സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ കൂടി; നിക്ഷേപിക്കാന്‍ മികച്ച ബാങ്കുകള്‍ ഇവയാണ്
March 13,2019 | 11:45:09 am

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണം നിക്ഷേപിക്കുന്നത് സ്ഥിരനിക്ഷേപമാണ്. സുരക്ഷിതത്വവും മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന മികച്ച പലിശ നിരക്കുമാണ് ഇത്തരം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. മുന്‍നിര പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും അടക്കം അടുത്തിടെ സ്ഥിരനിക്ഷേപ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ചുള്ള വിവിധ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകള്‍ പരിശോധിക്കാം.

 

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് മാര്‍ച്ച് 7 മുതലാണ് പലിശ നിരക്ക് പരിഷ്‌കരിച്ചത്. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 8 ശതമാനവും പലിശയാണ് ബാങ്ക് നല്‍കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതുക്കിയ എഫ്ഡി പലിശ നിരക്കും മാര്‍ച്ച് 7 മുതലാണ് പ്രാബല്യത്തില്‍ വന്നത്. രണ്ട് മുതല്‍ 3 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.40 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.90 ശതമാനവുമാണ് പലിശ.

ആക്‌സിസ് ബാങ്ക്

ഫെബ്രുവരി 27 മുതലാണ് ആക്‌സിസ് ബാങ്ക് എഫ്ഡി പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയത്. രണ്ട് വര്‍ഷം മുതല്‍ 30 മാസം വരെയുള്ള എഫ്ഡി നിക്ഷേപത്തിന് 7.50 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സീനിയര്‍ സിറ്റിസണ്‍സിന് ഈ കാലാവധിയിലുള്ള നിക്ഷേപത്തിന് 8.15 ശതമാനം വരെ പലിശ ലഭിക്കും.

 

കൊട്ടക് മഹീന്ദ്ര

കൊട്ടക് മഹീന്ദ്ര ബാങ്ക് മാര്‍ച്ച് 5ന് പ്രഖ്യാപിച്ച പുതിയ നിരക്ക് അനുസരിച്ച് 7.30 ശതമാനം പലിശ സാധാരണ നിക്ഷേപത്തിനും സീനിയര്‍ സിറ്റിസണ്‍ നിക്ഷേപത്തിന് 7.80 ശതമാനം പലിശ നിരക്കുമാണ് ലഭിക്കുക. 365 ദിവസം മുതല്‍ 699 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.

യെസ് ബാങ്ക്

ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുന്നത്. സീനിയര്‍ സിറ്റിസണ്‍സിന് ഇതേ കാലാവധിയിലുള്ള നിക്ഷേപത്തിന് 7.75 ശതമാനം വരെയാണ് പലിശ ലഭിക്കുക. മാര്‍ച്ച് 2 മുതലാണ് ഈ നിരക്ക് പ്രാബല്യത്തില്‍ വന്നത്.

 

 
Related News
� Infomagic- All Rights Reserved.