ജിയോയെ പൊളിച്ചടുക്കാന്‍ അവിശ്വസനീയ ഓഫറുകളുമായി ബിഎസ്എന്‍എല്‍
April 21,2017 | 10:39:07 am
Share this on

ജിയോയെ പൊളിച്ചടുക്കാന്‍ അവിശ്വസനീയ ഓഫറുകളുമായി ബിഎസ്എന്‍എല്‍. ജിയോയുടെ വരവോട് കൂടി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകളാണ ലഭിച്ച് കൊണ്ടിരിക്കുന്നത്. ജിയോ സൌജന്യ ഓഫറുകള്‍ നിര്‍ത്തലാക്കിയ ശേഷം പുറത്തിറക്കിയ ഓഫറുകളെ കിടപിടിക്കുക എന്നതാണ് ഇതര കമ്പനികളുടെ ലക്ഷ്യം. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

349 രൂപയുടെ ഓഫറില്‍ 2017 ഏപ്രില്‍ 24 മുതല്‍  2GB ഡാറ്റയും  അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്‍റ് എസ്റ്റിഡി കോളുകളും നല്‍കും. ഇതിന്‍റെ കാലാവധി 28 ദിവസവുമായിരിക്കും. 333 രൂപയുടെ ഓഫറില്‍ ദിവസേന 3GB അണ്‍ലിമിറ്റഡ് ഡാറ്റ പരിമിതികള്‍ ഇല്ലാതെ നല്‍കും. ഇതിന്റെ കാലാവധി 90 ദിവസമായിരിക്കും.

395 രൂപയുടെ ഓഫറില്‍ ദിവസേന 2GB അണ്‍ലിമിറ്റഡ് ഡാറ്റയും 3000മിനിറ്റ് ബിഎസ്എന്‍എല്‍ കോളുകളും 1800മിനിറ്റ്  മറ്റ് നെറ്റുവര്‍ക്ക് കോളുകളും സൌജന്യ മിനിട്ടുകള്‍ക്ക് ശേഷം 20p/min എന്ന നിരക്കില്‍ മാത്രമാവും ചാര്‍ജ് ഈടാക്കുകയും ഉള്ളു. ഇതിന്‍റെ കാലാവധി 71 ദിവസവുമായിരിക്കും.

339 രൂപയുടെ ഓഫറില്‍ 2017 ഏപ്രില്‍ 24 മുതല്‍ ദിവസേന 2GBയില്‍ നിന്നും 3GB ഡാറ്റയും അണ്‍ലിമിറ്റഡ് ബിഎസ്എന്‍എല്‍ കോളുകളും 25മിനിറ്റ് മറ്റ് നെറ്റുവര്‍ക്ക് കോളുകളും സൌജന്യ മിനിട്ടുകള്‍ക്ക് ശേഷം 20p/min എന്ന നിരക്കിലുമാവും ചാര്‍ജ് ഈടാക്കുക. ഇതിന്‍റെ കാലാവധി 28 ദിവസവുമായിരിക്കും. 

 

 

RELATED STORIES
� Infomagic - All Rights Reserved.