വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍സിന്‍റെ കുടുംബത്തില്‍ നിന്നും ഹോസ്പിറ്റാലിറ്റിയുടെ 'ഗ്രീന്‍ വ്യൂ ഗസ്റ്റ്ഹൗസ്'
November 11,2017 | 12:38:33 pm

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ ഏക മകന്‍ വിവീഷിനോട് അപ്പന്‍ വി.സി തോമസ്സ് പറഞ്ഞു: ''നീ ഇനി മുതല്‍ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും മൂന്ന് മണിക്കൂര്‍ നമ്മുടെ പെയിന്റ്  കടയില്‍ ഉണ്ടായിരിക്കണം.'' അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ വിവിഷീന് ദേഷ്യവും അമര്‍ഷവും ഒരു പോലെ വന്ന നിമിഷമായിരുന്നു അത്. എങ്കിലും മനസ്സില്ലാ മനസ്സോടെ വിവീഷ് അപ്പനെ അനുസരിച്ചു. അന്നത്തെ ആ പത്തു വയസ്സുകാരന്‍ ഇന്ന് വളര്‍ന്ന് വലുതായി കണ്‍സ്ട്രക്ഷന്‍ രംഗത്ത് മികവു തെളിയിച്ചു കഴിഞ്ഞു. അപ്പന്‍ തുടങ്ങി വച്ച 'വെട്ടൂര്‍ കണ്‍സ്ട്രക്ഷസിന്‍റെ വിജയത്തിനൊപ്പം നിന്ന് ഇപ്പോള്‍ പുതിയ രംഗമായ ഹോസ്പിറ്റാലിറ്റിയിലേക്ക് കൂടി കൈവച്ചിരിക്കുകയാണ് വിവീഷ്. അപ്പനൊപ്പം കൈപിടിച്ച് നടന്ന മകന്‍ അപ്പന്‍ കാണിച്ച ബിസിനസ്സ് രംഗത്തെ പലവഴികളിലൂടെ സഞ്ചരിക്കാന്‍ തയ്യാറെടുക്കുന്നു...

ആദ്യം ദേഷ്യം തോന്നി, പക്ഷെ...
ഒരു പത്ത് വയസ്സുകാരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അപ്പന്‍റെ പുതിയ തീരുമാനം. കളിക്കേണ്ട പ്രായത്തില്‍ കളിക്കാന്‍ സമ്മതിക്കാത്ത അപ്പനോട് ചെറിയൊരു ദേഷ്യവും തോന്നിയിട്ടുണ്ടാകും. എങ്കിലും അപ്പനെ ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന വിവീഷ്, അപ്പന്‍റെ വാക്ക് ധിക്കരിച്ചില്ല. അങ്ങനെ കടയില്‍ പോയി തുടങ്ങി. ആദ്യമാദ്യം പെയിന്റ് പാട്ടകള്‍ ഹാര്‍ഡ് ബോര്‍ഡില്‍ നന്നായി കെട്ടി വെക്കാനാണ് പഠിച്ചത്. അത് ആളുകള്‍ക്ക് എടുത്തു കൊടുക്കും. അപ്പന്‍ കടയിലേക്ക് ഇടയ്ക്ക് വരികയുള്ളൂ. അപ്പന്‍ മിക്കപ്പോഴും സ്വന്തം കമ്പനിയായ വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍സിന്‍റെ സൈറ്റുകളിലായിരിക്കും. രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ കടയിലെ ഓരോ കാര്യങ്ങള്‍ അപ്പന്‍ വിവീഷിനോട് ചോദിച്ചറിയുമായിരുന്നു. വിവീഷിന് എന്തെങ്കിലും തെറ്റു പറ്റുന്നുണ്ടോ എന്നറിയാനായിരുന്നു ഈ രീതി. തെറ്റുകള്‍ ചൂണ്ടിക്കാട്ടി എല്ലാ മനസ്സിലാക്കിക്കാനും അപ്പന് കഴിവുണ്ടായിരുന്നെന്ന് വിവീഷ് ഓര്‍ക്കുന്നു. പെയിന്റ് പാക്കിങ്ങില്‍ നിന്നും പിന്നീട് ബില്ല് എഴുതാന്‍ പഠിച്ചു. പിന്നീടാണ് ക്യാഷ് കൗണ്ടറില്‍ ഇരുന്നത്. അങ്ങനെ വിവീഷ് താന്‍ പോലുമറിയാതെ പടി പടിയായി ഓരോന്ന് പഠിക്കുകയായിരുന്നു.

അപ്പന്‍റെ പിന്നാലെ
ആ കാലത്തെ സിവില്‍ എഞ്ചിനീയറായിരുന്നു വിവീഷിന്‍റെ അപ്പന്‍ വി.സി തോമസ്സ്. അപ്പനെ പോലെ ഒരു എഞ്ചിനീയറാകാന്‍ ആയിരുന്നു വിവീഷിനും താല്‍പര്യം. എഞ്ചിനീയറിംങ് പായസ്സായി പുറത്തിറങ്ങിയപ്പോള്‍ വെട്ടൂര്‍ കണ്‍സ്ട്രക്ഷന്‍സില്‍ അപ്പനൊപ്പം ചേരാന്‍ തന്നെ വിവീഷ് തീരുമാനിക്കുകയായിരുന്നു. മകന്‍റെ താല്‍പര്യത്തിന് അപ്പനും എതിര് നിന്നില്ല. അങ്ങനെ 22 വയസ്സുള്ളപ്പോള്‍ മുതല്‍ വിവീഷ് വെട്ടൂരിന്‍റെ വളര്‍ച്ചയ്ക്ക് വലിയൊരു പങ്ക് വഹിക്കാന്‍ തുടങ്ങി. ചെറുപ്പം മുതലുള്ള ബന്ധമാണ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുമായെങ്കിലും ആദ്യമേ തന്നെ അവിടുത്തെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിലായിരുന്നു വിവീഷിന്‍റെ പ്രധാന ശ്രദ്ധ. കണ്‍സ്ട്രക്ഷന്‍ ആവശ്യങ്ങള്‍ക്കുള്ള മെറ്റല്‍, മണല്‍ എന്നിങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം അതിന്‍റെ  സപ്ലേയേഴ്‌സിന് ചാര്‍ജ്ജ് നല്‍കുന്നത് വിവീഷിന്‍റെ ശ്രദ്ധയില്‍ പെട്ടു. വെട്ടൂരിന് വേണ്ടുന്ന മെറ്റീരിയല്‍സ് മറ്റും എന്തുകൊണ്ട് വെട്ടൂരിന് സ്വന്തമായി നിര്‍മ്മിച്ചുകൂടാ എന്ന ചിന്ത ഉണ്ടാകുന്നത്. അതിനായി അപ്പന്‍റെ അനുവാദം തേടിയപ്പോള്‍ പൂര്‍ണ്ണ സമ്മതമായിരുന്നു വിവീഷിനുള്ള മറുപടി. അങ്ങനെ ഒരു മെറ്റല്‍ ക്രഷര്‍ യൂണിറ്റ് സോളിഡ് ബ്രിക്ക് ഫാക്ടറി സിമിന്റിന്റെ ഏജന്‍സി എന്നിവ തുടങ്ങി. അങ്ങനെ കമ്പനിക്ക് വേണ്ടുന്ന മെറ്റീരിയലുകള്‍ എല്ലാം കമ്പനിക്ക് സ്വന്തമായി തന്നെ ലഭിച്ചു തുടങ്ങി. ലാഭത്തിന്റെ പട്ടികയില്‍ നോക്കുമ്പോള്‍ വലിയൊരു നേട്ടമായിരുന്നു ഇത്. ജോലിയില്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ പഠനത്തിലും ശ്രദ്ധിക്കാന്‍ വിവീഷ് സമയം കണ്ടെത്തിയിരുന്നു. ജോലിയില്‍ ഒഴിവു സമയം കണ്ടെത്തി കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കി.

കണ്‍സ്ട്രക്ഷന്‍ രംഗത്ത് നിന്നും പുതിയൊരു ചുവടുവയ്പ്പിലേക്ക്
പതിമൂന്ന് വര്‍ഷങ്ങളായി അപ്പന്‍ എന്ന ഭാഗ്യം വിവീഷിനെ വിട്ടു പോയിട്ട്. എന്നാലും വിവീഷിന്റെ ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും അപ്പനെ ഓര്‍ത്തുകൊണ്ടാണ്. അപ്പനെ മനസ്സില്‍ നമിച്ചുകൊണ്ട് പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രകൃതിയിലേക്ക് കണ്ണും നട്ട് നില്‍ക്കുന്ന ഒരിടം . കോട്ടയത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ മാറി ദേവലോകം എന്ന സ്ഥലത്ത് 30 സെന്റില്‍ അഥിതികളെ വരവേല്‍ക്കാന്‍ ഒരു ഇരുനില വീട്. നിശബ്ദമായി ഒഴുകുന്ന ആറിനെ മുഖം കാണിച്ച് നില്‍ക്കുന്ന ഗ്രീന്‍ വ്യൂ ഗസ്റ്റ്ഹൗസ്'- ഫ്രം ദ ഹൗസ് ഓഫ് വെട്ടൂര്‍. വെട്ടൂരിന്റെ തന്നെ മറ്റൊരു സംരംഭം. ഫോര്‍സ്റ്റാര്‍ ഫെസിലിറ്റിയോടു കൂടിയുള്ള വീടിന്റെ ഇന്റീരിയറും എക്‌സ്ടീരിയറും ഒരുപോലെ വശ്യമാണ്. താഴത്തെ നിലയില്‍ രണ്ട് ബെഡ്‌റൂമും അടുക്കളയും സൗകര്യപ്പെടുത്തിയിരിക്കുന്നു. മുകളില്‍ മൂന്ന് ബെഡ്‌റൂമും കിച്ചണ്‍ സൗകര്യവുമുണ്ട്. ഒരു നില മാത്രമായോ രണ്ടു നിലയും കൂടിയോ താമസക്കാരുടെ ഇഷ്ടത്തിന് സൗകര്യപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇവിടെ വരുന്ന ഗസ്റ്റുകള്‍ക്ക് വേണ്ട ഭക്ഷണവും അവര്‍ക്ക് 24 മണിക്കൂറും അവരോടൊപ്പം തന്നെയുള്ള ഒരു കെയര്‍ടേക്കറും സൗകര്യപ്പെടുത്തിയിട്ടുണ്ട്.

പ്രകൃതിയുമൊത്ത് ഇവിടെ ഒത്തുകൂടാം
ഓരേ സമയം 20 കാര്‍ പാര്‍ക്കിങ്ങ് സൗകര്യമുള്ള ഇവിടെ ടൂറിസ്റ്റുകള്‍ക്കു മാത്രമല്ല സ്വദേശീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. 100 തൊട്ട് 125 പേര്‍ക്ക് ഒരേ സമയം ഒത്തു കൂടാവുന്ന സ്ഥല സൗകര്യമുണ്ട് ഇവിടെ. കുടുംബത്തിലെ ചെറിയ പരിപാടികള്‍ നടത്താന്‍ ഒരു മിനി ഓഡിറ്റോറിയം ഇവിടെ ഉണ്ട്. ബര്‍ത്ത്‌ഡേ പാര്‍ട്ടി, ഫാമിലി ഫങ്ങ്ഷന്‍, നൂലുകെട്ട് ചടങ്ങ്, കോളേജ് റീയൂണിയന്‍ തുടങ്ങിയ പരിപാടികള്‍ക്കെല്ലാം ഇവിടം ബെസ്റ്റ് പ്ലേസാണ്. സുഹൃത്തുക്കള്‍ ഒത്തൊരുമിച്ച് കൂട്ടുകൂടുന്നതിനും താമസ്സിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്. കെടിഡിസിയുടെ സൈമണ്‍സ് റേറ്റിങ്ങ് ഹോംസ്‌റ്റേ  സൗകര്യം ലഭിച്ചിട്ടുള്ള കോട്ടയത്തെ ഏക ഗസ്റ്റ്ഹൗസ് കൂടിയാണിത്.


കണ്‍സ്ട്രക്ഷന്‍ രംഗത്തു നിന്നും ഹോസ്പിറ്റാലിറ്റി മേഘലയിലേക്കുള്ള വിവീഷിന്റെ കടന്നുവരവ് വളരെ യാദര്‍ശ്ചികം മാത്രമാണ്. വിവീഷിന്റെ തന്നെ രീതിയില്‍ പറഞ്ഞാല്‍ അപ്പന്റെയും ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് തോന്നിപ്പിച്ച പുതിയ വഴി. എല്ലാ വഴികളിലും അപ്പന്റെ അനുഗ്രഹത്തിന്റെ അദൃശ്യ സാന്നിധ്യം വിവീഷ് തിരിച്ചറിയുന്നു. ഇതുവരെ ലഭിച്ച എല്ലാ വിജയങ്ങളും എവിടെ നിന്നെന്ന് ചോദിച്ചാല്‍ വിവീഷ് പറയുന്നതിങ്ങനെ; ''പത്താം വയസ്സില്‍ അപ്പന്റെ പെയിന്റിങ് കടയിലെ മൂന്ന് മണിക്കൂര്‍ ജോലിയില്‍ നിന്നും എനിക്ക് ലഭിച്ച അറിവാണ് എന്റെ എംബിഎ. അപ്പന്‍ പറഞ്ഞു തന്ന അനുഭവത്തിലൂടെ കാണിച്ചു തന്ന അറിവുകളില്‍ നിന്നുമാണ് ഞാന്‍ ബിസിനസ്സില്‍ വിജയം കൈവരിച്ചത്''. ഇത് പറയുമ്പോള്‍ ഈ മകന്റെ കണ്ണുകളിലെ തിളക്കത്തിന് അപ്പനോടുള്ള സ്‌നേഹവും നന്ദിയും കാണാം...

Contact
Green View Guest House
Muttambalam P O
Devalokam, Kottayam(Dist)
Kerala(State), India

Mob : +919349 517011, 9349 517014
E-mail : greenview@vettoor.in

 
� Infomagic - All Rights Reserved.