മറ്റ് പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി പിഎന്‍ബി
October 08,2018 | 08:42:14 am

ന്യൂഡല്‍ഹി: മറ്റ് പൊതുമേഖലാ ബാങ്കുകളുമായുള്ള ഏകീകരണ സാധ്യതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി). നിലവില്‍ ബാങ്കിനകത്തെ ഏകീകരണ പ്രവര്‍ത്തനങ്ങളിലും സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മാമേജിംഗ് ഡയറക്ടര്‍ സുനില്‍ മേത്ത അറിയിച്ചു.

14,00 കോടിയുടെ വായ്പാ തട്ടിപ്പിനിരയായ ബാങ്ക് നിഷ്‌ക്രിയ ആസ്തികള്‍ വീണ്ടെടുക്കാനും വളര്‍ച്ചയ്ക്കുമാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊത്തം ബാങ്കിംഗ് വ്യവസായത്തേക്കാള്‍ കൂടുതല്‍ വായ്പാ വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തിയതിന്റെയും തിരിച്ചടവിന്റെ വേഗതയും കണക്കിലെടുത്ത് 5,431 കോടിയുടെ മൂലധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 
� Infomagic - All Rights Reserved.