ആഗ്രഹത്തിന് ചിറക് നല്‍കുക
October 04,2018 | 01:55:09 pm

ഫുള്‍സ്റ്റോപ്പിനിടയില്‍ ഒതുക്കിത്തീര്‍ത്ത അനേകം വാക്കുകളുണ്ട്,സിലബസ്സുകളില്‍ തളച്ചിട്ട ഒട്ടനവധി ചിന്തകളുണ്ട്,മടക്കി വച്ച താളുകള്‍ നിവര്‍ത്താനാവാതെ തഴഞ്ഞ കുറേ വായനകളുണ്ട്,ശരീരത്തിനായി മാത്രം ചെയ്ത പരിപാലനങ്ങളുണ്ട്.ഇങ്ങനെ പേരിനു മാത്രം തട്ടിക്കൂട്ടുന്നതുകൊണ്ട് കൊണ്ട് ഈപ്രവര്‍ത്തികള്‍ വിജയം കാണുന്നുണ്ടോ?ഒന്നുകൂടി മുന്‍പോട്ട് പോയിരുന്നുവെങ്കില്‍ ആ വായനയും,വിദ്യാഭാസവും,ആരോഗ്യവും നിങ്ങളുദേശിക്കുന്നതിനും മുകളില്‍ എത്തുമായിരുന്നില്ലെ ? അതായത് ഒരു പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണം സാധ്യമാവണമെങ്കില്‍ നാം മുന്‍പോട്ട് പോകണ്ടതുണ്ട്.അതിനായി കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരുമെന്നതും തീര്‍ച്ചയാണ്. പലപ്പോഴും ഈ മുന്‍പോട്ട് പോക്കിന് അഴഞ്ഞു കൊടുക്കേണ്ടി വരുന്നത് സമയത്തിന് മുന്നിലാണ്.കാരണം സമയം ആര്‍ക്കും വലിച്ചുനീട്ടാനോ പിടിച്ചു നിര്‍ത്താനോ കഴിയില്ല .

ഇനി സമയവും അനുകൂലമാണെന്നിരിക്കട്ടെ എന്നാലും ഒരു പ്രത്യേക നിയമത്തെ അനുസരിച്ചു അതിനുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിച്ചു മുന്‍പോട്ട് പോകുക സാധ്യമാണെങ്കിലും ഇന്നലത്തേതിന്റെ തുടര്‍ച്ച മാത്രമേ അതാകുന്നുള്ളു.

ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍ ചാടിക്കടക്കാന്‍ കഴിയാത്തിടത്തോളം ഒരാള്‍ ഏല്‍പ്പിച്ച ജോലികളില്‍ മാത്രം അയാള്‍ വ്യാപൃതനാവുകയും തങ്ങളുടെ ശേഷിക്കനുസരിച്ചു ലക്ഷ്യത്തിന്റെ ഉന്നമനത്തിനായി സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയുന്നു.അല്ലെങ്കില്‍ അവരുടെ മുന്‍പോട്ട് പോക്കലിനായുള്ള സാഹചര്യം സൃഷ്ട്ടിക്കാന്‍ ആരും തയ്യാറുകുന്നില്ല. ചുരുക്കിപറഞ്ഞാല്‍ ദിവസങ്ങളും വസ്ത്രങ്ങളും മാറുകയും പ്രവര്‍ത്തികളും ലക്ഷ്യങ്ങളും സമാന സ്വഭാവമുള്ളതാവുകയും ചെയുന്നു .

പ്രധാനമായും തൊഴിലാളികളെ 3 വിധത്തില്‍ തിരിക്കാം .

1 . സ്വയമേ തന്റെ കഴിവും ഊര്‍ജ്ജവും ആവാഹിച്ചു പ്രവര്‍ത്തിക്കുന്നവര്‍

2 . പുറമേ നിന്ന് ആ വ്യക്തിയുടെ താല്‍പ്പര്യങ്ങളെ തിരിച്ചറിഞ്ഞു
പ്രജോദിപ്പിക്കാന്‍ വേണ്ടി കാത്തിരിക്കുന്നവര്‍

3 . ഇതില്‍ രണ്ടിലും ഉള്‍പ്പെടാതെ മുന്‍പോട്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍

KRA (KEY RESULT AREA ),KPI (KEY PERFORMENCE INDEX ) എന്നീ രണ്ട് ഘടകങ്ങളിലൂടെ തങ്ങളെ അളക്കുന്ന മാനേജുമെന്റുകളാണ് നമുക്ക് ചുറ്റുമുള്ളത്.എന്നോല്‍ സൗമ്യമായ ആത്മബലാല്‍ക്കാരം (Soft coercion) മുഖേന സംഘാടകര്‍ക്ക് ഒരു വ്യക്തിയുടെ കഴിവ് തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കാനുള്ള സാദ്ധ്യതകള്‍ തുറന്നുകൊടുക്കാവുന്നതാണ്.

ഇത് ആ മേഖലക്ക് അത്ഭുതാവാഹമായ വളര്‍ച്ചയാണ് നേടിക്കൊടുക്കുന്നത്. ബ്ലേഡ് എത്രത്തോളം മൂര്‍ച്ചയുള്ളതാണെങ്കിലും മരം മുറിക്കാന്‍ നാം അത് ഉപയോഗിക്കാറില്ല.എന്നാല്‍ കോടാലി എത്ര ശക്തമാണെങ്കിലും മുടി വെട്ടുന്നതിനു അത് പോര താനും.ഇത് പോലെയാണ് തൊഴിലാളികളുടെ കാര്യവും.കഴിവും കാര്യക്ഷമതയും തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഉണ്ടാക്കുകയാണു വേണ്ടത്. അധികമായ ചുവടുവെപ്പുകള്‍ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് സഹായിക്കുന്നു.അതിനായി അവലംബിക്കാവുന്ന ചില മാര്‍ഗങ്ങള്‍.

1 സ്ഥാനക്കയറ്റം
2 ശമ്പള വര്‍ധന
3 ഉപഭോക്തൃ സന്തോഷം
4 ഉയര്‍ന്ന ഉല്‍പ്പന്ന നിലവാരം
5 വിതരണം വേഗത്തിലാക്കുക
6 കുറഞ്ഞ ന്യുനത
7 മികച്ച സേവനങ്ങള്‍
8 മികച്ച കാര്യപ്രാപ്തി
9 ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം

''ജീവിതവിജയത്തിനായി ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മുന്നോട്ട് പോകുന്നതിനായി
സജ്ജമാവുക എന്നതാണ്''
-നെപ്പോളിയന്‍ ഹില്‍

 

 
� Infomagic - All Rights Reserved.