കര്‍ഷകനാണോ? വായ്പയ്ക്കായി കിസാന്‍ ക്രെഡിറ്റ്
April 09,2019 | 05:51:49 pm

 

കര്‍ഷകര്‍ക്ക് ആശ്വാസകരമായ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.കാര്‍ഷിക ആവശ്യത്തിന് സമയോചിതമായി തുക ലഭ്യാമാക്കുന്ന ഒരു പദ്ധതിയാണിത്. എസ്ബിഐയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍,പങ്കാളിത്ത കൃഷിയില്‍ ഉള്‍പ്പെട്ടവര്‍,പാട്ടകര്‍ഷകര്‍,സിംഗിള്‍ ഹോള്‍ഡിങ് ഗ്രൂപ്പ് എന്നിവര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം.

ഒരു വര്‍ഷം കാലായളവാണ് തുക തിരിച്ചടയ്‌ക്കേണ്ട കുറഞ്ഞ കാലാവധി ഏഴ് ശതമാനം മാത്രമാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ. വായ്പാ തിരിച്ചടവ് പൂര്‍ത്തിയാകുന്നത് വരെ പലിശ തുടരുമെന്നതാണ് മറ്റൊരു കാര്യം. വായ്പാ തുക എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാമെന്ന പ്രത്യേകത ഈ പദ്ധതിക്കുണ്ട്.

അതിനാല്‍ ആവശ്യത്തിനനുസരിച്ച് മാത്രം പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചാല്‍ മതി. അതിനായി ഡെബിറ്റ് കാര്‍ഡ് ബാങ്ക് തന്നെ കര്‍ഷകര്‍ക്ക് നല്‍കും.പല ഘട്ടങ്ങളായി നല്‍കുന്ന വായ്പയ്ക്ക് നിങ്ങളുടെ അടുത്തുള്ള എസ്ബിഐ ശാഖ സന്ദര്‍ശിച്ചാല്‍ മതി.

 
� Infomagic- All Rights Reserved.