പരിസ്ഥി സൗഹാര്‍ദ്ദത്തിലേക്ക് കടക്കാം; പാള പ്ലേറ്റ് നിര്‍മാണ, വിപണന സാധ്യകള്‍; വീഡിയോ കാണാം
May 15,2018 | 07:17:53 pm

പരിസ്ഥിതി സൌഹാര്‍ദ്ദത്തിലേക്ക് കടക്കേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിട്ടുണ്ട്. നാടെങ്ങും പ്ലാസ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. വിവാഹങ്ങള്‍ തുടങ്ങി പല ചടങ്ങുകളിലും ഇന്ന് പ്ലാസ്റ്റിക് കലര്‍ന്ന പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ നിര്‍മാണം മുതല്‍ സംസ്കരണം വരെ മണ്ണിനോട് ചേരാത്ത മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നുണ്ട്. ഇതിനു ബദല്‍ മാര്‍ഗങ്ങള്‍ വിപണിയില്‍ എത്തേണ്ടത് അനിവാര്യമാണ്. ഇത്തരം പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്ക് പകരമായി നമുക്ക് പുറത്ത് ഇറക്കാവുന്നതും വിപണിയില്‍ പിടിച്ച് നില്കാവുന്നതുമായ ഉത്പാദനമാണ് പാള പ്ലേറ്റ് നിര്‍മാണം. 

പഞ്ച നക്ഷത്ര ഹോട്ടലുകള്‍ തുടങ്ങി സാധാരണ വിവാഹങ്ങളില്‍ വരെ പാള പ്ളേറ്റുകൾക്ക് ആവാശ്യക്കാര്‍ വര്‍ധിച്ച് വരികയാണ്. പേപ്പർ പ്ളേറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരവും ചൂട് താങ്ങുന്നു എന്നതും ആവശ്യക്കാരെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്ളേറ്റുകൾ പലവിധത്തിലും ആകൃതിയിലും വലുപ്പത്തിലും നിര്‍മിക്കാനാവുന്നതാണ്. സാധാരണയായി കവുങ്ങിന്റെ പാളകള്‍ കൊണ്ടാണ് പ്ളേറ്റുകൾ നിര്‍മിക്കുന്നത്. 

നിര്‍മാണ മെഷീന് സാധാരണയായി മൂന്നു മുതല്‍ മൂന്നര ലക്ഷം വരെയാണ് വിപണി വില. ഫുള്‍ ഓട്ടോമാറ്റിക് മെഷീന് അഞ്ചു മുതല്‍ ആറു ലക്ഷം വരെ വിലയും വരും. മെഷീന്‍ പ്രവര്ത്തിപ്പിക്കുന്നതിനു കാര്യമായ പാഠവം ആവശ്യമില്ല. മറ്റൊരു പ്രധാന ജോലിയായി വരിക കവുങ്ങിന്‍ കര്‍ഷകരെയും അവരില്‍ നിന്ന് പാള സ്റ്റോക്ക് ചെയ്ത് സൂക്ഷിക്കുക എന്നതുമാണ്‌. 

തോട്ടങ്ങളില്‍ നിന്നും പാളകള്‍ ലഭ്യമാക്കി കഴുകി വൃത്തിയാക്കി പൂപ്പലും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കി വേണം ഉത്പാദനത്തിനായി മെഷീനില്‍ കയറ്റെണ്ടത്. ഇതിനും മുന്‍പായി പാളകള്‍ നനച്ച് കുതിര്‍ത്തേണ്ടതുണ്ട്. ശേഷം, ആവശ്യാനുസരണം ഡൈകള്‍ മാറ്റി സെറ്റ് ചെയ്തു ഹൈഡ്രോളിക് മെഷീനുകളിലൂടെ ഡിഷ്‌ പ്ലേറ്റുകള്‍ നിര്‍മ്മിക്കാം. നല്ല ബ്രാന്‍ഡ് പേരുകള്‍ നല്‍കി വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മികച്ച ഒരു തുക സമ്പാദ്യമാക്കാന്‍ കഴിയും.

പാള പ്ലേറ്റ് നിര്‍മാണ വീഡിയോ

 
� Infomagic - All Rights Reserved.