ഓണ്‍ലൈനില്‍ തിളങ്ങാന്‍ അഞ്ച് തൊഴില്‍ അവസരങ്ങള്‍
March 10,2019 | 10:38:30 am

ഓണ്‍ലൈന്‍/വിര്‍ച്വല്‍ അസിസ്റ്റന്റ്
പല സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും തങ്ങളുടെ ഇ-മെയ്‌ലുകളും സാമൂഹ്യമാധ്യമങ്ങളും കൃത്യമായി പരിശോധിക്കാനും സജീവമായി നിലനിര്‍ത്താനും കഴിയാറില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായി സഹായികളെ ആവശ്യമുണ്ട്താനും. ഓണ്‍ലൈനില്‍ ഉപഭോക്താക്കള്‍ക്കുള്ള ചുമതലകള്‍ ശ്രദ്ധിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നതിന് വിര്‍ച്വല്‍ അസിസ്റ്റന്റിനായി ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.

സോഷ്യല്‍ മീഡിയ മാനേജര്‍
സാമൂഹ്യമാധ്യമങ്ങള്‍ക്ക് സംരംഭത്തെയും വ്യക്തികളെയും ഉത്പന്നത്തെയും സേവനങ്ങളെയും എന്നുവേണ്ട എന്തിനെയും വളര്‍ത്താനും തളര്‍ത്താനും കഴിയും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ കഴിയുന്നവരാണ് നിങ്ങളെങ്കില്‍ മികച്ച അവസരം നിങ്ങള്‍ക്കുണ്ട്.

ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ്
പാര്‍ട്ട് ടൈം ജോലിയ്ക്ക് പറ്റിയ ഒരു മികച്ച തൊഴിലവസരമാണ് ഓണ്‍ലൈന്‍-കമ്മ്യൂണിറ്റി മാനേജ്‌മെന്റ്. സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുക, അപ്‌ഡേറ്റ് ചെയ്യുക, വെബ് കണ്ടന്റ് തയ്യാറാക്കുക, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവയാണ് ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റിന്റെ പ്രധാന ജോലി.

ലീഗല്‍ അസിസ്റ്റന്‍സ്
ഒന്നില്‍ കൂടുതല്‍ ഭാഷ അറിയാവുന്നവരും മികച്ച ലീഗല്‍ എക്‌സ്പീരിയന്‍സും ഉണ്ടെങ്കില്‍ പാര്‍ട്ട് ടൈമായി ലീഗല്‍ അസിസ്റ്റന്‍സ് ആയി ജോലി ചെയ്യാം. ഒരു പ്രത്യേക കേസിലോ പ്രശ്‌നത്തിലോ ഏതെങ്കിലും സംഘടനയെയോ വ്യക്തിയെയോ ആയിരിക്കും സഹായിക്കേണ്ടത്.

ഇന്‍ഫുലാന്‍സര്‍
മറ്റുളളവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് നിങ്ങളെങ്കില്‍ ഇത് നിങ്ങള്‍ക്ക് മികച്ച മേഖലയാണ്. സാമഹ്യ മാധ്യമങ്ങളിലൂടെ മറ്റുളളവര്‍ക്ക് പ്രചോദനം നല്കുക, ബാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് പ്രധാന കര്‍തവ്യം.

 
Related News
� Infomagic- All Rights Reserved.