അടുക്കളത്തോട്ടത്തില്‍ ബ്രൊക്കോളിയും കൃഷിചെയ്യാം
November 08,2017 | 10:37:53 am
Share this on

കാബേജും കോളിഫ്ലവറും കൃഷി ചെയ്യുന്നതു പോലെത്തന്നെയാണ് കൃഷിരീതി. കടുക് പോലെയുള്ള വിത്തുകള്‍ പാകി അഞ്ചില പരുവത്തില്‍ ഒന്നരയടി അകലത്തില്‍ പറിച്ചു നടാം.സെന്‍റൊന്നിന് 150 കി.ഗ്രാം ചാണകപ്പൊടി വേണം. പറിച്ച്‌ നട്ട് രണ്ടാഴ്ച കഴിഞ്ഞും വീണ്ടും രണ്ടാഴ്ച കഴിഞ്ഞും മേല്‍വളം നല്‍കാം.

പുളിപ്പിച്ച പിണ്ണാക്ക്, പച്ചച്ചാണക സ്ലറി എന്നിവ ആഴ്ചയിലൊരിക്കല്‍ നല്‍കാം. ഇടയ്ക്കിടെ മണ്ണ് കയറ്റി കൊടുക്കണം. ആഴത്തില്‍ വേര്പടലമില്ലാത്തതിനാല്‍ നന നിര്‍ബന്ധമാണ്. പറിച്ച്‌ നട്ട് 60-80 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. പച്ചനിറത്തിലുള്ള പൂമൊട്ടുകള്‍ വിടരുന്നതിന് മുമ്പ് 30 സെ.മീ നീളത്തില്‍ തണ്ടോട് ചേര്‍ത്ത് മുറിച്ചെടുക്കാം.ഇളം ഇലകളും വശങ്ങളില്‍ നിന്നും പൊട്ടി വളരുന്ന ശിഖരങ്ങളും ഭക്ഷണയോഗ്യമാണ്.

കാന്‍സറിനെ ചെറുക്കാന്‍ ഏറ്റവും കഴിവുള്ള പച്ചക്കറി ആണ്  ബ്രൊക്കോളി.  ബ്രൊക്കോളിയെ ഒരു 'ബയോ ഫാര്‍മസി' എന്നു വിളിച്ചാലും തെറ്റില്ല. ആഴ്ചയില്‍ രണ്ടു നേരമെങ്കിലും കഴിക്കണം.അതും സലാഡായോ ആവിയില്‍ പുഴുങ്ങിയോ വേണം. അതീവ രുചികരമാണത്.

നല്ല ഒന്നാന്തരം ഭക്ഷ്യനാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പൊണ്ണത്തടി കുറയ്ക്കാനും കൊളസ്ട്രോള്‍ ക്രമീകരിക്കാനും അത്യുത്തമം. ഇലയും പൂവും തണ്ടും കഴിയ്ക്കാം.  സാമ്പത്തികശേഷി ഉയര്‍ന്നവരുടെയും സെലിബ്രിറ്റികളുടെയും ഇഷ്ടഭക്ഷണമാണ് ബ്രൊക്കോളി.

 

 

RELATED STORIES
� Infomagic - All Rights Reserved.