പ്രളയം; ഉപജീവനം വീണ്ടെടുക്കാം ഉജ്ജീവനം വായ്പാ പദ്ധതി
April 12,2019 | 03:01:28 pm

പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറികൊണ്ടിരിക്കുകയാണ് കേരളം. എന്നാല്‍ സാമ്പത്തികമായി അത്രതന്നെ നല്ല അവസ്ഥയില്ലാത്തവരുടെ കാര്യം ഇപ്പോഴും കഷ്ടമാണ്. ചെറിയ ചില സഹായങ്ങളൊക്കെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചവര്‍ക്ക് പോലും പിടിച്ചുകയറാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അത്തരക്കാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും മറ്റുമായി നല്ലൊരു വായ്പാ പദ്ധതിയുണ്ട്. 'ഉജ്ജീവന വായ്പ'.

ഉപജീവന മാര്‍ഗം വീണ്ടെടുക്കാനുള്ള ഈ വായ്പയുടെ വ്യവസ്ഥകളില്‍ ഇപ്പോള്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ ഈ വായ്പക്ക് തടസമാകില്ല. പുനരുദ്ധാരണ കേരള വായ്പാ പദ്ധതി പ്രകാരം സഹായം ലഭിച്ചവര്‍ക്കും ഉജ്ജീവന വായ്പ ലഭിക്കും.

വായ്പ ആര്‍ക്കൊക്കെ
മൃഗസംരക്ഷണ മേഖലയില്‍ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍,സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരസ്ഥാപനങ്ങള്‍,അലങ്കാര പക്ഷി കൃഷി,പൗള്‍ട്രി,തേനീച്ച വളര്‍ത്തല്‍ എന്നീ മേഖലകളില്‍ പ്രളയനാശം സംഭവിച്ചവര്‍ക്കാണ് വായ്പ ലഭിക്കുക. സര്‍ക്കാര്‍ പ്രളയബാധിതമായി പ്രഖ്യാപിച്ച 1260 വില്ലേജുകളിലുള്ളവരായിരിക്കണം.

വായ്പാ
പരമാവധി രണ്ട് ലക്ഷം രൂപാ വരെ വായ്പയായി ലഭിക്കും. വായ്പാ അക്കൗണ്ടുകളിലേക്ക് നേരിട്ടുതന്നെയാണ് പണം നല്‍കുക. ഷെഡ്യുള്‍ഡ് ബാങ്കുകള്‍,സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുക്കുന്ന വായ്പകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കും.

അപേക്ഷ
ര്‍ഷകര്‍,സംരംഭകര്‍ എന്നി അപേക്ഷകര്‍ ബാങ്കുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. തേനീച്ച കര്‍ഷകര്‍,അലങ്കാരപക്ഷി കര്‍ഷകര്‍ എന്നീ അപേക്ഷകര്‍ നിര്‍ദ്ദിഷ്ഠ ഫോമില്‍ വകുപ്പുതലവന്മാരുടെ ശിപാര്‍ശയോടു കൂടി ബാങ്കുകളില്‍ അപേക്ഷ നല്‍കണം.

വിശദവിവരങ്ങള്‍ക്ക് നിങ്ങളുടെ പ്രദേശത്തെ ലീഡ് ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.

 

 
Related News
� Infomagic- All Rights Reserved.