5000 രൂപയും,രണ്ട് നെയ്ത്ത് യന്ത്രങ്ങളുമായി തുടങ്ങി; പരവതാനികള്‍ വിറ്റ് നന്ദകിഷോര്‍ നേടുന്നത് 122 കോടി
August 04,2018 | 01:14:59 pm


ത്തരേന്ത്യന്‍ പരവതാനികള്‍ക്ക് പേരും പെരുമയും സ്വദേശത്തും വിദേശത്തും വേണ്ടതിലധികമുണ്ട്. കരകൗശല വിദഗ്ധരായ ഉത്തരേന്ത്യന്‍ ഗ്രാമവാസികളുടെ കരവിരുതിനെ പറ്റി ലോകം മുഴുവന്‍ പ്രസിദ്ധമാക്കിയതിന് പിന്നില്‍ ഒരു വ്യക്തിത്വമുണ്ട്.ജയ്പൂര്‍ റഗ്‌സ് ഗ്രൂപ്പിന്റെ തണലിലാണ് ഉത്തരേന്ത്യന്‍ പരവതാനികളുടെ പെരുമ നാടെങ്ങും പ്രസിദ്ധമായത്. ഇതിന് പിന്നില്‍ കഴിവും കഠിനപ്രയത്‌നവും ചെലവഴിച്ച ഒരു നെയ്ത്തുതൊഴിലാളിയുണ്ട്. രാജസ്ഥാനിലെ ചുരി ഗ്രാമവാസിയായ നന്ദകിഷോര്‍ ചൗധരി.

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവ് നല്‍കിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെയും കൂടെക്കൂട്ടിയാണ് നന്ദകിഷോര്‍ ചൗധരി തന്റെ സംരഭകജീവിതത്തിന്റെ തറക്കല്ലിട്ടത്. രണ്ട് നെയ്ത്തുയന്ത്രങ്ങളും ഒരു സൈക്കിളും കുറച്ച് കമ്പിളിയും പരുത്തിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സ്വന്തമായി നെയ്ത്ത് അഭ്യസിക്കുകയും ചെയ്തു.

1999ല്‍ അദേഹം കുടുംബസമേതം ജയ്പൂരിലേക്ക് മാറി ജയ്പൂര്‍ റഗ്‌സ് സ്ഥാപിച്ചു.2004ല്‍ സ്വന്തം സംരംഭത്തിനൊപ്പം മറ്റുതൊഴിലാളികളുടെ ക്ഷേമത്തിനായി ജെആര്‍എഫ് ഫൗണ്ടേഷന്‍ കൂടി സ്ഥാപിച്ചായി യാത്ര.ഗ്രൂപ്പിലുള്ള നെയ്ത്തുകാര്‍ക്ക് വിദഗ്ധ പരിശീലനവും മറ്റും നല്‍കി മറ്റ് കമ്പനികളുമായി സഹകരിപ്പിച്ച് മികച്ച വരുമാനം ഉറപ്പാക്കാനും നന്ദകിഷോര്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇതുവഴി ജയ്പൂര്‍റഗ്ബിയുടെ പരവതാനി പെരുമയും നാടുകടന്നു. ഇപ്പോള്‍ 11 സംസ്ഥാനങ്ങളിലായി 102 ഗ്രാമങ്ങളിലുള്ള നെയ്ത്തുകാര്‍ ജെആര്‍എഫിലെ അംഗങ്ങളാണ്.
പിന്നീട് അദേഹത്തിന് വിദേശികള്‍പോലും സാമ്പത്തിക സഹായങ്ങള്‍ നല്‍കി.

നെയ്ത്തുകാരെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിച്ച് ജയ്പൂര്‍ റഗ്‌സ് ഗ്രൂപ്പ് വലിയ നെറ്റ് വര്‍ക്കായി വളര്‍ന്നതോടെ അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലേക്ക് ബിസിനസ് വിദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് നാല്‍പതിനായിരം നെയ്ത്തുകാരും 122 കോടി വരുമാനവും ഉള്ള സ്ഥാപനമാണ് ജയ്പൂര്‍ റഗ്‌സ് ഗ്രൂപ്പ്. സമൂഹ്യ പ്രതിബദ്ധതയും സ്വന്തം ബിസിനസും തമ്മില്‍ കണ്ണിച്ചേര്‍ത്തുള്ള പ്രവര്‍ത്തനമാണ് നന്ദകിഷോറിനെ വ്യത്യസ്തനാക്കിയത്.

ഇന്ന് നന്ദകിഷോറിന് പിന്‍ഗാമികളായി സ്വന്തം മക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മൂത്തമകള്‍ ആശയാണ് യുഎസിലെ ബിസിനസിന് ചുക്കാന്‍പിടിക്കുന്നത്. ഇളയമകള്‍ അര്‍ച്ചന ഗുണനിലവാരം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തുകഴിഞ്ഞു. ഏറ്റവും ഇളയമകള്‍ കവിത ഡിസൈനര്‍ വിങ്ങിനെ നയിക്കുന്നു. മകന്‍ യോഗേഷ് മറ്റ് പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്.

 

 
� Infomagic - All Rights Reserved.