ദുബൈയില്‍ റിയല്‍ എസ്റ്റേറ്റിന് നല്ലകാലം; നിക്ഷേപമിറക്കാന്‍ കമ്പനികള്‍ വിളിക്കുന്നു
May 16,2018 | 08:52:56 am


 ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ അവസരങ്ങള്‍ വര്‍ധിക്കുകയാണ്. ദുബൈയില്‍ നിക്ഷേപത്തിന് തയ്യാറുള്ള പങ്കാളികളെ തേടി കമ്പനികള്‍ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. സുരക്ഷിതവും ലാഭകരവുമായ വിപണിയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ദുബൈയിലെ റിയല്‍എസ്റ്റേറ്റ് മേഖല പുത്തന്‍ ഉണര്‍വിലാണുള്ളത്. ഈ സാഹചര്യം മുതലെടുത്ത് നിക്ഷേപം ഇറക്കിയാല്‍ രക്ഷപ്പെടുമെന്നാണ് റിയല്‍എസ്റ്റേറ്റ് ഭീമന്‍മാരുടെ നിരീക്ഷണം.

ഡാന്യൂബ് പോലുള്ള ഡവലപ്പേഴ്‌സ് ലാഭകരമായ നിര്‍മാണ പദ്ധതികളുമായി രംഗത്തുണ്ട്. ദുബൈയിലെ ഏറ്റവും വലിയ പാര്‍പ്പിട നിര്‍മാതാക്കളായ ഡാന്യൂബ് പ്രോപ്പര്‍ട്ടീസ് നിക്ഷേപത്തിന്റെ പതിനഞ്ച് ശതമാനം വരെ മടക്കി നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ടില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനമാണ് ദുബൈയ്ക്കുള്ളത്.

 
� Infomagic - All Rights Reserved.