59 മിനിറ്റ് കൊണ്ട് ഒരു കോടി രൂപ വായ്പനേടാം; അപേക്ഷിക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങള്‍
November 07,2018 | 07:58:50 pm


 59 മിനിറ്റില്‍ 1 കോടി രൂപയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി സമ്മാനം. പന്ത്രണ്ട് പദ്ധതികളാണ് പ്രധാനമന്ത്രി ആകെ പ്രഖ്യാപിച്ചത്. ഇതില്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത, 2 കോടി വരെയുള്ള ചെറുകിട സംരംഭക വായ്പകള്‍ക്ക് 2 ശതമാനം പലിശ ഇളവാണ് സംരഭകരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത്.

ഗ്യാരണ്ടി ആവശ്യമില്ലാത്ത കോണ്‍ടാക്ട് ലെസ് ബിസിനസ് ലോണുകള്‍ 10 ലക്ഷം മുതല്‍ 1 കോടി വരെ അനുവദിക്കാറുണ്ട്. പൂര്‍ണ്ണമായും സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ഓണ്‍ലൈനിലൂടെ അപേക്ഷിക്കുന്നതിനാല്‍ 20-25 ദിവസം വരെ കാലതാമസം നേരിടുന്ന ലോണ്‍ നടപടികള്‍ വെറും 59 മിനിറ്റായി കുറഞ്ഞു.മീഡിയം, സ്മോള്‍ ആന്റ് മൈക്രോ എന്റര്‍പ്രൈസസ് വിഭാഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ ലോണ്‍ ലഭിക്കും എന്നാണ് മോദിയുടെ അവകാശവാദം. ക്രഡിറ്റ് ഗ്യാരന്റീ ഫണ്ട് ട്രസ്റ് ഫോര്‍ മൈക്രോ ആന്റ് സ്മോള്‍ എന്റര്‍പ്രൈസസ് എന്ന സ്‌കീമില്‍ നല്‍കി വരുന്ന വായ്പ ആയതിനാല്‍ 8 ശതമാനം മുതലാണ് പലിശ നിരക്ക്.

വായ്പ നേടുന്നത് എങ്ങിനെ?
വെബ്സൈറ്റില്‍ പറയുന്ന 10 നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ലോണ്‍ ലഭ്യാമാകും.

വെബ്സൈറ്റ് ലോഗിന്‍ ചെയ്യുന്നതിന് മുന്‍പായി താഴെപ്പറയുന്ന കാര്യങ്ങള്‍ കയ്യില്‍ കരുതണം.

a. എസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഐഡി നമ്പര്‍.

b.ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ എക്സ്എംഎല്‍ ഫോര്‍മാറ്റില്‍. അല്ലെങ്കില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കാവുന്നതാണ്. കൂടെ പാന്‍ കാര്‍ഡ് വിശദാംശങ്ങളും

c.ആറുമാസത്തെ പാന്‍കാര്‍ഡ് വിശദാംശങ്ങള്‍,. അല്ലെങ്കില്‍ നെറ്റ് ബാങ്ക് സേവനം. വിശദാംശങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നല്‍കണം.
d.നിലവില്‍ ബിസിനസ് ഉടമയുടെ ഡയറക്ടറിന്റെ വിശദാംശങ്ങള്‍.

പിഎസ്ബി (പബ്ലിക് സെക്ടര്‍ ബാങ്ക്) ലോണ്സ് ഇന് 59 മിനിറ്റ്സ് എന്ന വെബ്സൈറ്റില്‍ 10 ഘട്ടങ്ങളിലായി നമുക്ക് വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം.

1.പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍

2.ജിഎസ്ടി സംബന്ധമായ കാര്യങ്ങള്‍. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടോ? മുന്‍ ലോണുകളില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ?

3.ജിഎസ്ടി വിശദാംശങ്ങള്‍: നമ്പര്‍, പാസ്വേഡ്, യൂസര്‍ ഐഡി

4.ടാക്സ് വിശദാംശങ്ങള്‍ നല്‍കണം
ടാക്സ് റിട്ടേണ് ഫയല്‍ ചെയ്തതിന്റെ തെളിവുകള്‍ എക്സ് എം എല്‍ ഫോര്‍മാറ്റഇല്‍ ആയിരിക്കണം നല്‍കേണ്ടത്. ഐടിആര്‍ ക്രഡന്‍ഷ്യല്‍സ്ലേയ്ക്ക് ലോഗിന്‍ ചെയ്യാനും സാധിക്കും. പാന്‍ കാര്‍ഡ് ഇന്‍ഫര്‍മേഷന്‍ ഇവിടെ നല്‍കാം.

5. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കണം. അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് ലോഗിന്‍ ചെയ്യാനും സാധിക്കും.

6.കമ്പനി ഡയറക്ടറുടെയും ഉടമയുടെയും വിശദാംശങ്ങള്‍

7. വായ്പയുടെ വിശദാംശങ്ങള്‍ നല്‍കണം
ഏത് ആവശ്യത്തിനാണ് വായ്പ വേണ്ടത്,. എന്താണ് ബിസിനസ്, മുന്‍പ് എടുത്തിട്ടുള്ള ലോണിന്റെ തിരിച്ചടവില്‍ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നിവ നല്‍കണം.

8.ഏത് ബാങ്കില്‍ നിന്നാണ് ലോണ്‍ എടുക്കാന്‍ ഉദ്ദേശക്കുന്നത്.
20 ഓളം പൊതുമേഖല ബാങ്കുകളുടെ ലോണ്‍ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്. അതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി നേരിട്ട് അപേക്ഷിക്കാം.

9. 1000 രൂപ + ജിഎസ്ടി തുക ഇവിടെ രജിസ്ട്രേഷന്‍ ഫീസ് ആയിട്ട് അടയ്ക്കണം.
10.അവസാനമായി അപ്രൂവല്‍ ലെറ്റര്‍ ലഭിക്കുന്നു. ഇത് ഡൗണ്‍ലോണ്‍ ചെയ്ത് എടുക്കാവുന്നതാണ്.

 

 
� Infomagic- All Rights Reserved.