വിഷവിമുക്ത ഭക്ഷണത്തിന് നേച്ചര്‍ വാഷ്
November 08,2018 | 02:52:13 pm


ജൈവരീതിയില്‍ കൃഷി ചെയ്ത ഭക്ഷണങ്ങള്‍ക്ക് ഇന്ന് മികച്ച സ്വീകാര്യതയാണുളളത്. വിഷം തീാത്ത പച്ചക്കറികളും ഭക്ഷണവും ലഭിക്കാന്‍ കുറച്ചധികം പണം ചെലവഴിക്കാനും മലയാളികള്‍ തയ്യാറാണിന്ന്. വിളകള്‍ മണ്ണില്‍ നടുന്ന സമയം മുതല്‍ വിള പായ്ക്ക് ചെയ്ത് വിപണയില്‍ എത്തുന്നതുവരെ മാരകമായ വിഷ പ്രയോഗങ്ങളാണ് നടത്തുന്നത്. പരമാവധി വിളവ് ഉത്പ്പാദിപ്പിക്കുകയും അവ വിപണനം നടത്തുകയും ചെയ്യുക എന്നുള്ള ലക്ഷ്യം മാത്രമാണ് ഇതര സംസ്ഥാന കര്‍ഷകര്‍ക്കുള്ളൂ.

ഈ കീടനാശിനികളുടെ അംശം മനുഷ്യശരീരത്തില്‍ കാന്‍സര്‍ മുതലായ രോഗങ്ങളിലൂടെ കരള്‍, കിഡ്നി, ശ്വാസകോശം എന്നീ അവയവങ്ങളെ സാരമായി ബാധിക്കുന്നു. കീടനാശിനിയുടെ അംശം കുട്ടികളില്‍ എത്തപ്പെട്ടാല്‍ തലച്ചോറിന്റെ വളര്‍ച്ചയേയും ബൗദ്ധിക വളര്‍ച്ചയേയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും സാരമായി ബാധിക്കും. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വലിപ്പവും കളറും കിട്ടുവാന്‍ വേണ്ടി ഫാമുകളിലും എന്തിന് സാധാരണ കര്‍ഷകര്‍ പോലും പച്ചക്കറികളിലും മസാല എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാര്‍ബൈഡ് ഗ്യാസ് അഥവാ കാല്‍സ്യം കാര്‍ബൈഡ് മുതലായ കീടനാശിനികളും തളിക്കുന്നു. ഈ വിഷ പ്രയോഗം കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചൊന്നും ഇതര സംസ്ഥാന കൃഷിക്കാര്‍ ബോധവാന്‍മാരല്ല.

വിഷാംശം നീക്കാന്‍ വാളംപുളി വെള്ളത്തിലും മഞ്ഞള്‍പ്പൊടി കലര്‍ത്തിയ വെള്ളത്തിലും വിനാഗരിയിലുമെല്ലാം പഴം-പച്ചക്കറികള്‍ മുക്കിവച്ചതിന് ശേഷം ഉപയോഗിക്കുന്ന ശീലം മലയാളി വീട്ടമ്മമാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വാളംപുളിയിലും മഞ്ഞള്‍പ്പൊടിയിലും വിനാഗിരിയില്‍പ്പോലും മായം കലരാന്‍ തുടങ്ങിയതോടെ ആ സാധ്യതയുമില്ലാതായി. പരിശോധനകള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം പഴം പച്ചക്കറികളില്‍ പുറമെയുള്ള വിഷപ്രയോഗം നീക്കം ചെയ്യുന്നതിന് ചെലവ് കുറഞ്ഞതും വിഷരഹിതവുമായ സൊലൂഷനുകള്‍ വികസിപ്പിക്കുകയും അവയെ ഒരു സംരംഭമായി മാറ്റിയെടുക്കുകയും ചെയ്യുക എന്നത് ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കും. ഇത് ഒരു സംരംഭ അവസരമാക്കി മാറ്റാനും നമുക്ക് സാധിക്കും. അതാണ് നേച്ചര്‍ വാഷ്.

ജൈവ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന നേച്ചര്‍വാഷ് പ്രകൃതിക്കും മനുഷ്യര്‍ക്കും ഇണങ്ങുന്നതാണ്. പ്രതിദിനം 10 ലിറ്റര്‍ വില്‍പ്പന നടത്തിയാല്‍പ്പോലും ലാഭം നേടാന്‍ കഴിയുന്ന സംരംഭമാണ് നേച്ചര്‍വാഷ് നിര്‍മാണം. പഴം-പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചും അവ വരുത്തിവെക്കുന്ന മാരക രോഗങ്ങളെക്കുറിച്ചുമുള്ള പേടി മലയാളിമനസില്‍ നിലനില്ക്കുന്നിടത്തോളം നേച്ചര്‍വാഷിന് വിപണിയുണ്ടാകും. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്നതും കാലിക പ്രസക്തവുമായ ഒന്നാണ് നേച്ചര്‍വാഷ് നിര്‍മാണം.

 
� Infomagic- All Rights Reserved.