള്‍ മറ്റിടങ്ങളില്‍ നിര്‍മ്മിക്കുന്ന വിവരം അറിയാവുന്ന ജോഷിന് ഒരു ഐഡിയ ഉദിക്കുന്നത്. സിമന്റ് പോലെ തന്നെ ഉറപ്പും ഈടും നല്‍കുന്ന ഒരു ഉത്പ്പന്നമായിരുന്നു ജോഷിന്റെ മനസ്സില്‍. ആ ആശയം 'ബ്ലൂ ബേര്‍ഡ്' ആയി രൂപപ്പെട്ടു.

ബ്ലൂ ബേര്‍ഡ്

വളരെ പ്രകൃതി ദത്തമായ ഉത്പ്പന്നമാണ് ബ്ലൂ ബേര്‍ഡ്. ചുവര്‍ പ്ലാസ്റ്റിക്ക് വിഭാഗത്തില്‍ ഈടുറപ്പിന് ഫൂള്‍ ഗ്യാര്‍ണ്‍ഡിയുള്ള ബ്ലൂ ബേര്‍ഡ് സിമന്റും പാറപ്പൊടിയും കലര്‍ന്നുള്ള സാധാരണ പ്ലാസ്റ്റിക്കിനേക്കാള്‍ ചിലവ് കുറഞ്ഞതാണെന്നാണ് പ്രത്യേകത. നല്ല ഫിനിഷിങ് ഉള്ള ഉത്പ്പന്നംജര്‍മ്മന്‍ ടെക്‌നോളജി ഉപയോഗിച്ച് നൂതന രീതിയില്‍ തയ്യാറാക്കിയതിനാല്‍ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമാക്കി 20തോളം ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്ന ഉത്പ്പന്നമാണ്. ഏതുതരം ചുവരിനും ബ്ലൂ ബേര്‍ഡ് ഇണങ്ങും.

ത്രിലോകയിലെ ട്രേയ്ഡിങ് ഉത്പ്പന്നങ്ങള്‍

ബില്‍ഡിംങ് മെറ്റീരിയല്‍സ്, ഫാബ്രിക്കേഷന്‍ മെറ്റീരിയല്‍സ്, ഡെക്കറേറ്റീവ് ഡോര്‍സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, റൂഫ് ടൈല്‍സ് എന്നിവയടക്കമുള്ള നിരവധി ഉത്പ്പന്നങ്ങള്‍ ത്രിലോകയ്ക്ക് കീഴില്‍ ട്രേഡ് ചെയ്യപ്പെടുന്നു. 

ബില്‍ഡിംങ് മെറ്റീരിയല്‍സ്: ഫിങ്കര്‍ ജോയിന്റ് ബോര്‍ഡ്‌സ്, ജിപ്‌സം പൗഡര്‍, ജിപ്‌സം ഫാള്‍സ് സീലിങ്, ബിറ്റുമന്‍,ഇന്റര്‍ലോക്ക് പാവേഴ്‌സ്.

ഫാബ്രിക്കേഷന്‍ മെറ്റീരിയല്‍സ്: അലുമിനിയം പ്രൊഫൈല്‍, പിവിസി പാനല്‍സ്

ഡെക്കറേറ്റീവ് ഡോര്‍സ്: സ്റ്റീല്‍ ഡോര്‍, യുപിവിസി വിന്റോസ്

കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍: എഎസി ബ്രിക്‌സ്, ഫൈബര്‍ സിമന്റ് ബോര്‍ഡ്‌സ്, സിമന്റ് പ്ലാങ്‌സ്

റൂഫിങ് ടൈല്‍സ്: ക്ലേ റൂഫ് ടൈല്‍സ്, സെറാമിക്ക് റൂഫ് ടൈല്‍സ്, സെറാമിക്ക് റൂഫ് ടൈല്‍ 

എച്ചഡിഎഫ് ബോര്‍ഡ്, എംഡിഎഫ് ബോര്‍ഡ്

വുഡ്ഡ് മെറ്റീരിയല്‍സ്: വുഡ്ഡണ്‍ പ്ലൈവുഡ്ഡ്, വുഡ്ഡ് ബോര്‍ഡ്‌സ്

ഡിസൈനര്‍ വാള്‍പേപ്പര്‍: ഡിസൈനര്‍ വാള്‍പേപ്പര്‍, ഡെക്കറേറ്റീവ് വാള്‍ പാനല്‍

വലിയ സ്വപ്‌നത്തോടെ തുടങ്ങിയ ത്രിലോക എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ടിന്റെ വിജയം വളര്‍ന്നിരിക്കുന്നത് സിങ്കപ്പൂര്‍ ഒമാന്‍ എന്നിവിടങ്ങള്‍ വരെയാണ്. സിംങ്കപ്പൂരിലും ഒമാനിലും ട്രേയ്ഡിങ് ഉണ്ട്. ഇവിടങ്ങളില്‍ ത്രിലോകയുടെ ബ്രാന്റഡ് ഉത്പ്പന്നങ്ങളുടെ സപ്ലൈ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഗുജറാത്ത് മുതല്‍ നമ്മുടെ കൊച്ചു കേരളം വരെ നീളുന്നു ത്രിലോകയുടെ ട്രേയ്ഡിങ്. ഇതെല്ലാം ചുരുങ്ങിയ നാള്‍ കൊണ്ട് ത്രിലോക സ്വന്തമാക്കിയതിന് കാരണം ഉത്പ്പന്നങ്ങളുടെ വിശ്വാസ്യത തന്നെയാണ്.

For more details :

Thriloka Exports
VI 901 A, Puthankulam PO, Mayilavila, Parippalli, Thiruvananthapuram, Kerala, 691302
Phone: +91 9847680083, +91 9745650833
Email: thrilokaexpo@gmail.com

http://www.thrilokaexports.com/

 
� Infomagic - All Rights Reserved.