ഒരു ലക്ഷം രൂപയുണ്ടോ? സുഗന്ധം പകരാം,കോടികളുടെ ലാഭാം നേടാം
October 05,2018 | 01:01:10 pm


പുതു സംരംഭകര്‍ എപ്പോഴും വേറിട്ട വഴിയില്‍ ചിന്തിക്കുന്നവരായിരിക്കണം. കിടമത്സരം അധികമില്ലാത്ത, എന്നാല്‍ ആളുകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പ്രൊഡക്ടുകള്‍ തെരഞ്ഞെടുക്കാനാണ് ഏറെ ശ്രദ്ധവേണ്ടത്. അത്തരമൊരു ബിസിനസാണ് സുഗന്ധ ദ്രവ്യങ്ങളുടേത്. സ്‌പ്രേയും അത്തറും ഊദുമൊന്നുമില്ലാതെ വിയര്‍പ്പുനാറ്റവുമായി പുറത്തിറങ്ങാന്‍ മടിക്കുന്നവരാണ് ഏവരും.

ഇത് വിപണനസാധ്യതയായി തിരിച്ചറിയുന്നിടത്താണ് വിജയം. ആഘോഷവേളകളില്‍പോലും സുഗന്ധം പകരുന്ന വസ്തുക്കളുടെ സാന്നിധ്യം അനിവാര്യമാണ്. ഇത്തരം ബിസിനസുകള്‍ക്ക് മുതല്‍മുടക്കും കുറച്ചുമതി. ഒരു ലക്ഷം രൂപയുണ്ടായാല്‍ ഊദിന്റെയും അത്തറിന്റെയുമൊക്കെ സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍പോലും ഇന്ത്യയില്‍ നിന്നുള്ള ഊദിനും അത്തറിനും വന്‍ ഡിമാന്റാണ്.കോടിക്കണക്കിന് രൂപയുടെ വിപണനമാണ് ഈ വിപണിയില്‍ നടക്കുന്നത്.

ഊദ് കച്ചവടം തുടങ്ങുന്നത് എങ്ങിനെ
അഗര്‍ വുഡ് ദൂപ്പുകള്‍ (ഊദ്) നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യന്‍ വിപണികളില്‍ ലഭ്യമാണ്. അന്യ സംസ്ഥാനത്തെ ഈ വിപണികളില്‍ നിന്ന് ഇത് വാങ്ങിക്കൊണ്ടുവന്ന് പ്രത്യേക മോള്‍ഡുകളില്‍ നിര്‍മിച്ച് വിപണിയിലെത്തിക്കാം.

മുതല്‍ മുടക്ക്

പ്രധാനമായും രണ്ട് ഘടകങ്ങള്‍ക്കാണ് സംരംഭകന്‍ ഏറെ പണം മുടക്കേണ്ടി വരിക. ഒന്ന് അസംസ്‌കൃത വസ്തുക്കളുടെ സംഭരണം. ഇത് അന്യസംസ്ഥാനത്തെ വിപണികളില്‍ നിന്ന് വാങ്ങാം. ഇതിന്റെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജന്‍സികള്‍ കേരളത്തിലുണ്ട്. ആകര്‍ഷകമായ പായ്ക്കിംഗാണ് മറ്റൊരു ഘടകം. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ഊദിന്റെ ചെലവ് കുറഞ്ഞ രൂപമാണ് നാം നിര്‍മിക്കുന്നതെങ്കിലും അതിന്റെ പായ്ക്കിംഗ് ആകര്‍ഷകമാകണം. ചെറുകിട സംരംഭകര്‍ക്ക് ഒരു ലക്ഷം രൂപ കൊണ്ട് ഈ മേഖലയിലേക്ക് പ്രവേശിക്കാം.

വിപണി
ഊദിന്റെ ആരാധകരായ എല്ലാ രാജ്യങ്ങളിലും ഇതിന്റെ വിപണി കണ്ടെത്താം. സ്വര്‍ണത്തേക്കാള്‍ വിലയുള്ള യഥാര്‍ത്ഥ ഊദിനെ വെല്ലുന്നവിധം സുഗന്ധം നല്‍കിയാല്‍ ഊദിന്റെ ആരാധാകരായ സാധാരണ ജനങ്ങളിലേക്ക് എത്താന്‍ സാധിക്കും. വന്‍ വിപണിയും തുറന്നുകിട്ടും.

 

 
Related News
� Infomagic- All Rights Reserved.