ദിനംപ്രതി 75 രൂപ മാറ്റിവെക്കാമോ? 34 ലക്ഷം രൂപ നേടാന്‍ നല്ലൊരു മാര്‍ഗം
September 12,2018 | 03:59:57 pm

ജീവിത തിരക്കുകള്‍ക്കിടയില്‍ പലരും പ്രായമാകുമ്പോഴുള്ള സമ്പാദ്യത്തെ കുറിച്ച് ചിന്തിക്കാറേയില്ല. സര്‍ക്കാര്‍ ജീവനക്കാരനല്ല എങ്കില്‍ ഏതൊരാളും റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് ഒരു നുള്ളു സമ്പാദ്യം എപ്പോഴും മാറ്റിവെക്കുന്നത് തന്നെയാണ് ബുദ്ധി. കിട്ടുന്നതെല്ലാം ചെലവഴിച്ച് അധ്വാനശേഷി കുറയുന്ന കാലം വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയാകേണ്ടിവരും. ഇതൊഴിവാക്കാന്‍ ദിനംപ്രതി 75 രൂപ മാറ്റിവെക്കാന്‍ തയ്യാറാണ്ടോ നിങ്ങള്‍? എങ്കില്‍ മിനിമം 45 വയസിന് ശേഷവും അടിച്ചുപൊളിച്ചുതന്നെ ജീവിക്കാം.


നിക്ഷേപിക്കേണ്ടത് എങ്ങിനെ?


ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങളാണ് പരിഗണിക്കുന്നതെങ്കില്‍ മ്യൂച്ചല്‍ഫണ്ട് നിക്ഷേപങ്ങളാണ് നല്ലത്. ദിനംപ്രതി 75 രൂപാ വെച്ച് മാസംതോറും 2250 രൂപയാണ് ഇരുപത് വര്‍ഷക്കാലയളവിലേക്ക് നിക്ഷേപിക്കേണ്ടത്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപിയായാണ് നിക്ഷേപം. ഇരുപത് വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ 5,40,000 രൂപയാണ് നിക്ഷേപമായി ഉണ്ടാകുക. ഇതിന്റെ പതിനഞ്ച് ശതമാനം കോമ്പൗണ്ട് ആന്യുവല്‍ ഗ്രോത്‌റേറ്റ്(സിഎജിആര്‍)ആയി ലഭിക്കും. മൊത്തം നിക്ഷേപത്തിന്റെ 15% വളര്‍ച്ച നോക്കിയാല്‍ 9 ലക്ഷം രൂപയായി വളരും. ഇവിടെയാണ് കോമ്പൗണ്ടിങ് വളര്‍ച്ചയുടെ പ്രസക്തി.
15 ശതമാനം സി. എ. ജി. ആറില്‍ നിങ്ങളുടെ ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഈ രീതിയില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 33,68,789 രൂപയായി വളരുന്നു. ഇതാണ് എസ്. ഐ. പി നിക്ഷേപത്തിന്റെ മാജിക്.

നിക്ഷേപം കോംപൗണ്ടിങ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന മ്യൂച്വല്‍ ഫണ്ടിലാകുമ്പോള്‍ ഇത് സംഭവിക്കുന്നു. വേണ്ടത് മികച്ച മ്യൂച്വല്‍ ഫണ്ടിന്റെ മെച്ചപ്പെട്ട ഓഹരി അധിഷ്ഠിത സ്‌കീം തിരഞ്ഞെടുക്കുക എന്നതാണ്.
ഇരുപത്തിയഞ്ചു വയസുമുതല്‍ ഒരാള്‍ കൃത്യമായി നിക്ഷേപം തുടര്‍ന്നാല്‍ 45 വയസാകുമ്പോഴേക്കും നല്ലൊരു തുക തന്നെ കൈയ്യില്‍വരും.

 
� Infomagic- All Rights Reserved.