സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ പേരക്ക കൃഷി; ഏകറില്‍ ലാഭം 12 ലക്ഷം
March 08,2019 | 02:44:47 pm

 

നമ്മള്‍ പലരും നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മള്‍ ഇഷ്ടപ്പെട്ടപ്പോലെയാണോ ജീവിക്കുന്നത്. ഇഷ്ടമുള്ള ജോലി ചെയ്ത് ഇഷ്ടമുള്ള രീതിയില്‍.... അല്ല എന്നായിരിക്കും പലരുടെയും ഉത്തരം. അതുതന്നെയാണ് നമുക്ക് പരിധികള്‍ തീര്‍ക്കുന്നതും. എന്നാല്‍ എപ്പോഴെങ്കിലും സ്വന്തം വഴികളിലേക്ക് മടങ്ങിവരാത്തവര്‍ ഉണ്ടാവില്ല. അങ്ങിനെയുള്ളവര്‍ ജീവിതത്തില്‍ പൂര്‍ണമായും വിജയിച്ചവരായിരിക്കും. എല്ലാവരെയും പോലെ വിദ്യാഭ്യാസത്തിനൊത്ത ജോലി തെരഞ്ഞെടുത്ത് ജീവിതം ആരംഭിച്ചയാളാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറും ഹരിയാന ജിന്ദ് ജില്ലയിലെ സാംഗാപുര ഗ്രാമവാസിയുമായി നീരജ് ധന്ദാ. നല്ല ശമ്പളത്തോടെ സോഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്തുവരികയാണെങ്കിലും ജൈവകൃഷിയെന്ന സ്വപ്‌നമായിരുന്നു മനസില്‍.പിന്നെ പതുക്കെ തന്റെ സ്വപ്‌നം എത്തിപ്പിടിക്കാനുള്ള പരിശ്രമമായി. 

തുടക്കത്തില്‍ അദ്ദേഹം അലഹാബാദില്‍ സുരക്ഷിതമായ ജൈവകൃഷിയിലൂടെയാണ് കൃഷി ആരംഭിച്ചത്. എന്നിരുന്നാലും ഉയര്‍ന്ന നിലവാരമുള്ള പേരയ്ക്കയ്ക്ക് ഇടനിലക്കാരുടെ ഇടപെടല്‍ മൂലം ശരിയായ വില ലഭിക്കാനായില്ല.

നീരജ് ധന്ദയെ ഇത് നിരാശനാക്കിയിരുന്നു. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, ''പാവപ്പെട്ട കര്‍ഷകര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, വിലക്കനുസൃതമായി വിത്തുകള്‍ക്കും രാസവളങ്ങള്‍ക്കും വില നല്‍കി വാങ്ങുന്നു, കച്ചവടക്കാരന്‍ തീരുമാനിച്ച തുകയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കും, ട്രാന്‍സ്‌പോര്‍ട്ടറുടെ കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ചെലവും അദ്ദേഹം വഹിക്കുന്നു. അവസാനം ഒന്നും ചെയ്യാത്ത ഒരു ഇടനിലക്കാരന്‍ തന്റെ ഉല്പന്നങ്ങളുടെ വില തീരുമാനിക്കുന്നത് എങ്ങനെയാണ്?''

ഇടനിലക്കാരില്‍ നിന്ന് ധാരാളം പ്രതിസന്ധികള്‍ നേരിട്ടശേഷം നീരജിന് മാര്‍ക്കറ്റിലേക്ക് നേരിട്ട് ഒരു കൌണ്ടര്‍ തുറക്കാന്‍ കഴിഞ്ഞു. വിഎന്‍ആര്‍ നഴ്‌സറി സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹമവിടെ വി.എന്‍.ആര്‍-ബിയൈ വെറൈറ്റി ആയ പേരക്ക കണ്ടു. ആ വിഭാഗത്തില്‍ പെട്ട പേരയ്ക്കയ്ക്ക് വളരെ നല്ല തൂക്കം ലഭിക്കുകയും 15 ദിവസത്തില്‍ കൂടുതല്‍ കേടുവരാതെ നില്‍ക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. അദേഹം ഉടനെ അതിന്റെ 3000 വൃക്ഷത്തൈകള്‍ വാങ്ങി അവരുടെ കൃഷി സ്ഥലത്ത് നട്ടു.

അനുചിതമായ കാലാവസ്ഥാ സാഹചര്യങ്ങളില്‍ പേരയ്ക്ക നടുന്നതിന് ആദ്യ വര്‍ഷത്തില്‍ കുറച്ച് നഷ്ടം സംഭവിച്ചു, പക്ഷേ നീരജ് അത് ഒരു പഠനാനുഭവമായി എടുത്തു.

നീരജ് സ്വന്തമായി ഒരു വെബ്‌സൈറ്റ് കൂടി ഓപ്പണ്‍ ചെയ്തത് ബിസിനസ്സിന്റെ മറ്റൊരു സ്റ്റേജിലേക്ക് കാലെടുത്തു വച്ചു. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യാനും അത് വീട്ട് പടിക്കല്‍ എത്തിക്കാനും വെബ്‌സൈറ്റിലൂടെ സാധിക്കും.. ഇതിലൂടെ ഇടനിലക്കാരുടെ സ്വാധീനം ഇല്ലാതാക്കാനും സാധിച്ചു. നീരജ് ഒറ്റയ്ക്കായിരുന്നു ഇത് തുടങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ ടീമില്‍ ആറു കര്‍ഷകരും ഉണ്ട്. നീരജ് കുറഞ്ഞത് ഏക്കറിന് 10-12 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട് . കൂടാതെ ഗ്രാമത്തിലെ യുവാക്കളെ പരിശീലിപ്പിക്കാന്‍ അദ്ദേഹം ക്ലാസുകള്‍ നടത്തിവരുന്നു

 

 
Related News
� Infomagic- All Rights Reserved.