അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന യശോറാം
April 05,2018 | 10:05:44 am

ഒരു പ്രീ ഫാബ്രിക്കേഡ് കോണ്‍ക്രീറ്റ് വീട് പണിയാം വെറും 24 മണിക്കൂര്‍ കൊണ്ട്. ഒരു തെങ്ങ് നടാം അതും കെട്ടിടത്തിനു മുകളില്‍ ആയി തന്നെ. ഒരിക്കലും നടക്കാത്ത രണ്ടു കാര്യങ്ങളും എങ്ങനെ സാധിക്കും എന്ന് ചോദിച്ചാല്‍ ഉത്തരം പറയില്ല പകരം കാണിച്ചു തരും യശോറാം ബില്‍ഡേഴ്‌സിലെ എ.ആര്‍.എസ് വാദ്ധ്യാർ. ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് തന്നെയാണ് അദ്ദേഹം നിര്‍മ്മാണ രംഗത്തേക്ക് കടന്നു വന്നത്. അത്ഭുതങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന എ.ആര്‍.എസ് വാദ്ധ്യാറിന്റെ 41 വര്‍ഷത്തെ പാരമ്പര്യമുള്ള യശോറാം ബില്‍ഡേഴ്‌സ് ആ കഥകള്‍ പറഞ്ഞ് തുടങ്ങുന്നത് ഒരു വലിയ സംഭവത്തില്‍ നിന്നു തന്നെയാണ്.

രാജി വച്ച പദവി

1965-1977 ഈ കാലഘട്ടത്തിലേക്ക് പോകുമ്പോള്‍ യശോറാം ബില്‍ഡേഴ്‌സിന്റെ മാനേജിങ് പാര്‍ട്ടണറായ എ.ആര്‍.എസ് വാദ്ധ്യാരെ അല്ല കാണുക. മറിച്ച് ഒരു ഗവണ്‍മെന്റിലെ പബ്ലിക്ക് ഹെല്‍ത്ത് എഞ്ചിനീറിംങ് ഡിപ്പാര്‍ട്‌മെന്റിലെ ഒരു യുവ ഉദ്യോഗസ്ഥനായ വാദ്ധ്യാരെയാണ്. 1973ല്‍ ആ യുവ എഞ്ചിനീയറുടെ മുന്നിലേക്ക് ഒരു പദ്ധതി വന്നു. 24 മണിക്കൂര്‍ കൊണ്ടൊരു കോണ്‍ക്രീറ്റ് വീട് നിര്‍മ്മിക്കുക. അന്ന് യുവത്വത്തിന്റെ ചുറുചുറുക്കില്‍ ആ യുവ എഞ്ചിനീയര്‍ വളരെ നിസ്സാരമായി തന്നെ ആ പ്രോജക്ട് പൂര്‍ത്തികരിച്ചു. 24 മണിക്കൂര്‍ കൊണ്ടെ് രണ്ട് മുറികളടങ്ങുന്ന പ്രീ ഫാബ്രിക്കേറ്റഡ് വീട്. അനുമോദനങ്ങളുടെ പ്രവാഹമായിരുന്നു ആ നിമിഷം മുതല്‍. ഗവണ്‍മെന്റിന്റെ പ്രത്യേക അംഗീകാരവും കൂടിയായപ്പോള്‍ ഗവണ്‍മെന്റ് വര്‍ക്കുകള്‍ക്ക് പുറമെ പ്രൈവറ്റ് വര്‍ക്കുകളും വന്നു തുടങ്ങി. എന്നാല്‍ രണ്ടും കൂടി കൊണ്ടു പോകാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ വാദ്ധ്യാർ ഗവണ്‍മെന്റ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1977ല്‍ 12 വര്‍ഷത്തെ നീണ്ട ഗവണ്‍മെന്റ് സേവനത്തിനു ശേഷം എ.ആര്‍.എസ് വാദ്ധ്യാർ തന്റെ ഗവണ്‍മെന്റ് ജോലി ഉപേക്ഷിച്ച് സ്വന്തം പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി. സത്യത്തില്‍ ഗവണ്‍മെന്റ് ജോലി ലഭിക്കുന്നതിന് മുന്‍പേ തന്നെ വാദ്ധ്യാരുടെ മനസ്സില്‍ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍.

യശോറാം യാത്ര തുടങ്ങുന്നു

ജോലി രാജി വച്ച് ബില്‍ഡിംങ് രംഗത്തേക്ക് പ്രവേശിച്ച വാദ്ധ്യാർ തന്റെ സ്ഥാപനത്തിന് അമ്മ യശോദയുടേയും അച്ഛൻ രാമചന്ദ്രന്റെയും പേര് ചേര്‍ക്കുന്നത്. അങ്ങനെ അത് യശോറാമിന് തുടക്കം കുറിച്ചു. കൊച്ചി നഗരത്തിന്റെ ഏറ്റവും മികച്ചതും വാണിജ്യപരവുമായ ലാന്‍ഡ്മാര്‍ക്കുകള്‍ കൊച്ചി നഗരത്തിന് നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ പങ്കു വഹിച്ചവരാണ് യഷോറാം ബില്‍ഡേഴ്‌സ്. വീട്, വില്ലകള്‍, വാണിജ്യപദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍ കൊച്ചിയിലെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതും, വാസ്തുവിദ്യയുടെ നൂതന ആശയങ്ങള്‍ രൂപകല്‍പന ചെയ്ത് ഒരു ട്രേഡ് മാര്‍ക്ക് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

യശോറാം സഞ്ചരിക്കുന്ന വഴികള്‍

വില്ലകളിലും കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല യശോറാമിന്റെ പ്രവര്‍ത്തനങ്ങള്‍. നാലു ചുവരുകളും കോണ്‍ക്രീറ്റില്‍ തീര്‍ത്ത മേല്‍ക്കൂരയും ചേര്‍ത്തുള്ള വെറുമൊരു കെട്ടിടത്തിനപ്പുറം ആണ് യശോറാം പ്രവര്‍ത്തിക്കുന്നത്. പള്ളികള്‍, അനേകം ക്ഷേത്രങ്ങള്‍, ക്ഷേത്ര ഗോപുരങ്ങള്‍, കവാടങ്ങള്‍ ഇവയെല്ലാം യശോറാമിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. ഇത്തരത്തില്‍ ഏകദേശം 72ഓളം ദേവാലയങ്ങളുടെ നിര്‍മ്മാണം നടത്തിയ യശോറാം ഇതെല്ലാം പണം എന്ന ഒന്നിനെ പ്രാധാന്യമായി കണ്ടിട്ടില്ല എന്നതും പ്രത്യേകത അര്‍ഹിക്കുന്നു. ക്ഷേത്രങ്ങളും പള്ളികളും പണിയുന്നതെല്ലാം തികച്ചും സൗജന്യമായിട്ടാണ്. അതിന്റെ ഡിസൈനിങ് ഘട്ടം മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറുന്ന സമയം വരെ എല്ലാം തീര്‍ത്തും സൗജന്യമായി ചെയ്യുന്നു. എറണാകുളം ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട ഗോപുരം നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ സമ്മാനമായി ലഭിച്ചത് അന്നത്തെ മുഖ്യ മന്ത്രി കരുണാകരനില്‍ നിന്നും ഗോള്‍ഡ് മെഡലായിരുന്നു. അമേരിക്കയിലെ ഹൂസ്റ്റണിലും ഇതുപോലെ ആരാധനാലയം ഡിസൈൻ ചെയ്തിട്ടുണ്ട്. ജാതിമതഭേദമന്യേ ഈ കാര്യങ്ങള്‍ സേവനത്തേക്കാള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു എന്ന് വിശ്വസിക്കാനാണ് വാദ്ധ്യാര്‍ക്കിഷ്ടം.

പാവപ്പെട്ടവര്‍ക്കൊപ്പം

ദൈവത്തിന് മാത്രമല്ല യശോറാമിന്റെ സേവനങ്ങള്‍. പാവപ്പെട്ടവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കാന്‍ യശോറാം മുന്നിട്ടിറങ്ങുന്നു. പാവപ്പെട്ട നിര്‍ദ്ധനരായവര്‍ക്ക് വേണ്ടി വീട് നിര്‍മ്മിക്കാനും യശോറാം മുന്നിട്ടിറങ്ങുന്നുണ്ട്. കയറി കിട്ക്കാന്‍ ഒരു ചെറിയ വീട് എന്ന സ്വപ്‌നത്തിന് തറക്കല്ലിടുന്നതു മുതല്‍ താക്കോല്‍ കൈമാറുന്നതുവരെയുള്ള നിര്‍മ്മാണത്തിന്റെ മേൽനോട്ടവും രൂപകൽപ്പനയും യശോറാം ഏറ്റെടുത്ത് ചെയ്യുന്നു.

കോണ്‍ക്രീറ്റ് കെട്ടിടത്തിനു മുകളില്‍ തെങ്ങ്

കെട്ടിടത്തിന് മുകളില്‍ ചെടി നടന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിനു മുകളില്‍ തെങ്ങ് നട്ട കഥ പറയുകയാണ് യശോറാം ബില്‍ഡേഴ്‌സ്. കാര്‍ഷിക രംഗത്തിന് എപ്പോഴും പ്രാധാന്യം നല്‍കുക എന്നത് യശോറാമിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. അതിന്റെ ഭാഗമായാണ് എറണാകുളം പബ്ലിക്ക് ലൈബ്രറിയ്ക്ക് സമീപം നാലു നില കെട്ടിടത്തിനു മുകളില്‍ തെങ്ങ് നട്ടത് കൃഷിയോടുള്ള താല്‍പര്യം കൊണ്ടാണെന്ന് എ.ആര്‍.എസ് വാദ്ധ്യാര്‍ പറയുന്നു. ഈ പ്രതിഭാസത്തെ കണ്ട് പഠിക്കാനായി നാട്ടില്‍ നിന്ന് മാത്രമല്ല അന്യനാട്ടില്‍ നിന്നും ആളുകളെത്തുന്നുണ്ട്. പത്രങ്ങളില്‍ നിന്നും വാര്‍ത്തയറിഞ്ഞ് അമേരിക്കയിലെ സൈന്റിസ്റ്റുകളും ഈ തെങ്ങ് കാണാന്‍ എത്തി എന്നതും അത്ഭുതകരമായ കാര്യമാണ്. കാര്‍ഷിക രംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ട് വീട്ടിലെ മാലിന്യങ്ങള്‍ കൊണ്ട് ജൈവ മാലിന്യം നിര്‍മ്മിക്കുക എന്ന ആശയവും യശോറാം പങ്കുവയ്ക്കുന്നുണ്ട്. ഈ ആശയം പല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും ഏറ്റെടുത്തു കഴിഞ്ഞു. മഹാരാജാസ് കോളേജില്‍ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് വാഴതൈകളും 13 തരം വിത്തുകളും സൗജന്യമായി സമ്മാനിച്ചത് കൃഷിയോടുള്ള താല്‍പര്യം കൊണ്ട് തന്നെയാണെന്ന് വാദ്ധ്യാര്‍ പറയുന്നു.

യശോറാമിന്റെ സൃഷ്ടികള്‍

41 വര്‍ഷത്തെ ബില്‍ഡിംങ് പാരമ്പര്യത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ നിരവധിയാണ്. കൊച്ചി അമ്പലമുകളില്‍ എട്ട് ക്ഷേത്രങ്ങളടങ്ങുന്ന അഷ്ടകുല ദേവതാ ക്ഷേത്രം പണി കഴിപ്പിച്ചതും യശോറാം തന്നെയാണ്.

കൊച്ചിക്ക് വേണ്ടി

വലിയൊരു സ്വപ്‌നത്തിനു പിറകെയാണ് യശോറാം. കൊച്ചിക്ക് വേണ്ടി നാല് കിലോമീറ്റര്‍ ദൂരമുള്ള ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനിരിക്കുകയാണ്. സ്‌കൈ സിറ്റി എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ സഹായമാകുമെന്ന പ്രതീക്ഷയിലാണ്. കൊച്ചിയിലെ പ്രധാന പ്രശ്‌നമായ ട്രാഫിക്ക് ബ്ലോക്കിന് വലിയൊരു പരിഹാരമാണ് ഈ ഫ്‌ളൈ ഓവര്‍. മാത്രമല്ല ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു. ഈ പദ്ധതി യശോറാമിന്റെ ഇതുവരെയുള്ള വിജയങ്ങളേക്കാള്‍ മധുരമായിരിക്കും.

വിജയങ്ങള്‍ പിന്നിട്ട നാലു പതിറ്റാണ്ടുകള്‍ യശോറാമിന് സമ്മാനിക്കുന്നത് മധുരിക്കുന്ന ഓര്‍മ്മകളാണ്. ഇനി മുന്നോട്ടുള്ള പടികളിലും ഈ വിജയ മധുരങ്ങള്‍ തന്നെ ആയിരിക്കും യശോറാമിന് ലഭിക്കുകയെന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് എ.ആര്‍.എസ് വാദ്ധ്യാര്‍. ഈ വിജയത്തിന് കാരണം തുടക്കം മുതല്‍ കൈവിടാതെ ഒപ്പം കൂട്ടിയ ജനങ്ങള്‍ തങ്ങള്‍ക്കു നല്‍കിയ വിശ്വാസം ആണെന്ന് യശോറാം വിശ്വസിക്കുന്നു...

Contact
Yasoram Builders, Convent Road, Cochin, Shenoys, Kochi, Kerala 682035
Call :- 9847704873, 9847755550.
E-mail :- manju@yasoram.com

website :http://www.yasoram.com/

 
� Infomagic - All Rights Reserved.