വളർന്നു വരുന്ന ലോൺട്രി വ്യവസായം
May 10,2018 | 02:46:57 pm

അടുത്തകാലംവരെ ലോൺട്രി വ്യവസായത്തെ സ്റ്റാറ്റസിനു ചേരുന്ന വ്യവസായമല്ല എന്നുള്ള പേരുപറഞ്ഞു അകറ്റി നിർത്തിയിരുന്ന മലയാളി തന്നെ വിദേശരാജ്യങ്ങളിൽ പോയി ലോൺട്രികളിൽ ജോലി ചെയ്തു പരിചയ സമ്പത്തുമായി നാട്ടിൽ വന്ന് ഈ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായം എന്ന നിലയിലും വലിയ മൂലധനം നിക്ഷേപം ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ മേഖലയിൽ ലോൺട്രിയെ ആകർഷകമാക്കുന്നു.

വീടുകളിൽ നിന്നുള്ള തുണിത്തരങ്ങൾ അലക്കി തേച്ച് നൽകുന്നതോടൊപ്പം ഹോട്ടലുകൾ, ടൂറിസ്റ് ഹോമുകൾ, കോളേജ്, സ്കൂൾ ഹോസ്റ്റലുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. വീടുകളിൽ നിന്നും ലഭിക്കുന്ന തുണിത്തരങ്ങൾക്ക് താരതമ്യേന ഉയർന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേർത്ത് നൽകുന്ന തുണിത്തരങ്ങൾക്ക് 30% അധിക തുകയും ലഭിക്കുന്നതാണ്. പ്രതിദിനം വിവിധയിനത്തിൽപെട്ട 400 തുണികൾ അലക്കി തേച്ച് നൽകുന്ന ഒരു ലോൺട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയർ ഫീറ്റ് ഡ്രയിങ് ഏരിയയും അടക്കം 1000 സ്‌ക്വയർ ഫീറ്റ്കെട്ടിട സൗകര്യമാണ് ആവശ്യമായുള്ളത്. 10 കിലോ വാട്ട് കണക്റ്റഡ് ലോഡ് ആവശ്യമുള്ളു എന്നതിനാൽ പവർ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈൻ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇന്ത്യയിലെ പ്രധാന ലോൺട്രികളെ എടുത്തു പരിശോധിച്ചാൽ അവിടെയെല്ലാം കൂടുതലായി ജോലി ചെയ്യുന്നത് ഉത്തർപ്രദേശുകാരായിരിക്കും. ഈ രംഗത്ത് അവർക്കുള്ള നൈപുണ്യമാണ് ഇത് വെളിവാക്കുന്നത്. സംരംഭകന് പരിചയമുണ്ടെങ്കിൽ ഈ രംഗത്ത് പ്രവണ്യമുള്ള ഒരു യുപി ക്കാരനെ തപ്പിയെടുക്കുന്നത് തുടക്കത്തിൽ ഗുണം ചെയ്യും. കൂടെ 3 സ്ത്രീ തൊഴിലാളികളും അടക്കം 4 ജീവനക്കാർ മതിയാകും .

കേരളത്തിന്‍റെ അതിവേഗ വളര്‍ച്ചക്കൊപ്പം ജനങ്ങളുടെ ജീവിത ക്രമത്തിൽ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളില്‍ ഒന്നാണ് ലോണ്‍ട്രി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാവുകയും അണുകുടുംബങ്ങള്‍ ഫ്ലാറ്റുകളിലേക്ക് ചേക്കേറുകയും കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലിക്കാരാവുകയും ഈ ജോലിത്തിരക്ക് 24x7 ജോലി സമയത്തെ ഓവര്‍ ടൈമുകളിലേക്ക് നീളുകയും വീട്ടുജോലിക്ക് തൊഴിലാളികളെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല വ്യവസായങ്ങളെയും പോലെ ലോണ്‍ട്രിക്കും പ്രസക്തി ഏറുന്നത്.

ബെഡ്ഷീറ്റ്, പുതപ്പ്, സാരി തുടങ്ങിയവയ്ക്ക് 30 രൂപ വരെ ലഭിക്കും. എന്നാൽ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് 15 രൂപയേ ലഭിക്കുകയുള്ളൂ.

അടിസ്ഥാന സൗകര്യങ്ങള്‍

പ്രതിദിനം വിവിധയിനത്തില്‍പ്പെട്ട 400 തുണികൾ അലക്കി തേച്ച് നല്‍കുന്ന ഒരു ലോണ്‍ട്രി യുണീറ്റ് സ്ഥാപിക്കുന്നതിന് 600 സ്ക്വയർ ഫീറ്റ്‌ വാഷിംഗ് ഏരിയയും 400സ്ക്വയര്‍ ഫീറ്റ്‌ ഡ്രൈയിംഗ് ഏരിയയും അടക്കം 1000 സ്ക്വയർഫീറ്റ്‌ കെട്ടിട സൗകര്യമാണ് ആവശ്യമായുള്ളത്. 10കിലോവാട്ട് കണക്റ്റഡ് ലോഡ് ആവശ്യമുള്ളു എന്നതിനാൽ പവർ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീ ഫേസ് ലൈന്‍ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തെണ്ടാതാണ്. ത്രീ ഫേസ് ലൈനില്ലാത്ത സ്ഥലത്ത് വ്യവസായം ആരംഭിക്കുന്നതിൽ സ്വന്തം ചെലവില്‍ ലൈന്‍ വലിക്കേണ്ടി വരും.

പ്രതിദിനം 400 തുണികൾ അലക്കുന്ന ജോലി പൂര്‍ത്തിയാക്കാൻ 2000 ലിറ്റര്‍ വെള്ളം ആവശ്യമാണ്‌. ഈ വെള്ളം ഡിറ്റര്‍ജന്‍റുകൾ കലര്‍ന്നതിനാൽ സേഫ്റ്റി ടാങ്കില്‍ ശേഖരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ റീ സൈക്ലിംഗ്‌ പ്ലാന്‍റുവച്ച് ഈ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്നതാണ്.

 50 കി.മി. ചുറ്റളവിനുള്ളില്‍ നിലവിലുള്ള തയ്യൽ കടകളെയോ ചെറിയ ടെക്സ്റ്റയിൽ ഷോപ്പുകളെയോ കളക്ഷൻ സെന്‍റെറുകളായി നിയമിക്കാവുന്നതും 10% വരെ കമ്മീഷൻ ഇത്തരം ഏജന്‍സികള്‍ക്ക് നല്‍കാം. കൃത്യ സമയത്ത് ശേഖരിക്കുന്നതും യഥാസമയം മടക്കി നല്‍കുന്നതും കൂടുതൽ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാൻ സഹായിക്കും.

 
� Infomagic - All Rights Reserved.