വിദേശ പഠനം വിക്ടോറിയയിലൂടെ
December 26,2017 | 01:51:22 pm

പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ഥാപനമാണ് കോട്ടയം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്ടോറിയ ഫോറിന്‍ എജ്യുക്കേഷണല്‍ സര്‍വീസെസ് (വിഎഫ്ഇഎസ്).

വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്ന സ്ഥാപനങ്ങളൊന്നും കേരളത്തില്‍ വ്യാപകമല്ലാതിരുന്ന കാലത്ത്, 2003ലാണ് വിക്ടോറിയ ഫോറിന്‍ എജ്യുക്കേഷണല്‍ സര്‍വീസെസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. റിനു രവീന്ദ്രന്‍, റിഞ്ചു രവീന്ദ്രന്‍ എന്നീ രണ്ടു കസിന്‍സുമായി ചേര്‍ന്നാണ് സുനില്‍ കുമാര്‍ വിഎഫ്ഇഎസിനു തുടക്കം കുറിച്ചത്. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന റിഞ്ചു രവീന്ദ്രന് വിദേശത്തുപോയി എംബിഎ ചെയ്യാന്‍ ആഗ്രഹം തോന്നി. വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നേരിടേണ്ടിവന്ന പ്രശ്‌നങ്ങളും മറ്റുമാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതിനു കാരണമായത്.

വിദേശ വിഭ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും സധൈര്യം വിഎഫ്ഇഎസിനെ സമീപിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കി നല്‍കുന്നു. വിദേശ യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിസ, ട്യൂഷന്‍ ഫീസ്, എയര്‍പോര്‍ട് പിക്അപ്പ് സംബന്ധമായ കാര്യങ്ങള്‍, എയര്‍ ടിക്കറ്റ്, അവിടെ എത്തിക്കഴിഞ്ഞാലുള്ള അക്കൊമഡേഷന്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥാപനം നേരിട്ട് ഒരുക്കിക്കൊടുക്കുന്നു.

കൂടാതെ എന്‍ജിനീയറിങ്, നഴ്‌സിങ് തുടങ്ങിയ പ്രൊഫഷൻ ആന്‍ഡ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കുടുംബത്തോടെ പോയി സ്ഥിരതാമസമാക്കാനുള്ള സേവനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു. കൂടാതെ ഈ പറഞ്ഞ രാജ്യങ്ങളിലേക്ക് വിസിറ്റിങ് വിസ, ഡിപെൻഡിങ് വിസ എന്നീ സേവനങ്ങളും ഒരുക്കിക്കൊടുക്കാറുണ്ടെന്ന് വിഎഫ്ഇഎസിന്റെ സഹ സ്ഥാപകന്‍ സുനില്‍ കുമാര്‍ പറയുന്നു. തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും കിട്ടുന്ന റഫറന്‍സ് ഉപയോഗപ്പെടുത്തി ധാരാളം ആളുകള്‍ തങ്ങളെ സമീപിക്കാറുണ്ട്. ഇവര്‍ക്കെല്ലാം മികച്ച സേവനം ഒരുക്കിക്കൊടുക്കുക എന്നതിനുതന്നെയാണ് തങ്ങള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

Victoria Foreign Educational Services

3rd Floor, Logos Center, Collectorte P O, Kottayam

E-mail: admission.kottayam@victoria.co.in

Mobile : +91 944 7744475, +91 907 2381117, +91 (481) 2562098

Website : http://www.victoria.co.in

� Infomagic - All Rights Reserved.