ആയുര്‍വേദത്തില്‍ പുത്തന്‍ ആശയങ്ങളുണ്ടോ? സംരംഭക സ്വപ്‌നങ്ങള്‍ക്ക് ചിറകുമായി ആയുര്‍സ്റ്റാര്‍ട്ട്
October 07,2018 | 05:15:20 pm


കൊച്ചി: ആയുര്‍വേദ മേഖലയിലെ സംരംഭകര്‍ക്ക് പ്രചോദനമാകാന്‍ ആയുര്‍സ്റ്റാര്‍ട്ടപ്പ് 2018 . കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രീസ് ആണ് മത്സരം സംഘടിപ്പിക്കുന്നത്.

ആയുര്‍സ്റ്റാര്‍ട്ട് 2018ലൂടെ മുന്നോട്ടുവെക്കുന്ന നവീന ആശയങ്ങള്‍ക്ക് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് സിഐഐ പിന്തുണ നല്‍കും.
2500 കോടി രൂപയാണ് ഇതിനായി ചിലവിടുക. നവംബര്‍ 21 മുതല്‍ 23 വരെ ലേ മെറിഡിയന്‍ ഹോട്ടലിലാണ് ആയുര്‍സ്റ്റാര്‍ട്ട് നടക്കുക.

ഏറ്റവും മികച്ച ആശയങ്ങള്‍ക്ക് സംരംഭകത്വ,വാണിജ്യ മേഖലയിലുള്ളവരുടെ മെന്ററിംങ് ലഭ്യമാക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്ട്രീസ് കേരളാ ഘടകം ചെയര്‍മാനും ധാത്രി ആയുര്‍വേദയുടെ മാനേജിങ് ഡയറക്ടറുമായ ഡോ എസ് സജികുമാര്‍ പറഞ്ഞു.

സംരംഭകര്‍,വിദ്യാര്‍ത്ഥികള്‍,പ്രൊഫഷണലുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് www.globalayurvedasummit.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 
Related News
� Infomagic- All Rights Reserved.