ഉല്‍പന്ന മികവിന്റെ കരുത്തുമായി ടോംസ്‌
August 31,2018 | 10:12:34 am

പിവിസി പൈപ്പ്, പൈപ്പ് ഫിറ്റിംഗ്‌സ് നിര്‍മാണ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുന്ന ബ്രാന്‍ഡാണ് ടോംസ്. കാലമിത്രയും കാഴ്ചവെച്ച മികച്ച സേവനത്തിലൂടെ തന്നെ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ സ്ഥാപനം, ഉല്‍പന്നമികവിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത് ഉന്നത നിലവാരം തന്നെയാണ്. ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപിച്ചിരിക്കുന്ന വന്‍കിട ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു ടോംസ്. ഉന്നത നിലവാരത്തിലുള്ള പിവിസി പൈപ്പ്, പൈപ്പ് ഫിറ്റിംഗ്‌സ് എന്നിവയുടെ മറ്റെങ്ങും കാണാനാകാത്ത ഉല്‍പന്നനിര തന്നെയാണ് ടോംസ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം ഉല്‍പന്നം എത്തിക്കുന്നതിനുള്ള മികച്ച സജ്ജീകരണങ്ങളും ടോംസ് ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉപയോഗങ്ങള്‍ക്കായി വിവിധ അളവുകളിലുള്ള കടക പൈപ്പുകള്‍, പ്രീമിയം എല്‍ബോ, കപ്ലിംഗ്, സര്‍ക്കുലര്‍ ബോക്‌സുകള്‍, ടീ, ബെന്‍ഡ്, ഡോര്‍ എല്‍ബോ, ഡോര്‍ ടീ, എയര്‍ കൗള്‍, ബോള്‍ വാല്‍വ്, തുടങ്ങി വന്‍ ഉല്‍പന്ന നിരയാണ് ടോംസ് വിപണിയിലെത്തിക്കുന്നത്. ഉല്‍പന്നത്തിന്റെ ക്വാളിറ്റി തന്നെയാണ് ടോംസിന്റെ മുഖമുദ്ര. മിതമായ നിരക്കില്‍ ഉന്നത നിലവാരത്തിലുള്ള ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നതും. മികവുറ്റ ഉല്‍പന്നത്തിന്റെ നിര്‍മാണത്തിനായി അത്യാധുനിക യന്ത്രസാമഗ്രികളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ജെര്‍മന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഇവിടെ നിര്‍മാണം നടത്തുന്നത്. ഇതിനൊപ്പം നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ക്വാളിറ്റി ടെസ്റ്റും നടത്തുന്നു. ഉല്‍പന്നത്തിന്റെ മികവിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സൗഹാര്‍ദ അന്തരീക്ഷവും ടോംസിന്റെ മുതല്‍ക്കൂട്ട് തന്നെയാണ്. എല്ലാത്തരത്തിലും ഉപഭോക്താക്കളുടെ കാലികമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസൃതമായി ഉല്‍പന്നത്തെ ക്രമീകരിക്കാനാണ് ടോംസ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വിപണിസൗഹാര്‍ദപരമായ ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം തന്നെയാണ് ടോംസ് മുന്നോട്ട് വെയ്ക്കുന്നതും.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടോം സി വാടയില്‍ എന്ന സംരംഭകന്‍ ചെറിയ രീതിയില്‍ ആരംഭിച്ച സംരംഭമാണ് ഇന്ന് ഈ രംഗത്തെ തന്നെ മുന്‍നിര ബ്രാന്‍ഡായി തിളങ്ങി നില്‍ക്കുന്നത്. 5 ലക്ഷം രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഇന്നത്തെ ടേണോവര്‍ 35 കോടി രൂപയോളമെത്തിക്കഴിഞ്ഞു. അദ്ദേഹത്തിനൊപ്പം സുഹൃത്തും ബിസിനസ് പങ്കാളിയുമായ തോമസ് കെജെ കൂടിച്ചേര്‍ന്നതോടെ ടോംസിന്റെ വളര്‍ച്ച ഇരട്ടിവേഗത്തിലായി. ഇതിന് പുറമെ പരിചയസമ്പന്നരായ ജീവനക്കാരും ടോംസിന്റെ മുതല്‍ക്കൂട്ട് തന്നെയാണ്.

പ്ലംബിങ്ങ്, വയറിംഗ് ആവശ്യങ്ങള്‍ക്കായുള്ള പിവിസി പൈപ്പുകളുടെയും മറ്റും ഉന്നത നിലവാരത്തിന്റെ നേര്‍ക്കാഴ്ചയാണ് ടോംസില്‍ ഒരുക്കിയിരിക്കുന്നത്. നിലവാരത്തിനൊപ്പം മിതമായ നിരക്കും ഇവിടത്തെ പ്രത്യേകതയാണ്. വ്യാപര ബന്ധത്തിനപ്പുറം ഉപഭോക്താക്കളുമായി മികച്ച സൗഹൃദം സൃഷ്ടിക്കാന്‍ ടോംസ് എക്കാലവും ശ്രമിച്ചിട്ടുണ്ട്. സേവനമികവിന്റെ അംഗീകാരമായി നിരവധി അവാര്‍ഡുകളാണ് ടോംസ് കരസ്ഥമാക്കിയിട്ടുള്ളത്. പ്രൗഡക്ടിവിറ്റി പെര്‍ഫോമന്‍സ് അവാര്‍ഡ്, ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ്, ബെസ്റ്റ് എസ്എസ്‌ഐ യൂണിറ്റ് അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലതാണ്.

വിപണിയില്‍ സൃഷ്ടിച്ചെടുക്കുന്ന വിശ്വാസ്യതയും സൗഹാര്‍ദ അന്തരീക്ഷവുമാണ് ടോംസിന്റെ ജനകീയതയ്ക്ക് കാരണമാകുന്നത്. കാലഘട്ടത്തിനനുസരിച്ചുള്ള നവീന സംവിധാനങ്ങളും പുത്തന്‍ വിപണന രീതികളുമെല്ലാം ആവിഷ്‌കരിച്ചുകൊണ്ട് എക്കാലവും വിപണിയെ സജീവമാക്കി നിലനിര്‍ത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. മികവുറ്റ മാനേജ്‌മെന്റിനൊപ്പം അര്‍പ്പണമനോഭാവത്തോടെയുള്ള ജീവനക്കാരും കൂടിച്ചേരുമ്പോള്‍ മികവിന്റെ പാത ടോംസിന് മുന്നില്‍ സുഗമമാവുകയാണ്.

 

 
Related News
� Infomagic - All Rights Reserved.