വാസ്തവം പറയും വാസ്തുകല
January 01,2018 | 02:32:14 pm

ഭൂമിയിലെ ഒരു തരിശു നിലത്തില്‍ മനുഷ്യന്റെ സങ്കല്‍പ്പത്തെ, കോൺക്രീറ്റിൽ പടുത്തുയര്‍ത്തുന്നതിനു പിന്നില്‍ നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാസ്തുശാസ്ത്രം. പണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ നിര്‍മ്മിതിക്ക് മാത്രമാണ് വാസ്തുശാസ്ത്രം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാത്തരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാസ്തു ശാസ്ത്രം ഒരു പ്രധാന ഘടകമായി മാറി കഴിഞ്ഞു. 

തന്റെ വീട് നിര്‍മ്മാണത്തിനും വാസ്തു നോക്കി മെച്ചപ്പെട്ട പ്ലാന്‍ വേണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വാസ്തുകല' ബില്‍ഡേഴ്‌സിലെത്തിയ കസ്റ്റമറെ കണ്ട് ഉടമസ്ഥനും സിവില്‍ എഞ്ചിനീയറുമായ വി.ടി ബിനു അമ്പരന്നില്ല. വാസ്തുകലയിലെത്തുന്നവരുടെ എല്ലാം പ്രധാന ആവശ്യം അതു തന്നെയാണ്. അവരുടെ മനസ്സിലുള്ള പ്ലാന്‍ ചോദിച്ചറിഞ്ഞ് ബിനു അത് വരച്ചെടുത്ത് വാസ്തുപരമായി ചിട്ടപ്പെടുത്തി. അങ്ങനെ അവര്‍ കണ്ടെത്തിയിടത്ത് ഭൂമീ ദേവിയുടെ അനുഗ്രഹത്തോടെ സ്വപ്‌നത്തിന് തറക്കല്ലിട്ടു. വീട് അതിന്റെ പൂര്‍ണ്ണതയിലെത്തിയപ്പോള്‍ മുതല്‍ എല്ലാം ശുഭമായ കാര്യങ്ങളായിരുന്നു അവിടെ സംഭവിച്ചത്. നല്ലൊരു ജോലിക്കായി കാത്തിരുന്ന കസ്റ്റമറുടെ മകന് മനസ്സിനിണങ്ങിയ ജോലി ലഭിച്ചു. മകള്‍ക്ക് വിവാഹവും ഉറപ്പിച്ചു. ഇതെല്ലാം സംഭവിച്ചത് ഗൃഹത്തിലെ ഐശ്വര്യം കൊണ്ടാണെന്ന് പൂര്‍ണ്ണമായും വിശ്വസിച്ച കസ്റ്റമര്‍ നല്ലൊരു ഗൃഹം സമ്മാനിച്ചതിന് ബിനുവിനോട് നന്ദി പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ രംഗത്ത് 22 വര്‍ഷത്തെ പാരമ്പര്യമുള്ള വാസ്തുകലയുടെ ഓര്‍മ്മകളിലൊന്ന് പങ്കുവെച്ചപ്പോള്‍ ബിനു പറഞ്ഞ ഒരു കാര്യം കൂടിയുണ്ട് 'വാസ്തുശാസ്ത്ര കണക്കുകള്‍ പിഴയ്ക്കാതെ പണിയുന്ന ഗൃഹം ഗൃഹനാഥനും കുടുംബത്തിനും ഐശ്വര്യം നല്‍കും'.

വാസ്തുകലയുടെ ആരംഭം
നീണ്ട 22 വര്‍ഷക്കാലത്തെ ചരിത്രമുണ്ട് ബിനുവിന്റെ വാസ്തുകല ബില്‍ഡേഴ്‌സിന്. 1995ല്‍ തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വാസ്തുകലയുടെ തറക്കല്ലിട്ടതു മുതല്‍ ആരംഭിച്ചതാണ് വാസ്തുകലയുടെ വളര്‍ച്ച. സിവില്‍ എഞ്ചിനീയറും ട്രഡീഷണല്‍ ആര്‍ക്കിടക്ച്ചറുമായ വി.ടി ബിനു ആണ് വാസ്തുകലയുടെ ഉടമസ്ഥന്‍. വാസ്തുകലയുടെ നിര്‍മ്മിതിയില്‍ പിറന്ന വീടുകളും കെട്ടിടങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളും ബംഗ്ലാവുകളും എല്ലാം കേരളക്കര മുഴുവന്‍ കണ്ടു കഴിഞ്ഞു. തങ്ങളുടെ മുന്നില്‍ വരുന്ന ഓരോ കസ്റ്റമേഴ്‌സില്‍ നിന്നും അവരുടെ മനസ്സിലെ ഭാവന വരച്ചെടുത്ത് ആ സ്വപ്‌നം പൂര്‍ണ്ണതയിലെത്തിക്കാന്‍ വാസ്തുകലയിലെ ഓരോ സ്റ്റാഫും ശ്രദ്ധിക്കാറുണ്ട്. നിര്‍മ്മാണത്തില്‍ തുടങ്ങുന്ന ഒരു വീടിന്റെ എല്ലാ കാര്യങ്ങളിലും വാസ്തുകലയുടെ സ്പര്‍ശമുണ്ടാകും.

വാസ്തുശാസ്ത്രവും ബിനുവും
ഹൈന്ദവ പുരാണങ്ങള്‍ പ്രകാരം വിശ്വകര്‍മ്മാവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ് വാസ്തുശാസ്ത്രം എന്നാണ് പറയപ്പെടുന്നത്. വാസ്തുശാസ്ത്രത്തെ തച്ചുശാസ്ത്രം എന്നും അറിയപ്പെടുന്നു. വാസ്തുശാസ്ത്ര പ്രകാരം പണി കഴിപ്പിക്കുന്ന കെട്ടിത്തിനും താമസക്കാര്‍ക്കും നല്ല അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിച്ച് പോരുന്നു. ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് ഇപ്പോള്‍ പ്രശസ്തിയില്‍ നില്‍ക്കുന്ന മറ്റ് എല്ലാവരില്‍ നിന്നും വാസ്തുകലയെ വ്യത്യസ്തപ്പെടുത്തിയിരക്കുന്നത് ഇതേ വാസ്തുശാസ്ത്രം തന്നെയാണ്. വാസ്തു ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് വാസ്തുകലയില്‍ ഡിസൈനിങ്ങും കണ്‍സ്ട്രക്ഷനുമെല്ലാം ചെയ്യുന്നത്. എന്നാല്‍ മറ്റ് ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ വാസ്തുകലയെ പോലെ വാസ്തുശാസ്ത്രത്തിന് അത്രയേറെ പ്രാധാന്യം കൊടുക്കാറില്ല. മറ്റാരെങ്കിലും ഡിസൈന്‍ ചെയ്ത് നല്‍കുന്ന പ്ലാനുകളില്‍ സംശയമോ കറക്ഷനോ വേണമെങ്കില്‍ അങ്ങനെയുള്ളവര്‍ക്കും വാസ്തുകലയില്‍ എത്തിച്ചേരാവുന്നതാണ്. പ്ലാനുകള്‍ വാസ്തുശാസ്ത്ര പ്രകാരം കറക്ട് ചെയ്ത് നല്‍കുമെന്നത് വാസ്തുകലയുടെ പ്രത്യേകതയാണ്. ഒരു വാസ്തു കണ്‍സള്‍ട്ടന്റായി വര്‍ഷങ്ങളായി സേവനം ചെയ്യുന്നതിനാല്‍ ഗുഡ്‌ന്യൂസ് ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റും ബിനുവിന് ലഭിച്ചിട്ടുണ്ട്. കൂടാതെ മംഗളം ജ്യോതിഷഭൂഷണത്തില്‍ വാസ്തുസംബന്ധമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്ന കോളമിസ്റ്റും കൂടിയാണ് ഇദ്ദേഹം.

വാസ്തുകല തരുന്നു
വാസ്തുശാസ്ത്രത്തില്‍ മാത്രമല്ല വാസ്തുകല ശ്രദ്ധിക്കുന്നത്. ഒരു വീട് അതിന്റെ പൂര്‍ണ്ണതയിലെത്തുന്നത് വരെ വാസ്തുകലയുടെ കണ്ണ് വീടിനു മുഴുവന്‍ ഉണ്ട്. വാസ്തുകലയില്‍ ഈ സൗകര്യങ്ങളെല്ലാം പ്രധാനമായും കസ്റ്റമേഴ്‌സിന് നല്‍കുന്നുണ്ട്.
കണ്‍സ്ട്രക്ഷന്‍: എല്ലാത്തരം കെട്ടിടങ്ങളും നിര്‍മ്മിക്കാനും. റീ കണ്‍സ്ട്രക്ട് ചെയ്ത് കൊടുക്കാനും വാസ്തുകല സന്നദ്ധമാണ്.
സൂപ്പര്‍വിഷന്‍: പരിചയ സമ്പന്നരായ എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ വിശദമായ ഡ്രോയിങ്ങും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സര്‍വ്വീസ് ചെയ്ത് കൊടുക്കുന്നു.
ഡിസൈനിങ്: ഇന്റീരിയര്‍ ഡിസൈനിങ്ങും റെസിഡന്‍ഷ്യല്‍ ഇന്റീരിയര്‍ ഡിസൈനിങ്ങും ഓഫീസ് ഇന്റീരിയര്‍ ഡിസൈനിങ്ങും തിയറ്റേഴ്‌സ് ഇന്റീരിയര്‍ ഡിസൈനിങ്ങും ഉള്‍പ്പെടെയുള്ള വാസ്തുവിദ്യാ രൂപകല്‍പ്പനകള്‍ക്കുള്ള സേവനവും ഇവിടുണ്ട്.
വാസ്തു കണ്‍സള്‍ട്ടന്‍സി: അനുഭവ സമ്പന്നരായ വാസ്തു കണ്‍സള്‍ട്ടേഴ്‌സിന്റെ വിപുലമായ സര്‍വ്വീസാണ് ഇവിടെ നിന്നും ലഭിക്കുന്നത്. വാസ്തു സംബന്ധമായ ഏതൊരു സംശയത്തിനും ഇവിടെ ഉത്തരമുണ്ട്.
ഇന്റീരിയര്‍ ഡിസൈനിങ്: എല്ലാത്തരം ഇന്റീരിയര്‍ ഡിസൈനിങ്ങിനും അതിന്റെ പ്രൊഫഷണലി ക്വാളിഫൈഡ് സ്റ്റാഫുകളുടെ ഒരു കൂട്ടം തന്നെ വാസ്തുകലയില്‍ സദാ സജ്ജരാണ്.
2ഡി ആന്റ് 3ഡി ഡ്രോയിങ്ങ്‌സ്: ഒരു കെട്ടിട നിര്‍മ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് 2ഡി, 3ഡി ഡ്രോയിംങ്ങുകള്‍. ഇവിടെ അതിനുള്ള വിദഗ്ദ്ധരായ ഡിസൈനര്‍മാരും ആര്‍ക്കിടെക്റ്റുകളും നിര്‍മ്മാണത്തിന് ആകര്‍ഷണീയമായ ഡ്രോയിങ്ങുകള്‍ ചെയ്ത് കൊടുക്കുന്നു.
കിച്ചണ്‍ കാബിനറ്റ്: പല തരത്തിലുള്ള കിച്ചണ്‍ നിര്‍മ്മാണ ഉത്പ്പന്നങ്ങളും ഇവിടെ ഉണ്ട്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വ്യത്യസ്തതയും നിലവാരമുള്ള ഉത്പ്പന്നങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുന്നത്.
ഇന്റര്‍ലോക്ക് പാവിങ്: ഉയര്‍ന്ന നിലവാരമുള്ള ഔട്ട് ഡോര്‍ പാവിങ്ങ് കല്ലുകള്‍, ഇന്റര്‍ലോക്ക് ഇഷ്ടികകള്‍, വിവിധ പാറ്റേണുകളിലും ഷെയ്ഡുകളിലുമുള്ള ബ്ലോക്കു കട്ടകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഇവിടെ പ്രത്യേക സൗകര്യമുണ്ട്.

VAASTUKALA BUILDERS
Dr. VT.BINU, D.Hum (Archiitectural Designer)
VALANJAVATTOM.PO, THIRUVALLA
KERALA – 689104
PH: +91 9744948567, 0469-2747074
EMAIL: vaastukalabuilders@gmail.com

� Infomagic - All Rights Reserved.